entertainment

സാരി ഉടുക്കുമ്പോൾ വയർ ഒതുങ്ങി ഇരിക്കാൻ ബെൽറ്റ് കെട്ടുമായിരുന്നു, റിമി ടോമി

വണ്ണമുണ്ടായിരുന്ന കാലത്ത് സാരി ഉടുക്കാൻ ബുദ്ധിമുട്ടിയതിനെ കുറിച്ചും ഇപ്പോൾ ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനെ കുറിച്ചും തുറന്നു പറയുകയാണ് ​ഗായിക റിമി ടോമി. സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രതികരണം. വാക്കുകൾ, സാരി ഉടുക്കാൻ ഒരുപാട് ഇഷ്ടമാണ്. ധാരാളം ഫുഡ് കഴിച്ചിട്ട് സാരി ഉടുക്കുന്നത് ഒന്നാലോചിച്ച് നോക്കൂ. വലിയ ബുദ്ധിമുട്ടാണ്. അപ്പോൾ വയറ് ചാടി ഇരുന്നാലോ. പണ്ട് സ്റ്റേജ് ഷോ കളിലൊക്കെ സാരി ഉടുക്കേണ്ടി വരുമ്പോൾ വയർ ഒതുങ്ങി ഇരിക്കുന്നതിന് വേണ്ടി താൻ ബെൽറ്റ് കെട്ടുമായിരുന്നു. സ്റ്റേജ് പെർഫോമൻസിനും ആരോഗ്യത്തിനുമെല്ലാം ഒരു രൂപമാറ്റം അനിവാര്യമായി തോന്നി. ഇപ്പോൾ ബെൽറ്റ് ഒന്നുമില്ലാതെ സാരി ഉടുക്കാൻ കഴിയുന്നുണ്ട്

ഇഷ്ടം നാടൻ ഭക്ഷണമാണ്. ചോറും മീൻ കറിയും തോരനുമൊക്കെയാവും പ്രധാന ഭക്ഷണം. ചിലപ്പോഴൊക്കെ ഡയറ്റിങ് ഒരു ഭാരിച്ച ഉത്തരവാദിത്തം പോലെ തോന്നും. എങ്കിലും പഴയ രൂപത്തെ കുറിച്ച് ഓർമ്മിക്കുമ്പോൾ അതിലേക്ക് തിരികെ പോകാനും വയ്യ. ഇൻസ്റ്റാഗ്രാമിലൂടെ ഒരുപാട് പേർ അഭിനന്ദിക്കാറുണ്ട്. എല്ലാവർക്കും ഞാൻ മെലിഞ്ഞത് എങ്ങനെയാണ് അറിയണമെന്നുണ്ട്. ഡയറ്റും അതിലുള്ള ടിപ്‌സും പലരും തന്നോട് ചോദിക്കാറുണ്ട്

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും അഭിനേത്രിയുമൊക്കെയാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ച് മലയാളി സംഗീതാസ്വാധകരുടെ പ്രിയ ഗായികയായി റിമി മാറി.. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് താരം. താരം തന്റെ വിശേഷങ്ങൾ ഒക്കെ റിമി പങ്കുവെയ്ക്കാറുണ്ട്. അതുകൊണ്ടു തന്നെ റിമിക്ക് ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായപ്പോഴും ആരാധകർ താരത്തിനൊപ്പമുണ്ടായിരുന്നു.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

7 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

13 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

39 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago