entertainment

എന്നെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ കണ്ട് താന്‍ തന്നെ അതിശയപ്പെടാറുണ്ട്, റിമി ടോമി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയുമാണ് റിമി ടോമി.അഭിനയവും തനിക്ക് വഴങ്ങുമെന്ന് നടി വ്യക്തമാക്കിയിരുന്നു.അടുത്തിടെ നടിയുടെ പുത്തന്‍ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ് ആയിരുന്നു.ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് റിമി ടോമി.തന്നെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന ചില വാര്‍ത്തകള്‍ കണ്ടു തനിക്ക് തന്നെ അതിശയം തോന്നിയിട്ടുണ്ട് എന്നും ഭാവിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പടച്ചു വിടുന്നവര്‍ക്ക് എതിരെ നിയമ സംവിധാനം വരുമെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നു എന്നും ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ റിമി ടോമി വ്യക്തമാക്കി.സോഷ്യല്‍ മീഡിയയിലെ ഇത്തരം പ്രചരണത്തിനെതിരെ എന്തിന് ശബ്ദമുയര്‍ത്തണമെന്ന ചിന്തയും തന്റെയുള്ളിലുണ്ടാകാറുണ്ടെന്ന് റിമി പറയുന്നു.നമുക്ക് ചുറ്റുമുള്ള എത്രയോ പേര്‍ക്ക് ഇങ്ങനെ ദുരന്ത അനുഭവം ഉണ്ടാകുന്നുണ്ടെന്നും റിമി ടോമി ഓര്‍മിപ്പിക്കുന്നു.

റിമി ടോമിയുടെ വാക്കുകള്‍ ഇങ്ങനെ, ‘പലപ്പോഴും ഫെയ്‌സ്ബുക്കിലൊക്കെ എന്നെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ കണ്ടു ഞാന്‍ തന്നെ അതിശയിച്ചിട്ടുണ്ട്. പലതും കേള്‍ക്കുമ്‌ബോള്‍ എനിക്ക് പ്രതികരിക്കണമെന്ന് തോന്നും . പിന്നെ ഓര്‍ക്കും എന്തിനെന്ന്. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നിയമനിര്‍മാണം ഉണ്ടാകണമെന്നാണ് ആഗ്രഹം. ഭാവിയില്‍ വരുമെന്ന് തന്നെയാണ് പ്രതീക്ഷ. നമുക്ക് ചുറ്റുമുള്ള എത്രയോ പേര്‍ക്ക് ഇങ്ങനെ ദുരന്ത അനുഭവം ഉണ്ടാകുന്നുണ്ട്. നിയമം ശക്തമാകുന്നത് തന്നെയാണ് ആകെയുള്ള പരിഹാരം’.

