more

ഫെമിനിസത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള പരിസരം നമ്മള്‍ സൃഷ്ടിക്കാന്‍ പാടില്ല, രേവതി സമ്പത്ത് പറയുന്നു

സിനിമ താരവും ഗായികയുമായ രേവതി സമ്പത്ത് പലപ്പോഴും തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞ് രംഗത്ത് എത്താറുണ്ട്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ താരം ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുന്ന കുറിപ്പുകളില്‍ നിന്നും നിലപാട് വ്യക്തമാണ്. ഇപ്പോള്‍ രേവതി ഫേസ്ബുക്കില്‍ പങ്കുവെച്ച പുതിയ കുറിപ്പും ചര്‍ച്ചയാവുകയാണ്. ഞാനൊരു ‘ഫെമിനിസ്റ്റ് ‘ ആണ് എന്ന് അഭിമാനത്തോടെ പറയാനാണെനിക്കിഷ്ടം എന്നാണ് കുറിപ്പിന്റെ തുടക്കം.

കുറിപ്പിന്റെ പൂര്‍ണരൂപം;

ഞാനൊരു ‘ഫെമിനിസ്റ്റ് ‘ ആണ് എന്ന് അഭിമാനത്തോടെ പറയാനാണെനിക്കിഷ്ടം. ഈ ‘ഫെമിനിച്ചി’ വിളികളില്‍ പുളകം കൊള്ളാറില്ല. ഫെമിനിസ്റ്റുകള്‍ തന്നെ പരസ്പരം ഈ ഫെമിനിച്ചി വാക്ക് കൈമാറുന്നത് വളരെ പരിതാപകരമാണ്. ശരിക്കും ഇതൊരു അലങ്കാരമാണോ ? മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമല്ലേ? പുരുഷന്‍ അടിച്ചമര്‍ത്താനും അപമാനിക്കാനും നിര്‍മിക്കുന്ന ഭാഷ, പൊതുഭാഷയായി സ്വീകാര്യത നേടുന്നതിനെപ്പറ്റി സാംസ്‌കാരിക പഠനങ്ങളില്‍ കാണാനാകും. ഭാഷയെ നിയന്ത്രിക്കാനുള്ള പാട്രിയാര്‍ക്കിയുടെ അദൃശ്യമായ കഴിവ് അവരെ അധികാരം കൈയടക്കാനും നിലനിറുത്താനും സഹായിക്കുന്നുണ്ടെന്ന് കാതറിന്‍ മെക്കിനോണിനെയും ഹെലന്‍ സിക്‌സോയെയും പോലെയുള്ള ഫെമിനിസ്റ്റ് തിയറിസ്റ്റുകള്‍ പറയുന്നുണ്ട്.

ഡെയില്‍ സ്‌പെന്‍ഡര്‍ പറയുന്നു; ‘There is sexism in language, it does enhance the position of males, and males have had cotnrol over the production of cultural forms.’ അടിച്ചേല്‍പ്പിക്കാനും തളര്‍ത്താനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന സദാചാര വര്‍ഗീയ വിഷങ്ങള്‍ നമുക്ക് നേരെ അമ്പെയ്യുന്ന ഈ ‘ഫെമിനിച്ചി’ വിളികള്‍ അറിഞ്ഞുകൊണ്ട് സ്വയം ചാര്‍ത്തുമ്പോള്‍ അവിടെ നശിക്കുന്നത് ഫെമിനിസം എന്ന വിശാലമായ ആശയമാണ്.

ഫെമിനിസത്തിന്റെ സത്തയെ ചുരുക്കിക്കളയുന്ന സ്ത്രീകളിലെ ന്യൂനപക്ഷത്തിലേക്ക് മാത്രം ഒതുക്കികൊണ്ട് ഫെമിനിസത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള പരിസരം നമ്മള്‍ സൃഷ്ടിക്കാന്‍ പാടില്ല. ചിലര്‍ പറയുന്നു, അതൊരു തമാശയായി പരസ്പരം കൈമാറുന്നുവെന്നാണ്. ‘ഫെമിനിച്ചി ‘വിളികള്‍ മാത്രമല്ല, ‘മൈ ബിച്ച്’, ‘സ്ലട്ട്’ അങ്ങനെ പലതും ഉള്‍പ്പെടും. ഫെമിനിസ്റ്റുകള്‍ തന്നെ പരസ്പരം ഈ വിളികള്‍ അഭിമാന പരിവേഷത്തില്‍ കൈമാറുന്നത് ദുഃഖകരമാണ്. ഓരോ വാക്കിലും പ്രവര്‍ത്തിയിലും പഠനവും ജാഗ്രതയും സൂക്ഷ്മ രാഷ്ട്രീയവും പുലര്‍ത്തിയാണ് നമ്മുടെ പോരാട്ടങ്ങള്‍ നയിക്കപ്പെടേണ്ടത്.

Karma News Network

Recent Posts

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

17 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

32 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

56 mins ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

1 hour ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

1 hour ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

2 hours ago