entertainment

ഡബ്ല്യുസിസിയും വിധുവുമായുള്ള പ്രശ്നങ്ങൾ അവസാനിച്ചെന്ന സൂചന നൽകി റിമ കല്ലിങ്കൽ

സിനിമയിലെ സ്ത്രീകളുടെ സംഘടനായയ ഡബ്ല്യുസിസിയിൽ നിന്നും രാജിവെച്ച സംവിധായിക വിധു വിൻസെന്റുമായി കൂടിക്കാഴ്ചയ്ക്കുളള വാതിൽ തുറന്നുവെന്ന് നടി റിമ കല്ലിങ്കൽ. വിധുവിന് വിഷമമുണ്ടെന്ന് മനസിലാക്കിയപ്പോൾ മുതൽ അവരുമായി സംസാരിക്കാനും സഹായിക്കാനും പലരും ശ്രമിച്ചിട്ടുണ്ട്. ഒരു സംഭാഷണത്തിൽ തീരാത്ത പ്രശ്നങ്ങളില്ലെന്നും റിമ പറയുന്നു. ​ഒരു സ്വാകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

റിമയുടെ വാക്കുകൾ ഇങ്ങനെ

ഒരു സംഭാഷണത്തിൽ തീരാത്ത പ്രശ്നങ്ങളില്ല. പരസ്പരം ഒന്നിച്ചിരുന്ന് സംസാരിക്കുന്ന ഊഷ്മളതയും അടുപ്പവുമൊന്നും ഫോണിലൂടെയോ സ്ക്രീനിലൂടെയോ കിട്ടില്ല. അങ്ങനെയൊരു അവസരം ഉണ്ടായിട്ടില്ല എന്നതാണ് ഞങ്ങൾക്കിടയിലുണ്ടായ പ്രശ്നം. വളരെ ചുരുക്കം ആളുകളോടേ നമുക്കൊരു ആത്മബന്ധം തോന്നുകയുളളൂ. അവരെയൊന്നും നമ്മൾ കൈവിട്ട് കളയരുത്. വിധുവുമായി കൂടിക്കാഴ്ചയ്ക്കുളള വാതിൽ തുറന്നിരിക്കുകയാണ്.

നല്ല സുഹൃദ്ബന്ധങ്ങൾ ഒരിക്കലും നഷ്ടപ്പെടില്ല. ബാക്കിയുളളത് എന്തെങ്കിലും പോയിട്ടുണ്ടെങ്കിൽ അത് പോവാനുളളത് തന്നെയായിരിക്കും. ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞു എന്നുവേണം അത്തരം സന്ദർഭങ്ങളിൽ മനസിലാക്കാൻ. ആരൊക്കെ കൂടെയുണ്ടാവുമെന്ന് മനസിലാക്കാനുളള ടേണിങ് പോയിന്റായിട്ട് ഡബ്ല്യുസിസി വന്നുവെന്ന് വിചാരിക്കാനാണ് എനിക്കിഷ്ടം. പക്ഷേ എന്തൊക്കെ നഷ്ടപ്പെട്ടാലും അതിലും വലിയ കാര്യങ്ങൾ ചെയ്ത് വെച്ചിട്ടായിരിക്കും പോവുന്നതെന്ന് എനിക്കുറപ്പുണ്ട്.

ഡബ്ല്യുസിസി വെറുമൊരു കളക്ടീവ് മാത്രമാണ്. ഞങ്ങൾ സംഘടനാ പ്രവർത്തനം നടത്തിക്കളയും എന്ന് പറഞ്ഞ് വന്നവരല്ല. ഒരു പ്രശ്ന പരിഹാര സെല്ലുമല്ല. പ്രഷർ ​ഗ്രൂപ്പാണ്. ഒരു സ്ത്രീക്കെതിരെ വലിയ പ്രശ്നമുണ്ടായ പശ്ചാത്തലത്തിൽ ബാക്കിയുളള സംഘടനകൾ അതിനോട് പ്രതികരിച്ചത് വളരെ നിർവികാരമായിട്ടാണ്. അവരെ ഒരു ഇരയായിട്ടല്ല, സർവൈവർ ആയിട്ടാണ് കാണേണ്ടത്. ഇതുപോലത്തെ ഒരുപാട് കേസ് ചുറ്റുമുണ്ട്. ഇനിയെങ്കിലും പ്രതികരിക്കണം എന്ന് പറഞ്ഞ് മുന്നോട്ട് വന്ന ​ഗ്രൂപ്പാണ് ഡബ്ല്യുസിസി. ഞങ്ങൾ കളക്ടീവായി നിൽക്കുന്നതിന് ഒരു ലക്ഷ്യമുണ്ട്. തൊഴിലിടങ്ങളിൽ തുല്യമായ നീതിയും അവസരങ്ങളും വേണം. സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുളള അന്തരീക്ഷവും വേണം.

Karma News Network

Recent Posts

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

7 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

11 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

32 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

39 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

54 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

1 hour ago