നേരത്തെ തടി കുറച്ച് പുതിയ മേക്കോവറില്‍ എത്തിയതിനെ കുറിച്ച് റിമി ടോമി തുറന്ന് പറഞ്ഞിരുന്നു.റിമിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.-റിമിയുടെ വാക്കുകള്‍ ഇങ്ങനെ,സത്യം പറഞ്ഞാല്‍ 2012 മുതല്‍ ഞാന്‍ ഡയറ്റ് സ്റ്റാര്‍ട്ട് ചെയ്തു.ആദ്യം ഫോളോ ചെയ്തത് രണ്ട് മണിക്കൂര്‍ ഇടവിട്ട് ഭക്ഷണം കഴിക്കുന്ന ഡയറ്റാണ്.ഇതില്‍ മധുരം ഒഴിവാക്കുകയാണ് ആദ്യപടി.ചായയും കാപ്പിയും മധുരമിട്ട് കുടിച്ചിട്ട് എട്ടുവര്‍ഷമായി.ഈ ഡയറ്റില്‍ നമുക്ക് ഇഷ്ടമുളളതെല്ലാം അളവ് കുറച്ച് കഴിക്കാം.ചോറ്,ചിക്കന്‍ കറി,വൈകിട്ട് ചപ്പാത്തി,ദാല്‍ അങ്ങനെ.ആദ്യത്തെ മൂന്ന് മാസം കഴിഞ്ഞപ്പോള്‍ തന്നെ മാറ്റം വന്നു.എപ്പോഴും 65 കിലോയില്‍ തന്നെയാണ് നിന്നിരുന്നത്.വെയിങ് മെഷീന്‍ വാങ്ങി സ്ഥിരമായി നോക്കാന്‍ തുടങ്ങി.രണ്ട് വര്‍ഷം കൊണ്ട് 57 കിലോയില്‍ എത്തി.2015ല്‍ ആ ഡയറ്റ് നിര്‍ത്തി വീണ്ടും ഭക്ഷണം കഴിച്ച് തുടങ്ങി.വാരിവലിച്ച് കഴിച്ച് വീണ്ടും ദേ 60 കിലോയിലേക്ക്.അന്നേരം തുടങ്ങിയതാണ് ഷേക്ക് ഡയറ്റ്.ഈ ഡയറ്റില്‍ ചോറ് കഴിക്കാം.രാവിലെയോ,വൈകിട്ടോ ഒരു പ്രോട്ടീന്‍ ഷേക്ക് കൂടി മെനുവില്‍ ഉള്‍പ്പെടുത്തണം.നല്ല റിസല്‍ട്ടായിരുന്നു.പതുക്കെ അതും മടുത്തു. വീണ്ടും തീറ്റയാരംഭിച്ചു. വണ്ണവും കൂടി.

ഈ സമയത്ത് രണ്ട് മൂന്ന് മാസം കീറ്റോ ഡയറ്റെടുത്തു.കൊളസ്‌ട്രോള്‍ കൂടിയപ്പോള്‍ അതങ്ങ് നിര്‍ത്തി.ഇപ്പോള്‍ രണ്ട് വര്‍ഷമായി ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങാണ് ചെയ്യുന്നത്.ഇതില്‍ ഞാന്‍ ഭയങ്കര കംഫര്‍ട്ടാണ്.എല്ലാം കഴിക്കാം,അളവ് കുറച്ച്. അതിനൊപ്പം വര്‍ക്കൗട്ട് സ്ഥിരമാക്കി.ഈ കൊവിഡ് കാലം തുടങ്ങിയതോടെ ഒരു ദിവസം പോലും വര്‍ക്കൗട്ട് മുടക്കാറില്ല.കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് നന്നായി നിയന്ത്രിച്ചു.ഇഷ്ടമുളളതെല്ലാം കഴിക്കാന്‍ തോന്നുമ്പോള്‍ കഴിക്കും.പക്ഷേ,പകരം കൂടുതല്‍ നേരം വര്‍ക്കൗട്ട് ചെയ്യും.പലരീതിയില്‍ നമുക്ക് ഡയറ്റിങ് ചെയ്യാം.എന്റെ രീതി 16 മണിക്കൂര്‍ ഫാസ്റ്റിങ്ങും എട്ട് മണിക്കൂര്‍ ഫുഡ് കഴിക്കുകയും ചെയ്യുന്നതാണ്.രാവിലെ പത്തിന് തുടങ്ങിയാല്‍ വൈകിട്ട് ആറുവരെ കഴിക്കും.പിന്നേ പിറ്റേന്ന് ബ്രേക്ക് ഫാസ്റ്റ് വരെ ഒന്നും കഴിക്കില്ല.ബ്ലാക്ക് ടീ,ലൈം വാട്ടര്‍ അങ്ങനെ വെളളം മാത്രം കുടിക്കാം.ഈ ഡയറ്റ് എടുക്കുമ്പോള്‍ കഴിയുന്നിടത്തോളം വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കണം.കാര്‍ബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണം കുറച്ച് കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്താം.ജങ്ക് ഫുഡ് പൂര്‍ണമായും ഉപേക്ഷിക്കണം.പകരം പഴങ്ങളും നട്‌സുമൊക്കെയാണ് ഞാന്‍ കഴിക്കുന്നത്

Karma News Network

Recent Posts

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

12 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

46 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

3 hours ago