entertainment

പിണക്കം മാറി, ഭാവനയ്‌ക്കൊപ്പം റിമി, ഭാവനയെ അടുത്ത കാലത്തൊന്നും ഇത്ര സുന്ദരിയായി കണ്ടിട്ടില്ലെന്നും റിമി

മലയാളികളുടെ പ്രിയ നായികയാണ് ഭാവന. ഭാവനയും ഗായിക റിമി ടോമിയും തമ്മില്‍ ചില പിണക്കങ്ങള്‍ പലപ്പോഴായി പല മാധ്യമങ്ങളിലും എത്തിയിട്ടുണ്ട്. സൂപ്പര്‍ ഫോര്‍ ജൂനിയേഴ്‌സ് എന്ന സംഗീത റിയാലിറ്റി ഷോയില്‍ ഭാവന അതിഥിയായി എത്തിയിരുന്നു. മിഥുന്‍ രമേശ് അവതാരകനായ ഷോയില്‍ യുവ ഗായകരായ ജ്യോത്സന, റിമി ടോമി, സിതാര, വിധു പ്രതാപ് തുടങ്ങിയവരാണ് വിധികര്‍ത്താക്കള്‍. മലയാളത്തിന്റെ മകളും കന്നഡത്തിന്‍രെ മരുമകളുമായ ഭാവനയെ സ്വാഗതം ചെയ്തത് വിധുവായിരുന്നു.

ഭാവന സൂപ്പര്‍ 4 ലേക്ക് എത്തുന്നതിനെക്കുറിച്ച് പറഞ്ഞുള്ള റിമി ടോമിയുടെ പോസ്റ്റ് നേരത്തെ വൈറലായി മാറിയിരുന്നു. ഭാവനയ്ക്ക് ഒപ്പം നടി അഞ്ജു ജോസഫും ഷോയിലേക്ക് എത്തുന്നുണ്ട്. ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവെച്ച് കറുത്ത സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് ഭാവന എത്തിയത്. സാരിയില്‍ അതീവ സുന്ദരിയായിരിക്കുന്നു, അടുത്ത കാലത്ത് ഭാവനയെ ഏറ്റവും സുന്ദരിയായി കണ്ടത് ഈ ഷോയിലാണെന്നായിരുന്നു റിമിയുടെ കമന്റ്. ാണ് താനെത്തിയതെന്നായിരുന്നു അഞ്ജു പറഞ്ഞത്. ഭാവനയ്ക്കായി ഗാനം ഡെഡിക്കേറ്റ് ചെയ്തായിരുന്നു കുട്ടിപ്പാട്ടുകാരെത്തിയത്.

ഭാവനയുമായുള്ള സൗഹൃദത്തെക്കുറിച്ച് നേരത്തെയും റിമി വാചാലയായിരുന്നു. ഡയറ്റിന്റെ കാര്യത്തില്‍ തന്നെ മോട്ടിവേറ്റ് ചെയ്തത് ഭാവനയാണ്. എത്ര ഗ്ലാസ് വെള്ളം കുടിക്കണമെന്നുള്ള കാര്യങ്ങള്‍ വരെ ഭാവനയാണ് പറഞ്ഞുതന്നത്. വിളിക്കുമ്പോഴെല്ലാം വര്‍ക്കൗട്ടിനെക്കുറിച്ച് സംസാരിക്കാറുണ്ട്. ഇങ്ങനെ ഗുണ്ടുമണിയായി ഉരുണ്ടിരുന്നാല്‍ പോരെന്ന് ഭാവന തന്നോട് പറയാറുണ്ടെന്നും റിമി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അതേസമയം ഭാവനയും റിമി ടോമിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് പുറത്തെത്തിയിരുന്നു. ഭാവനയുടെ വിവാഹ വിരുന്നില്‍ റിമി ടോമി പങ്കെടുത്തിരുന്നു. അങ്ങനെ അറുത്ത് മാറ്റുന്ന തരത്തിലുള്ള ശത്രുതയൊന്നുമുണ്ടായിട്ടില്ല. തുടക്കത്തിലെ ആ സൗഹൃദം ഇടയ്ക്കെപ്പഴോ നഷ്ടമായിരുന്നുവെന്നായിരുന്നു ഒരഭിമുഖത്തില്‍ പറഞ്ഞത്. സഹോദരനൊപ്പമായാണ് റിമി ഭാവനയുടെ വിവാഹ വിരുന്നില്‍ പങ്കെടുത്തത്.

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

12 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

24 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

58 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago