ഷെയ്ൻ നിഗം, രേവതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഭൂതകാലം’. അമ്മയും മകനും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ മികച്ചതായി തന്നെയാണ് രേവതിയും ഷെയ്നും അവതരിപ്പിച്ചിട്ടുള്ളത്. ഒടിടിയിലാണ് ചിത്രം റിലീസ് ചെയ്തത്. രാഹുൽ സദാശിവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സോണി ലിവിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഷെയ്ൻ നിഗം ചിത്രം നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ അഭിപ്രായം. ഷെയ്ൻ നിഗത്തിന്റെ അഭിനയം തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലെ കുറിപ്പിൽ എല്ലാവരും എടുത്തുപറയുന്നത്. രേവതിയുടെ പ്രകടനവും ചിത്രത്തിന്റെ ഹൈലൈറ്റായി മാറിയിരിക്കുന്നു.
ഇപ്പോളിതാ സിനിമയെക്കുറിച്ച് പറയുകയാണ് രേവതി. സാധാരണയായി അമ്മയും മകനുമാണെങ്കിൽ അല്ലെങ്കിൽ മകളുമാണെങ്കിൽ എപ്പോഴും കെട്ടിപ്പിടുത്തവും ഉമ്മവെക്കലുമൊക്കെയാണ് മലയാള സിനിമയിൽ കാണുന്നത്. അമ്മ എന്ന് പറഞ്ഞ് ഒരുപാട് കഥകൾ എന്റെയടുത്ത് വന്നിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിൽ അതൊക്കെ നല്ലതാണ്. പക്ഷേ കോംപ്ലിക്കേഷൻസും ഉണ്ട്. അതിൽ നിന്നും വ്യത്യസ്തമായ ഒന്നിന് വേണ്ടി ശ്രമിക്കുകയായിരുന്നു ഞാൻ. അങ്ങനെ ഈ കഥ വന്നപ്പോൾ ഞാൻ വളരെ ത്രില്ലിലായിരുന്നു
രാഹുൽ ഈ കഥ എന്നോട് പറയുന്നത് കുറച്ചുകാലം മുന്നേയാണ്. ഇത് ചെയ്യാൻ പറ്റുമോ എന്ന സംശയം മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്. നല്ല ആഴമുള്ള കഥാപാത്രമാണ്. എന്താണ്, ആരാണ് ഈ സ്ത്രീ എന്ന കണ്ടുപിടിക്കാനേ കഴിയില്ല. അതിനെ മനസിലാക്കിയെടുക്കാൻ ഞാൻ കുറച്ച് സമയമെടുത്തു. പിന്നെ ആ കഥാപാത്രം എനിക്ക് ഇഷ്ടമായി. ഈ സിനിമയിൽ അമ്മയും മകനും അടിയാണ്. അതും മൗനത്തിലൂടെ. വളരെ യാഥാർത്ഥ്യമുള്ളതായി തോന്നി’
താര സംഘടനയായ അമ്മക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷും ജയന് ചേര്‍ത്തലയുമാണ്…
പുണെ : സ്കൂൾ വിദ്യാർത്ഥി ഓടിച്ച ടാങ്കര്‍ ലോറിയിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. പുണെ എന്‍.ഐ.ബി.എമ്മിന് സമീപമുള്ള ഹൗസിങ് സൊസൈറ്റിക്ക്…
തൃശൂർ : നാടൻ ബോംബ് പൊട്ടിത്തെറിച്ചു. ചാവക്കാട് ഒരുമനയൂരിൽ ആണ് സംഭവം വെള്ള തുണിയിൽ പൊതിഞ്ഞ വസ്തുവാണ് പൊട്ടിത്തെറിച്ചത്. ജനങ്ങൾ…
സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി. അർജുൻ ആണ് വരൻ. വിവാഹത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ സീരിയൽ മേഖലയിൽ നിന്നുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി…
പരവൂർ : ഇടവ കാപ്പിൽ പൊഴിമുഖത്ത് കടലിൽ കുളിക്കാനിറങ്ങിയ ചാത്തന്നൂർ സ്വദേശികളായ രണ്ടു പേർ മരിച്ചു. ചാത്തന്നൂർ ശീമാട്ടി സ്വദേശി…