entertainment

പാട്ട് പരിശീലനത്തില്‍ കുട്ടിമണിയും റിമക്കൊച്ചമ്മയും, കുഞ്ഞാവ ഭാവിയിലെ പാട്ടുകാരിയെന്ന് ആരാധകര്‍

മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമി. ലോക്ക് ഡൗണ്‍ കാലത്ത്. റിമി ടോമി ഡാന്‍സിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു. അടുത്തിടെ തുടങ്ങിയ യൂടൂബ് ചാനലിനും ?ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ചാനല്‍ തുടങ്ങി ഒരു മാസത്തിനുളളില്‍ നിരവധി സബ്‌സ്‌ക്രൈബേഴ്‌സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നുതന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവര്‍ വേര്‍ഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്.

പാട്ടിലൂടെയും അവതരണത്തിലൂടെയും, അഭിനയത്തിലൂടെയും മലയാളികള്‍ക്ക് ഒപ്പം റിമി നിറഞ്ഞു നില്ക്കാന്‍ തുടങ്ങീട്ട് വര്ഷം കുറെയായി. താരത്തിന്റെ എന്തൊരു ആഘോഷവും റിമിയെ സ്‌നേഹിക്കുന്നവരുടെ ആഘോഷം കൂടിയാണ്. പ്രതിസന്ധിഘട്ടങ്ങള്‍ ഉണ്ടായപ്പോഴും റിമിക്ക് ആശ്വാസവാക്കുകളുമായി അവരുടെ ആരാധകര്‍ ഒപ്പം ഉണ്ടായിരുന്നു താനും.

ഇപ്പോള്‍ കുട്ടിമണിയ്ക്ക് ഒപ്പമുള്ള പാട്ട് പരിശീലനം നടത്തുന്ന റിമി ടോമിയുടെ വീഡിയോ വൈറലാവുകയാണ്. റിമിക്കൊച്ചമ്മ കുഞ്ഞാവയെ നോക്കി പാട്ട് പരിശീലനം ചെയ്യുമ്പോള്‍ അതുകേട്ടങ്ങനെ ആസ്വദിച്ച് കിടക്കുകയാണ് കുട്ടിമണി. റിമിയുടെ പാട്ട് കേട്ട് കൗതുകത്തോടെ നോക്കുകയാണ് കുട്ടിമണി. ഇത്ര ചെറുപ്പത്തിലേ തന്നെ കുഞ്ഞാവയെ പാട്ടു പഠിപ്പിക്കുകയാണോയെന്നാണ് റിമിയോട് പലരും ചോദിക്കുന്നത്. കുട്ടിമണിയ്ക്ക് ഇങ്ങനെ റിമിക്കൊച്ചമ്മയുടെ പാട്ടുകേട്ട് കിടക്കാനുള്ള ഭാഗ്യം ഉണ്ടല്ലോയെന്നും വാവ പാട്ട് നന്നായി ആസ്വദിക്കുന്നുണ്ടല്ലോയെന്നും നല്ല സംഗീത വാസനയുണ്ടെന്നും ഒക്കെ കമന്റുകളുണ്ട്.

റിമിയുടെ സഹോദരിയായ റീനുവിന്റെ ഏറ്റവും ഇളയ മകളാണ് കുട്ടിമണി. ഇസബെല്‍ എന്നാണ് കുട്ടിമണിയുടെ യഥാര്‍ത്ഥ പേര്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് റീനുവിനും രാജുവിനും രണ്ടാമത്തെ കുഞ്ഞു പിറന്നത്.

Karma News Network

Recent Posts

തിരുവനന്തപുരത്ത് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം പോത്തൻകോട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. ഇടത്തറ സ്വദേശി ശ്രീകല(61)യാണ് മരിച്ചത്. മഴയിൽ കുതിർന്നിരുന്ന പഴയ വീടിന്റെ ചുമരാണ്…

6 mins ago

നേതാക്കൾക്കെതിരെ സ്‌ഫോട വസ്തു എറിഞ്ഞ് സിപിഎം പ്രവർത്തകൻ, തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു, ഒരാള്‍ക്ക് പരുക്ക്

കാസര്‍ഗോഡ് അമ്പലത്തറയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കുനേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. സംഭവം നടക്കുമ്പോള്‍ അടുത്ത് നില്‍ക്കുകയായിരുന്ന ഒരു സ്ത്രീയ്ക്ക് ആക്രമണത്തില്‍…

10 mins ago

ഇ.പി. ജയരാജൻ വധശ്രമക്കേസ്, കെ. സുധാകരൻ കുറ്റവിമുക്തൻ

കൊച്ചി: ഇ.പി. ജയരാജന്‍ വധശ്രമ കേസില്‍ കെ. സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ…

33 mins ago

പതിവ് തെറ്റിക്കാതെ കൃത്യം 12 മണിക്ക് മോഹൻലാലിന് പിറന്നാള്‍ ആശംസകളുമായി ഇച്ചാക്ക

പകരം വെയ്ക്കാന്‍ ഇല്ലാത്ത രണ്ട് നടന്ന വിസ്മയങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പതിവ് തെറ്റിക്കാതെ ആശംസകളുമായെത്തി…

37 mins ago

ഇബ്രാഹിം റെയ്സിയുടെ അപകടമരണം, പിന്നിൽ മൊസ്സാദിന്റെ കരങ്ങളോ, സമൂഹമാധ്യമങ്ങളില്‍ ചർച്ചകൾ വൈറൽ

ടെഹ്റാന്‍ : ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇസ്രയേലിന്റെ രഹസ്യ ഏജന്‍സിയായ മൊസ്സാദിന്റെ…

56 mins ago

ആന്തരികതയുടെ അഴകും ആഴവുമാണ് ഞാൻ കണ്ട ലാൽ എപ്പോഴും, നിത്യജീവനുള്ള മഹാജീനിയസ്- സമദാനി

മലയാളത്തിന്റെ പ്രിയ നടൻ മോഹൻ ലാലിന്റെ ജന്മദിനമാണ് ഇന്ന് ‘നിത്യജീവനുള്ള മഹാജീനിയസ്സ് ' എന്ന് വിശേഷിപ്പിച്ച് കൊണ്ട് ആശംസ നേർന്നിരിക്കുകയാണ്…

1 hour ago