entertainment

സിനിമ എന്ന തൊഴിലിടം സൂപ്പര്‍സ്റ്റാറുകള്‍ തുപ്പി നീട്ടുന്ന കയ്യിലുള്ള കൊളാമ്പിയല്ല, രേവതി സമ്പത്ത് പറയുന്നു

പലപ്പോഴും സോഷ്യല്‍ മീഡിയകള്‍ വഴി വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ള നടിയാണ് രേവതി സമ്പത്ത്.ഇപ്പോള്‍ സിനിമയില്‍ ശബ്ദമുയര്‍ത്തിയാല്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുമെന്ന് തുറന്ന് പറയുകയാണ് നടി.എന്നാല്‍ സിനിമ ആരുടെയും വീട്ടില്‍ നിന്നും ഭാഗം വെച്ച സ്വത്ത് അല്ലെന്നും ആണധികാരത്തിന്റെ സഞ്ചിയില്‍ കിടക്കുന്ന വിഷക്കുരുകളില്‍ ഒന്നല്ല സിനിമ,.അത് സ്വപ്നമേറുന്നവരുടെ മസ്തിഷ്‌കത്തിലുള്ള സര്‍ഗ്ഗാത്മകതയാണ്.അതിനെ എങ്ങനെയാണ് ചില ഭീരുകള്‍ക്ക് നശിപ്പിക്കാന്‍ ആകുക എന്നും രേവതി പറയുന്നു.

രേവതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം,ചില കാര്യങ്ങളില്‍ വ്യക്തത ആവശ്യമാണെന്ന് തോന്നുന്നു.സിനിമ മേഖലയില്‍ ശബ്ദം ഉയര്‍ത്തുന്നതിന്റെ പേരില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുമോ എന്ന ചോദ്യത്തിന്റെ ഉത്തരം’അതെ’എന്ന് തന്നെയാണ്.കുറച്ചുകൂടി കൃത്യത വരുത്തി പറയുകയാണെങ്കില്‍ അവസരങ്ങളെ മനപ്പൂര്‍വം ഇല്ലാതാക്കാന്‍ പഠിച്ച പണി എല്ലാം അവര്‍ ചെയ്യും.അതവരുടെ അധഃപതിച്ച രീതിയാണ്.ഇത് നിലനില്‍ക്കുന്ന ഒരു സത്യമാണ്.അതിലൊരു രീതി അഭ്യസ്തവിദ്യന്‍മാര്‍ ഭരിക്കുന്ന അധികാര ഇടമാണ് സിനിമ മേഖല എന്ന അവരുടെ തെറ്റായ ധാരണയാണ്.സിനിമ എന്ന തൊഴിലിടം സൂപ്പര്‍സ്റ്റാറുകള്‍ തുപ്പി നീട്ടുന്ന കയ്യിലുള്ള കൊളാമ്പിയാണെന്ന അവരുടെ ധാരണയില്‍ ആണ് പിശക്.ഇനി രണ്ടാമത്തെ രീതി നോക്കാം.സിനിമയെന്ന കലയില്‍ ദൃഢനിശ്ചയം എടുത്ത സ്ത്രീയ്ക്ക് സിനിമയില്‍ സ്വന്തം പോരാട്ടങ്ങളിലൂടെയും സ്ട്രാറ്റജികളിലൂടെയും അടയാളപ്പെടുത്താന്‍ കഴിയും.സ്വന്തമായി വഴികള്‍ കണ്ടെത്തി മുന്നോട്ട് പോകാനുള്ള വലിയൊരു സ്‌പെയ്‌സ് സിനിമയിലുണ്ട്.ആ സ്‌പേസ് നടക്കില്ലല്ലോ എന്ന ആഘോഷങ്ങളില്‍ ആണ് ഞാന്‍ നിസ്സംശയം പറയുന്നത്,സിനിമ അവരുടെ വീട്ടില്‍ നിന്ന് ഭാഗം വെച്ച സ്വത്തല്ല എന്നത്.ആണധികാരത്തിന്റെ സഞ്ചിയില്‍ കിടക്കുന്ന വിഷക്കുരുകളില്‍ ഒന്നല്ല സിനിമ.അത് സ്വപ്നമേറുന്നവരുടെ മസ്തിഷ്‌കത്തിലുള്ള സര്‍ഗ്ഗാത്മകതയാണ്.അതിനെ എങ്ങനെയാണ് ചില ഭീരുകള്‍ക്ക് നശിപ്പിക്കാന്‍ ആകുക.നിങ്ങളുടെ ഈ വിലക്കുകള്‍ക്കും വേലികേറ്റലുകള്‍ക്കും ഇവിടെ പ്രസക്തിയില്ല.കാരണം,സിനിമ ആരുടെയും ഔദാര്യമല്ല.നല്ല സിനിമകള്‍ ഉണ്ടാക്കും,നല്ല കഥകള്‍ പറയുകയും ചെയ്യും,വേലികള്‍ നിങ്ങള്‍ നിങ്ങളുടെ ജീര്‍ണിച്ച അധികാരസ്വരത്തിന് ചുറ്റും കെട്ടുന്നതാണ് നല്ലത്.

