entertainment

പാവാട അലക്കി ആഷിക് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നല്ലോ ചേച്ചി എന്ന് കമന്റ്, റിമ നല്‍കിയ മറുപടി വൈറല്‍

സംവിധായകന്‍ ആഷിക് അബുവും ഭാര്യയും നടിയുമായി റിമ കല്ലിങ്കലിനും നിരവധി ആരാധകരാണുള്ളത്. കുറച്ച് കാലമായി റിമ അഭിനയ രംഗത്ത് അത്ര സജീവമല്ല. സോഷ്യല്‍ മീഡിയകളില്‍ സജീവമായ താരം ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം അവധി കാലം ആഘോഷിക്കുകയാണ്. റഷ്യയിലാണ് ആഷികും റിമയുമുള്ളത്. പീറ്റേഴ്‌സ്ബര്‍ഗിലുള്ള പീറ്റര്‍ ആന്‍ഡ് പോള്‍ ഫോര്‍ട്ട്‌സില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും റിമ സോഷ്യല്‍ മീഡഡിയകളില്‍ പങ്കുവെച്ചിരുന്നു. ആഷിക് എടുത്ത് കൊടുത്ത ചിത്രങ്ങളാണെന്ന് പ്രത്യേകമായി പറയുകയും ചെയ്തു. ഇതോടെ ചിത്രങ്ങള്‍ക്ക് താഴെ വിമര്‍ശനവുമായി ഒരു വിഭാഗമെത്തി.

പീറ്റര്‍ ആന്‍ഡ് പോള്‍ ഫോര്‍ട്ട്‌സ് ഒരു കാലത്ത് തടവറയായി പ്രവര്‍ത്തിച്ചിരുന്നതാണെങ്കില്‍ ഇന്ന് കുടുംബങ്ങള്‍ക്ക് വന്നിരിക്കാനുള്ള ഏറ്റവും മനോഹരമായൊരു സ്ഥലമായി മാറി. കാലം എങ്ങനെ മാറി എന്നതോര്‍ത്ത് ഞാന്‍ സന്തോഷിക്കുന്നു എന്നും ചിത്രങ്ങള്‍ക്ക് ഒപ്പം റിമ കുറിച്ചിരുന്നു. ഈ പോസ്റ്റിന് താഴെ വിമര്‍ശന കമന്റുകള്‍ എത്തി. ഈ കമന്റുകള്‍ക്ക് ഒക്കെ റിമ മറുപടിയും നല്‍കിയിട്ടുണ്ട്.

”പാവാട അലക്കി ആഷിക് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നല്ലോ ചേച്ചി. വെറുതേ എന്തിനാണ് കഷ്ടപ്പെടുന്നത് എന്നായിരുന്നു ഒരാളുടെ കമന്റ്. ‘അതേ, അദ്ദേഹം ശരിക്കും സെന്‍സിറ്റീവ് പാഷനേറ്റ് ആയ ലവറാണ്. പക്ഷേ നമ്മളത് നിസാരമായി കാണരുത്. എന്നാല്‍ എന്റെ ബാഗുകള്‍ കൊണ്ട് നടക്കാന്‍ എനിക്ക് തന്നെ സാധിക്കും. തീര്‍ച്ചയായും ഈ അഭിനന്ദനം ഞാന്‍ അങ്ങ് അറിയിച്ചേക്കാം എന്നായിരുന്നു ഈ കമന്റിന് റിമ നല്‍കിയ മറുപടി.

മറ്റൊരു പോസ്റ്റില്‍ തെങ്ങിന്റെ പടമുള്ള കമ്മലാണ് റിമ പങ്കുവെച്ചത്. ‘നമ്മുടെ നാട്ടില്‍ നിന്നും ഏറെ അകലെ ആയിരിക്കുമ്പോള്‍ നമ്മുടെ നാടിനെ ഓര്‍മ്മിക്കാന്‍ ജന്മനാടിനെ ഒപ്പം കൊണ്ട് പോയി. ചില സമയങ്ങളില്‍ എനിക്കവിടെ നരകം പോലെ തോന്നും. ഈ കമ്മലുകള്‍ സിലോക്കല്‍ നിന്നും വാങ്ങിയതാണ്. അവരുടെ കൈയിലുള്ളത് ഇത്തരത്തില്‍ രസകരമായ നിരവധിയെണ്ണമാണ്. എന്നും കമ്മല്‍ പരിചയപ്പെടുത്തി റിമ കുറിച്ചു.

അതെ അതെ, ആ പറഞ്ഞത് ശരിയാണ്. ചെന്തെങ്ങിന്റെ കുലയാണെങ്കില്‍ ആടും എന്നായിരുന്നു ഇതിന് ഒരാള്‍ കമന്റ് ചെയ്തത്. ചിരിക്കുന്ന സ്‌മൈലി ആണ് റിമ അദ്ദേഹത്തിന് നല്‍കിയ മറുപടി. ”ആളുകളെ എങ്ങനെ സമര്‍ഥമായി പറ്റിക്കാമെന്നതിനുള്ള മികച്ച ഉദ്ദാഹരണമാണ് നിങ്ങള്‍ രണ്ട് പേരും. പോക്കറ്റില്‍ പണം ഉള്ളത് കൊണ്ട് എല്ലാ സര്‍ക്കാര്‍ മലീനികരണങ്ങളെയും നിങ്ങള്‍ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. എന്നിട്ട് മറ്റൊരു രാജ്യത്ത് പോയി നിങ്ങളുടെ സ്വാതന്ത്ര്ം ആസ്വദിക്കുകയും ചെയ്യും. അങ്ങനെ തന്നെ മനോഹരമായി പോയിക്കോളൂ എന്നുമാണ് ഒരാള്‍ കുറിച്ചത്. ഓ മനസിലാക്കി കളഞ്ഞല്ലോ എന്ന് മാത്രമാണ് റിമ അതിന് മറുപടിയായി നല്‍കിയത്.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

7 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

8 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

8 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

9 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

10 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

10 hours ago