social issues

ഓട്ടോ ഡ്രൈവര്‍ മടിയിലിരുത്തി വേദനിപ്പിച്ചു, അങ്കിളെന്ന് വിളിച്ചിരുന്നയാളുടെ സ്‌നേഹ പ്രകടനവും അതിരുവിട്ടു, അനുഭവം പറഞ്ഞ് രേവതി

കുട്ടിക്കാലത്ത് താന്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് രേവതി രൂപേഷ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്. നഴ്‌സറി ക്ലാസില്‍ പോകുമ്പോള്‍ ഓട്ടോ ഡ്രൈവര്‍ മടിയിലിരുത്തി വേദനിപ്പിച്ചതും ഉറക്കമില്ലാരാത്രികളിലേക്ക് പേടിയോടെ കൂപ്പുകുത്തി വീണതും യുവതി തന്റെ കുറിപ്പില്‍ പറയുന്നുണ്ട്.

കുറുപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ: നഴ്‌സറി ക്ലാസില്‍ പോകുമ്പോള്‍ ഓട്ടോ ഡ്രൈവര്‍ മടിയിലിരുത്തി വേദനിപ്പിച്ചത് അന്ന് ഉറക്കമില്ലാത്ത രാത്രികളിലേക്ക് പേടിയോടെ കൂപ്പുകുത്തി വീണിട്ടും ,എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ മുപ്പത്തിനാലാം വയസ്സിലും മുറിവായി തന്നെയുണ്ട്.12 വയസിലാണ് അങ്കിള്‍ എന്ന് വിളിച്ചിരുന്ന അച്ഛന്റെ സുഹൃത്തിന്റെ സ്‌നേഹപ്രകടനങ്ങള്‍ അതിരുവിടുന്നു എന്ന് തോന്നി തുടങ്ങിയതും പ്രതികരിച്ചു തുടങ്ങിയതും.പിന്നെ സിനിമയ്ക്ക് പോയപ്പോഴും, ബസ്സില്‍ കയറിയപ്പോഴും,അങ്ങനെ തിരക്കുള്ള എല്ലാ സ്ഥലങ്ങളിലും മനസ്സിനെ മുറിവേല്‍പ്പിക്കുന്ന എന്തെങ്കിലും ഒന്ന് ഉണ്ടാകും.. സുഹൃത്തുക്കളോട് സംസാരിച്ചപ്പോള്‍ അവരുടെ അനുഭവവും ഇതുതന്നെ.

അന്ന് മുതലാണ് തിരക്കുള്ള എല്ലാ സ്ഥലങ്ങളും പേടിയായി തുടങ്ങിയത്. ഒരിക്കല്‍ തൃശ്ശൂര്‍ പൂരത്തിന് പോകാന്‍ അച്ഛന്റെ അടുത്തു വാശിപിടിച്ചപ്പോള്‍ ഒരു ഫാമിലി തൃശ്ശൂര്‍ പൂരത്തിന്റെ തിരക്കിനിടയില്‍ പെട്ട് അതിലെ ആ പെണ്‍കുഞ്ഞിനും അമ്മയ്ക്കും അനുഭവിക്കേണ്ടിവന്നത് കേട്ടപ്പോള്‍ പൂരം പോലും വെറുത്തു പോയ അവസ്ഥയുണ്ട്. ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ മുഴുവനായി ശ്രദ്ധിക്കാതെ അദ്ദേഹത്തിന്റെ മാര്‍ക്കറ്റിംഗ് തന്ത്രത്തെ പുകഴ്ത്തി കമന്റ് ചെയ്തിരുന്നു. അതില്‍ അയാള്‍ പറയുന്ന ഒരു കാര്യമുണ്ട് തൃശ്ശൂര്‍ പൂരത്തിന് പോകുന്േപാള്‍ ജാക്കി വെക്കാറുണ്ട്, ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്ന്.അത്രയും സിംപിള്‍ ആയാണ് അയാള്‍ അത് പറഞ്ഞു പോകുന്നത് ..പക്ഷേ അതിനു വിധേയരാകുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ എത്രവലുതാണെന്ന് ഊഹിക്കാന്‍ പോലും പറ്റില്ല.

