social issues

വിദ്യ തിരികെ ചോദിക്കുന്നത് അവളുടെ മുഖമാണ്, പ്ലാസ്റ്റിക് സര്‍ജറിക്ക് കനിവ് തേടി പെണ്‍കുട്ടി

ദിവ്യ എന്ന പെണ്‍കുട്ടി അനുഭവിക്കുന്ന ദുരവസ്ഥ പങ്കുവെച്ചിരിക്കുകയാണ് രേവതി രൂപേഷ്. തീപ്പൊള്ളലില്‍ സ്വന്തം മുഖമാണ് ദിവ്യയ്ക്ക് നഷ്ടമായത് എന്ന് കുറിച്ചിരിക്കുകയാണ് രേവതി. പ്ലാസ്റ്റിക് സര്‍ജറി ചെയ്താല്‍ മുഖം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവള്‍ ജീവിക്കുന്നത്. എന്നാല്‍ മുന്നിലുള്ള ഏക തടസം സാമ്പത്തിക പരാധീനതകളാണ്. ഇത്രയും നാള്‍ ഉള്ള സമ്പാദ്യം സൊരുക്കൂട്ടിയും കടം വാങ്ങിയും പിടിച്ചു നിന്നു. എന്നാല്‍ ഇനി സഹായമില്ലാതെ വയ്യെന്ന് കുറിക്കുകയാണ് രേവതി.

ഫേയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം: ഒരു 2 മിനിറ്റ് ഈ പെണ്‍കുട്ടിക്ക് വേണ്ടി നിങ്ങള്‍ മാറ്റി വക്കണം…..പോസ്റ്റ് വായിക്കണം, വീഡിയോ കാണണം…നിങ്ങള്‍ക്ക് പറ്റുന്നത് ചെയ്യണം. വിദ്യ എന്ന ഈ പെണ്‍കുട്ടി തിരികെ ചോദിക്കുന്നത് അവളുടെ മുഖം ആണ് . ഒരു വര്‍ഷം മുന്നേ ഉണ്ടായ തീപ്പൊള്ളലില്‍ അവര്‍ക്ക് നഷ്ടമായത് അവളുടെ മുഖമാണ്.. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ അത് തിരിച്ചു കിട്ടും എന്ന് അമൃതയിലെ ഡോക്ടര്‍ സന്ദീപ് ഉറപ്പ് കൊടുത്തിട്ടുണ്ട്… ഈ ദുരന്തങ്ങള്‍ക്കും, അസുഖങ്ങള്‍ക്കും ഒരു പ്രത്യേകതയുണ്ട്, അതു കറക്റ്റ് ആയി പാവങ്ങളെ തേടിപ്പിടിച്ചു വരും…. ജീവിക്കാന്‍ നിവര്‍ത്തിയില്ലാത്തോര്‍ക്ക് തോളില്‍ മാറാപ്പുമായി ദുരിതങ്ങള്‍….

ഒരിക്കല്‍ ചികിത്സക്കു സഹായം ചോദിച്ചു എന്റെ അടുത്ത് എത്തിയതാണ്…അന്ന് ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റിയ ചെറിയ തുക സഹായിച്ചു… അതുകൊണ്ടാകും വീണ്ടും എന്നെ തേടിയെത്തിയത്.പക്ഷെ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കു സഹായിക്കാന്‍ പറ്റുന്നതിന് പരിമിതി ഉണ്ട്..അതുകൊണ്ടാണ് ഇവളെ നിങ്ങള്‍ക്കു മുന്നിലേക്ക് എത്തിക്കുന്നത്… ഏകദേശം 10 ലക്ഷം വേണ്ടി വരും വിദ്യക്കു തിരിച്ചു പഴയ ആ പൂമ്പാറ്റ പെണ്‍കുട്ടിയാകാന്‍.. ഇത്രയും നാളും വിറ്റുപെറുക്കിയും കടം വാങ്ങിച്ചും ആണ് ആണ് വിദ്യയുടെ ചികിത്സ നടന്നു പോയത്… ഇനി സഹായിക്കേണ്ടത് നമ്മളാണ്…നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ക്കു ഒരു 100 രൂപയുടെ എങ്കിലും മൂല്യം കൊടുക്കണം . നിങ്ങളോരുത്തരും ഈ പെണ്‍കുട്ടിയുടെ കൂടെയുണ്ടാകണം…..20 വയസേ ഉള്ളു, ജീവിതം തുടങ്ങിയിട്ടേ ഉള്ളു… അവള്‍ പഴയ പെണ്‍കുട്ടിയായി പാറിപറക്കട്ടെ …അതിനായി  നമുക്കൊരുമിച്ച് നില്‍ക്കാം

<iframe src=”https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2F100009041213216%2Fvideos%2F2698394743805206%2F&show_text=false&width=261″ width=”261″ height=”476″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share” allowFullScreen=”true”></iframe>

Karma News Network

Recent Posts

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

13 mins ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

15 mins ago

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…

38 mins ago

ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പിടികൂടി, പ്രതി പോലീസിനെ വെട്ടിച്ച് കടന്നു

പത്തനംതിട്ട : ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട പൊലീസ്…

53 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല: ഓർത്തോപീഡിക്സ് വിഭാഗം മേധാവി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി…

1 hour ago

തലസ്ഥാനത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന്‍ (82 വയസ് ) ആണ്…

1 hour ago