അതിനാല്‍,രേവതി ഫീല്‍ഡ് ഔട്ട്(ഫീല്‍ഡുകള്‍ ഒരുത്തന്റെയും പോക്കറ്റില്‍ അല്ല)ആയെന്നുള്ള വൃത്തികെട്ട പരാമര്‍ശങ്ങള്‍ ഇവിടെ ഏല്‍ക്കില്ല.കാരണം സിനിമ എന്ന കലാരൂപത്തിനെയാണ് ഞാന്‍ സ്‌നേഹിക്കുന്നത് അല്ലാതെ ആ കലാരൂപത്തിന്റെ മറവില്‍ നിന്നുകൊണ്ട് ചൂഷണം ചെയ്ത് മാന്യതാപ്പട്ടമിടുന്ന പ്രക്രിയയെ അല്ല.അതിനാല്‍ എപ്പോള്‍ സംവിധാനം ചെയ്യണം എന്നതും എന്റെ തീരുമാനം ആണ്.സിനിമ എന്ന ഇടം സ്വപ്നം കാണുന്നവര്‍ക്ക് എല്ലാം തുല്യമായി ഉള്ളതാണ്.എന്റെ രാഷ്ട്രീയം ഞാന്‍ എടുക്കാന്‍ പോകുന്ന സിനിമകളിലൂടെ പറഞ്ഞുകൊണ്ടേയിരിക്കും.ഞാന്‍ എനിക്ക് നല്ല വിദ്യാഭ്യാസവും കൊടുക്കുന്നുണ്ട്.വീണാല്‍ അതിനു മേലെ ആകും ഞാന്‍ വീഴുക.അതില്‍ നിന്നും ഉയര്‍ന്നു വരുക എന്നത് അതിലേറെ എളുപ്പവുമാണ്.അതുകൊണ്ട് എന്നെ കുറിച്ച് വല്ലാതെ നിങ്ങള്‍ സൈബര്‍ തല്ലുകൊള്ളികള്‍ ആലോചിച്ച് ദുഖിക്കേണ്ട കാര്യമേയില്ല.

Karma News Network

Recent Posts

ആലുവയിൽ കാണാതായ പെൺകുട്ടിയെ പിന്തുടർന്ന് രണ്ടു പേർ, ദൃശ്യങ്ങൾ പുറത്ത്

കൊച്ചി : കാണാതായ 12 വയസുകാരിയെ രണ്ടുപേർ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ ആലുവ എടയപ്പുറത്തു കീഴുമാട്…

8 hours ago

ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് അപകടം, മൂന്ന് വയസുകാരൻ മരിച്ചു

ദമാം : ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മംഗളുരൂ സ്വദേശിയായ ഷൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും മകൻ സായിക്…

8 hours ago

ലൈനിൽ കിടന്ന മരം വെട്ടിമാറ്റുന്നതിനിടെ ഷോക്കേറ്റു, ലൈൻമാന് ദാരുണ മരണം

ഇടുക്കി : മഴയിലും കാറ്റിലും വൈദ്യുതി ലൈനിലേക്ക് വീണ മരച്ചില്ല വെട്ടി നീക്കുന്നതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. കാഞ്ഞാർ സംഗമംകവല…

8 hours ago

12 വയസുകാരിയെ കാണാനില്ല, സംഭവം ആലുവയിൽ

ആലുവയിൽ 12 വയസ്സുകാരിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്. ഒരു മണിക്കൂർ മുമ്പാണ് സംഭവം.…

9 hours ago

നവജാതശിശുക്കൾ വെന്തുമരിച്ച സംഭവം, ഒളിവിൽ പോയ ആശുപത്രി ഉടമയും ഡോക്ടറും അറസ്റ്റിൽ

ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിച്ച് ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രി ഉടമയും ‍ഡോക്ടറും അറസ്റ്റിൽ. ന്യൂ ബോൺ…

9 hours ago

ഗാസയിലേക്ക് ആണവ മിസൈലോ? ഹമാസ് ഇസ്രായേലിലേക്ക് 10 മിസൈൽ അയച്ചു, 10ഉം ചീറ്റി

ഇസ്രായേലിലേക്ക് കൂറ്റൻ മിസൈൽ വിക്ഷേപിച്ചു എന്നും ടെൽ അവീവ് തകർക്കും എന്നും ഹമാസ്. ഹമാസ് തന്നെയാണ്‌ ഇത് വെളിപ്പെടുത്തിയത്. മധ്യ…

10 hours ago