ഈ പ്രാവശ്യം തൃശ്ശൂര്‍ പൂരത്തലേന്ന് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം പൂമ്ബാറ്റയെപ്പോലെ പാറി നടന്നപ്പോള്‍ ഞാന്‍ അനുഭവിച്ച സന്തോഷം..അത് എത്രയോ വലുതാണ്.എന്റെ അറിവില്‍ 90 ശതമാനവും അല്ലെങ്കില്‍ അതില്‍ കൂടുതലും സ്ത്രീകള്‍ കുഞ്ഞിലെ മുതല്‍ ഇങ്ങനെയുള്ള ദുരനുഭവങ്ങള്‍ ക്ക്, അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടാകും. അത് നല്കുന്ന മാനസിക ആഘാതങ്ങളില്‍ നിന്നും മോചിതരാകാന്‍ വര്‍ഷങ്ങളും എടുത്തിട്ടുണ്ടാകും. എത്രയോ സ്ത്രീകള്‍ ഇങ്ങനെയുള്ള മുറിപ്പാടുകള്‍ പങ്കുവെച്ചിട്ടുണ്ട്.പ്രതികരിക്കാന്‍ പ്രാപ്തയാകുന്നത് വരെ അവള്‍ ആ മുറിപ്പാടുകളുടെ ആഴങ്ങളില്‍ കൂപ്പുകുത്തി കിടക്കും.വീണ്ടും വീണ്ടും ആ ഓര്‍മ്മകള്‍ തിരികെ വന്ന് അവളെ കുത്തി നോവിച്ചു കൊണ്ടിരിക്കും.

പെണ്ണിന്റെ മാനം ആകാശത്തു കൊണ്ടുവച്ച ഈ സമൂഹത്തില്‍ ഒരു ബോധം വരുന്നതുവരെ അവള്‍ സ്വയം തെറ്റുകാരിയായി അവളെ തന്നെ ചിലപ്പോള്‍ ചിത്രീകരിക്കും. ‘ ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലക്കാണ് കേട് ‘ എന്ന തരത്തില്‍ സമൂഹം സംരക്ഷണം കൊണ്ട് ബന്ധിയാക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ടല്ലോ അതില്‍ അവള്‍ അകപ്പെട്ട് പോകും.സമൂഹത്തിന്റെ മുന്നില്‍ നിന്നും സമൂഹത്തിന്റെ ചിന്താഗതികള്‍ ക്കെതിരെ ആയി സംസാരിക്കുന്ന സ്ത്രീകളെ അല്ലെങ്കില്‍ ഉച്ചത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന സ്ത്രീകളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്തുകൊണ്ടാണെന്ന് അറിയാമോ..

നിങ്ങള്‍ കെട്ടിക്കൊടുത്ത എത്രയോ ഇരുമ്പ് വേലിക്കെട്ടുകള്‍ തകര്‍ത്താണ് അവര്‍ ഈ സമൂഹത്തിനു മുന്‍പില്‍ വന്ന് നില്‍ക്കുന്നത് എന്ന് അറിയാമോ..പ്രതികരിക്കുന്ന സ്ത്രീകളെ അഹങ്കാരി തന്റെടി എന്നും പ്രതികരിക്കുന്ന പുരുഷന്‍ ആണത്തത്തിന്റെ പ്രതീകവുമാണ് ഇപ്പോഴും. മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും.പൊതു ഇടങ്ങള്‍ ഞങ്ങളുടേത് കൂടിയാകുന്നു. തിരക്കിനെ പേടിയില്ലാതെ , അമര്‍ത്തിയുള്ള നോട്ടങ്ങള്‍ ഇല്ലാതെ, അനാവശ്യ സംരക്ഷണങ്ങള്‍ പഠിപ്പിക്കാതെ,ഇഷ്ടമല്ലാത്ത സ്പര്‍ശനങ്ങള്‍ ഇല്ലാതെ രാത്രിയും പകലുമില്ലാതെ, ഇഷ്ടങ്ങള്‍ ആസ്വദിക്കാന്‍ പാറി പറന്നു നടക്കാന്‍.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, ഏജൻസികൾ നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

42 seconds ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 min ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

17 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

26 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

27 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

59 mins ago