entertainment

റേപ്പ് എന്നത് റേപ്പ് തന്നെയാണ്, മന്യയ്ക്ക് എതിരെ രേവതി സമ്പത്ത്

നടി മന്യയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്.’കുഞ്ഞിക്കൂനന്‍’ എന്ന ചിത്രത്തില്‍ നടന്‍ സായ് കുമാര്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രമായ വാസു ചിത്രത്തിലെ ഒരു നായികാ കഥാപാത്രത്തെ ബലാല്‍സംഗം ചെയ്യുന്നുണ്ട്.ആ നായികാ കഥാപാത്രത്തെ അവതരിച്ചിരിക്കുന്നത് നടി മന്യയാണ്.ട്രോളുകള്‍ സജീവമായപ്പോഴും മന്യ തമാശ രൂപേണ വാസു അണ്ണനല്ല വികാസാണ് തന്റെ ഭര്‍ത്താവ് എന്ന് കുറിച്ചുകൊണ്ട് ഭര്‍ത്താവിനൊപ്പമുള്ള ഒരു ചിത്രവും പങ്കുവെച്ചിരുന്നു.മന്യയുടെ ഈ പ്രതികരണത്തെയാണ് രേവതി സമ്പത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വിമര്‍ശിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

സിനിമയില്‍ ഒത്തിരി കഥാപാത്രങ്ങള്‍ അഭിനയിച്ച അനുഭവസമ്ബത്തുള്ള നടിയാണ് മന്യ.പക്ഷേ ഇത്രയും അഭിനയസമ്പത്തുള്ള താങ്കള്‍ നടത്തിയ പ്രതികരണം ഒരു പ്രതികരണം എങ്ങനെ ആകരുത് എന്നതിന്റെ ഉദാഹരണം ആണ്.എന്റെ വ്യക്തിപരമായ ജീവിതത്തെയും കുടുംബത്തെയും ബാധിക്കാത്തതുകൊണ്ടും എനിക്കൊന്നും അതില്‍ ചെയ്യാനില്ലാത്തതുകൊണ്ടും ഞാനിതിനെ സിംപിള്‍ ആയി എടുക്കുന്നു എന്നാണ് താങ്കള്‍ പറയുന്നത്.ഇതിലൊരു പ്രശ്‌നമുണ്ടെന്നും ഞാന്‍ അതില്‍ നിസ്സഹായയാണെന്നും താങ്കള്‍ പറയാതെ പറയുന്നുണ്ട്.താങ്കളുടെ വ്യക്തി ജീവിതത്തില്‍ മാത്രമല്ല താങ്കളുടെ സിനിമകള്‍ ഒതുങ്ങുന്നത്.സിനിമ എത്രയോ മനുഷ്യരുടെ ഭൗതികവൈകാരിക ഇടങ്ങളെ സ്വാധീനിക്കുന്ന കലയാണ്.താങ്കള്‍ക്ക് ഒന്നും ചെയ്യാനില്ല എന്നതു തന്നെ എസ്‌കേപിസം മാത്രമാണ്.ഇതിനെ പ്രോത്സാഹിപ്പിക്കാതിരുന്നെങ്കില്‍ തന്നെ ഒരു കലാകാരി എന്ന നിലയില്‍ താങ്കളുടെ കടമ നിര്‍വ്വഹിക്കപ്പെട്ടേനെ.

പീഡിപ്പിക്കപ്പെട്ട ആ പെണ്‍കുട്ടിയുടെ ഹൃദയം നിങ്ങളിലൂടെയാണ് ആവിഷ്‌കരിക്കപ്പെട്ടത്.അതുകൊണ്ട് താങ്കള്‍ക്ക് ഇതില്‍ കൃത്യമായി പ്രതികരിക്കുക എന്ന ഉത്തരവാദിത്തമുണ്ട്.റേപ്പ് എന്നത് റേപ്പ് തന്നെയാണ്.അതിന് തീവ്രതയുടെ വ്യത്യാസമൊന്നുമില്ല.അതിനെ പ്രോത്സാഹിപ്പിക്കുക എന്നത് അത്ര ലൈറ്റല്ല.ഹാഷ് ടാഗില്‍ troll,comedy എന്നൊക്കെ വെച്ചാലും അത് കോമഡിയാകില്ല.രണ്ടാമത്തെ പടത്തില്‍ Me and My Hubby watching Vasu Anna’s scary love story എന്നാണ് ക്യാപ്ഷന്‍. പീഢനത്തെ പ്രണയമാക്കാന്‍ ശ്രമിക്കുന്നതും Scary Love Story ആക്കി മാറ്റാനും ശ്രമിക്കുന്നത് എത്രമാത്രം മനുഷ്യവിരുദ്ധമാണ്. ശെരിക്കും ഞെട്ടിപ്പോയി. ‘Love Story’ എന്ന് കേട്ടിട്ടും നിങ്ങള്‍ക്ക് ഇപ്പോഴും ഇതിനെ ന്യായീകരിക്കാന്‍ തോന്നുന്നുണ്ടോ?

ഇത് പറയുമ്‌ബോള്‍ നടിയെ പറഞ്ഞു, ട്രോളിനെ സീരിയസാക്കി എന്നൊക്കെ പറയുന്നതിനു മുമ്‌ബേ ആലോചിക്കുക നിങ്ങളുടെ ഓരോ തമാശയും എത്രമാത്രം സമൂഹത്തിന്റെ റേപ്പ് കള്‍ച്ചറിലേക്ക് സംഭാവന ചെയ്യുന്നുണ്ടെന്ന്. തന്റെ സൃഷ്ടി ഉദ്ദേശ്യത്തില്‍ നിന്ന് വ്യതിചലിച്ചു പോകുമ്‌ബോള്‍ അതിനെ ലൈറ്റാക്കി പോട്ടേന്ന് ന്യായീകരിക്കലാണ് കലാകാരന്റെ ഭൗത്യമെങ്കില്‍ അത്തരം വീഢിത്തങ്ങളെ താങ്ങാന്‍ സാധിക്കുകയില്ല.

നടിക്കില്ലാത്ത എന്തു കുരുവാണ് നിങ്ങള്‍ക്ക് എന്ന് ചോദിക്കുന്നവരോടാണ്,നടിക്കില്ലെങ്കിലും ആര്‍ക്കില്ലെങ്കിലും സ്വന്തം നിലപാട് പറയുകയെന്നത് ഒരു പൗരന്റെ അവകാശമാണ്. അതിന് ഞാന്‍ എന്ത് ചെയ്യുന്നു എന്നതു പോലും ആരുടെയും കാര്യമല്ല. ഒരു സിനിമ എന്നത് അത് സൃഷ്ടിക്കുന്നവരും എഴുതുന്നവരും സംവിധാനം ചെയ്യുന്നവരും അഭിനയിക്കുന്നവരും ഉള്‍പ്പടെ എല്ലാവരും ചേരുന്നതാണ്. ആ കഥാപാത്രത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ എല്ലാവരും ബാധ്യസ്ഥര്യമാണ്. ഒരു പൗരനെന്ന നിലയില്‍ അതിനോട് പ്രതികരിക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ട്. അതൊന്നും ആരുടെയും ഔദാര്യമല്ല.

Karma News Network

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

1 hour ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

2 hours ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

3 hours ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

3 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

4 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

4 hours ago