entertainment

എല്ലാ ദിവസവും എനിക്ക് നിന്നെ മിസ് ചെയ്യുന്നു: സുശാന്തിന്റ ഓര്‍മ്മകളില്‍ റിയ ചക്രബര്‍ത്തി

ബോളിവുഡിനെ ഞെട്ടിച്ചു കൊണ്ടാണ് രണ്ടു വര്‍ഷം മുന്‍പ് ജൂണ്‍ 14ന് പ്രിയനടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവിവരം പുറത്ത് വന്നത്.ഇപ്പോളിതാ, താരത്തിന്റെ രണ്ടാം ചരമവാര്‍ഷികത്തില്‍ ഓര്‍മ്മകുറിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി. ‘നിന്നെ എനിക്ക് എല്ലാ ദിവസം മിസ് ചെയ്യുന്നു’, എന്നാണ് റിയ കുറിച്ചത്. സുശാന്തിനൊപ്പമുള്ള ചിത്രവും റിയ ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകം തന്നെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ചിലര്‍ റിയയെ ആശ്വസിപ്പിക്കുമ്പോള്‍ മറ്റ് ചിലര്‍ രൂക്ഷമായി വിമര്‍ശിക്കുകയാണ് ചെയ്യുന്നത്. മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയിലാണ് സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മരിക്കുമ്‌ബോള്‍ വെറും 34 വയസ്സായിരുന്നു സുശാന്തിന്റെ പ്രായം. താരത്തിന്റെ മരണം ബോളിവുഡിനെയാകെ പിടിച്ചുലച്ചിരുന്നു.
സുശാന്തിന്റെ മരണം ബോളിവുഡിനെ വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. താരത്തിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നടി റിയ ഉള്‍പ്പെടെയുള്ള സുശാന്തിന്റെ സുഹൃത്തുക്കള്‍ അറസ്റ്റിലായിരുന്നു.

മരിക്കുന്നതിന് മുന്‍പ് രാത്രി സുശാന്ത് റിയയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നെന്നും, പക്ഷേ കിട്ടിയില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍, അവസാന നാളുകളില്‍ തങ്ങള്‍ പിരിഞ്ഞിരുന്നുവെന്നായിരുന്നു റിയയുടെ മൊഴി. ഇതിനിടിയില്‍ സുശാന്ത് സ്ഥിരമായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി റിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന്, സിബിഐ നിരവധി തവണ റിയയെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് താരത്തെ അറസ്റ്റ് ചെയ്തത്. സുശാന്തിന് ലഹരി മരുന്ന് വാങ്ങി നല്‍കിയെന്ന് റിയ സമ്മതിച്ചുവെന്നായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. പിന്നീട്, റിയ ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.

 

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

7 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

8 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

9 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

9 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

10 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

10 hours ago