social issues

ജാനകിയുടെ അച്ഛനും അമ്മയും സൂക്ഷിക്കാന്‍ പറയാന്‍ ലോകത്ത് ഉള്ള എല്ലാരും തന്നെ പോലുള്ള വിഡ്ഢികൂശ്മാണ്ഡങ്ങളാണ് എന്ന തോന്നല്‍ എടുത്ത് എറിയടോ

മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീനും ജാനകിയും ചേര്‍ന്ന് അവതരിപ്പിച്ച് ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരിക്കുകയാമ്. വെറും മുപ്പത് സെക്കന്‍ഡുകള്‍ മാത്രമുള്ള വീഡിയോയില്‍ ഇരുവരുടെയും ചടുലമായ നൃത്ത ചുവടുകള്‍ വലിയ കൈയ്യടിയാണ് നെടുന്നത്. എന്നാല്‍ വീഡിയോ വൈറലായതിന് പിന്നാലെ ഇരുവരുടേയും മതം ചൂണ്ടിക്കാട്ടി വിദ്വേഷ പ്രചരണവും സോഷ്യല്‍ മീഡിയയില്‍ നടത്തിയിരുന്നു. ഇതിനെതിരെ ജാനകിക്കും നവീനും ഐക്യദാര്‍ഢ്യം അറിയിച്ച് തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് ആയ രേവതി സമ്പത്ത് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് താരം ഇരുവര്‍ക്കുമുള്ള ഐക്യദാര്‍ഢ്യം അറിയിച്ചിരിക്കുന്നത്.

രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

രണ്ട്,മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അതിമനോഹരമായി നൃത്തം ചെയ്യുന്നു.അത് വയറല്‍ ആകുന്നു. അവരുടെ ആ കഴിവിനെ ജനങ്ങള്‍ ആഘോഷമാക്കി എടുക്കുന്നു.കണ്ടിട്ടും കണ്ടിട്ടും മതി വരാത്തത്ര അഴക് അവരുടെ ചലനങ്ങള്‍ക്ക്.കല എന്ന സത്യം നിറഞ്ഞ് തുളുമ്പുന്ന മൂര്‍ച്ചയേറിയ ചലനങ്ങള്‍ അതില്‍ കാണാം. എന്നാല്‍ കാലാകാലങ്ങളായി നാടിനെ പുറകോട്ട് കൊണ്ട് പോകാനും, വര്‍ഗ്ഗീയ വിഷം എങ്ങും പരത്താനും ഓരോ നിമിഷവും പണിയെടുത്തുകൊണ്ടിരിക്കുന്ന കൃഷ്ണ രാജിനെ പോലുള്ള വര്‍ഗ്ഗീയവാദികള്‍ക്ക് കലയൊക്കെ വിദൂരമായി നില്‍ക്കുന്ന ഒരു കെട്ടുകഥയും മറിച്ച് നവീന്‍ എന്ന മുസ്ലീമും ജാനകി എന്ന ഹിന്ദുവും ആണ് വിഷയം.

എടൊ, താന്‍ വക്കീല്‍ തന്നെ ആണോ അതോ പന്തികേട് അളന്നു നടക്കല്‍ ആണോ തന്റെ പണി.എന്തിനെയും ഏതിനെയും ഒരേ കണ്ണില്‍ കാണാന്‍ താനും തന്റെ കോണകങ്ങളും കൂടെ ഉണ്ടാക്കാന്‍ തുടങ്ങിയിട്ട് കുറെ കാലം ആയല്ലോ. ജാനകിയുടെ അച്ഛനും അമ്മയും സൂക്ഷിക്കാന്‍ പറയാന്‍ ലോകത്ത് ഉള്ള എല്ലാരും തന്നെ പോലുള്ള വിഡ്ഢികൂശ്മാണ്ഡങ്ങളാണ് എന്ന തന്റെ തോന്നല്‍ എടുത്ത് എറിയടോ. അന്യരുടെ പ്രൈവസിയില്‍ ജഡ്ജ്‌മെന്റ് പറയുന്നു, കലയെ ആക്ഷേപിക്കുന്നു, ജാനകിയുടെ മാതാപിതാക്കളെ പരിഹസിക്കുന്നു, താന്‍ എവിടുത്തെ വക്കീല്‍ എന്നാണ് പറഞ്ഞത്? !!

ഡോക്ടര്‍മാര്‍ നൃത്തം ചെയ്യും, പാട്ടുപാടും, അഭിനയിക്കും, അവര്‍ക്ക് തോന്നുന്നതെല്ലാം ചെയ്യും. മജ്ജയും മാംസവും രക്തവും ഉള്ള മനുഷ്യര്‍ തന്നെയാണവരും. തനിക്കിത് സഹിക്കുന്നില്ല എങ്കില്‍, താന്‍ ഒരു കാര്യം ചെയ്യ്. ജയ് ശ്രീ റാം ഇട്ടിട്ട് രണ്ട് തുള്ളക്കം തുള്ള്. അപ്പോള്‍ അടങ്ങിക്കോളും തന്റെ യഥാര്‍ത്ഥ പ്രശ്‌നം. നവീന്‍ജാനകി, ഈ അതുല്യ പ്രതിഭകള്‍ക്ക് ഒത്തിരി സ്‌നേഹം.ഇനിയും മുന്നോട്ട്..ചുവടുകള്‍ എന്നെന്നും മുന്നോട്ട്.ലെവന്മാരുടെ നെഞ്ചത്ത് തന്നെ ആകട്ടെ ഇനിയും. അഭിവാദ്യങ്ങള്‍. ഈ വര്‍ഗ്ഗീയവാദികളുടെ മോങ്ങല്‍ ബിജിഎം ആക്കി ഇട്ട് തകര്‍ത്ത് നൃത്തമാടു

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

4 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

5 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

5 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

6 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

6 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

7 hours ago