entertainment

സഹായം നാല് പെരറിഞ്ഞ് ചെയാതാലും തെറ്റില്ല, റിമി ടോമി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമാണ് റിമി ടോമി. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് നടി. യൂട്യൂബ് വീഡിയോകളും താരം പങ്കുവെയ്ക്കുന്നുണ്ട്. ഫിറ്റ്‌നസും കാര്യങ്ങളും ഒക്കെ യൂട്യൂബ് വീഡിയോയിലൂടെ റിമി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് റിമി. യഥാര്‍ഥ സൗന്ദര്യം മറ്റുള്ളവരെ സഹായിക്കുമ്പോഴാണെന്ന് പറഞ്ഞ ആരാധികയ്ക്കാണ് റിമി മറുപടി നല്‍കിയത്.

‘അന്നന്നത്തെ അരി വാങ്ങാന്‍ കാശില്ലാത്തവര്‍ക്ക് കൊടുക്കുന്നതാണ് യഥാര്‍ത്ഥ സൗന്ദര്യം’ എന്നാണ് ബീന എന്നൊരു ആരാധിക പങ്കുവെച്ച കമന്റ്. ‘പൊന്നു ബീനച്ചേച്ചി ഞാനും ചെയ്യാറുണ്ട്, എന്നെ കൊണ്ട് പറ്റുന്ന പോലെ സഹായിക്കാന്‍ ശ്രമിക്കാറുണ്ട്. നമ്മളുമൊക്കെ കഷ്ടപ്പെട്ട് വന്ന ആള്‍ക്കാരാണ്. പക്ഷേ എന്നെ കൊണ്ട് പറ്റുന്ന പോലെ ഞാന്‍ സഹായം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. നാലു പേരറിഞ്ഞ് കൊടുക്കരുത് എന്നാണ് പറയുന്നത്.

പക്ഷേ നാലു പേരറിഞ്ഞ് കൊടുത്താലും തെറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്. അതു കൊണ്ടാണ് ഇങ്ങനൊക്കെ കേള്‍ക്കേണ്ടി വരുന്നത്. എന്നെ സംബന്ധിച്ച് ദൈവത്തിന്റെ മുന്നില്‍ മാത്രം എനിക്ക് പ്രീതിപ്പെടുത്തിയാല്‍ മതി. എന്നെ അറിയുന്നവര്‍ക്ക് അറിയാം. അവരുടെ സന്തോഷമാണ് വലുത്. നമ്മളൊരു കുഞ്ഞ് സഹായം ചെയ്യുമ്‌ബോഴും വലിയ സഹായം ചെയ്യുമ്‌ബോഴും അവരെന്നും നമ്മളെ വലിയ നന്ദിയോടെയും സന്തോഷത്തോടെയുമാണ് കാണുന്നത്. അവര്‍ അവരുടെ പ്രാര്‍ത്ഥനയില്‍ നമ്മളെ ഓര്‍ക്കുന്നതാണ് ഏറ്റവും വലിയ ഗിഫ്റ്റ് എന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍.

അതുകൊണ്ട് എനിക്ക് ആ കാര്യത്തില്‍ ഒട്ടും വിഷമമില്ല. എന്നെ കൊണ്ട് പറ്റുന്നതിന്റെ അപ്പുറത്തുള്ള സഹായം ചെയ്തിട്ടുള്ള ആളാണ് ഞാന്‍. ചേച്ചി പറഞ്ഞത് വളരെ ശരിയാണ്, ആരാണെങ്കിലും നമ്മള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുമ്‌ബോള്‍ അവര്‍ക്ക് കിട്ടുന്ന സന്തോഷമാണ് നമ്മുടെ സൗന്ദര്യം. ഈ സ്‌കിന്നും ഭംഗിയുമൊക്കെ പറയുന്നത് എന്ന് വേണമെങ്കിലും നശിച്ച് പോകാം. നമ്മള്‍ വെറും മണ്ണിനടിയില്‍ പോകുന്ന ആള്‍ക്കാരാണ്. ആ ഒരു ചിന്ത എല്ലാവര്‍ക്കുമുണ്ട്. നമുക്ക് കിട്ടിയിരിക്കുന്നതെല്ലാം ദൈവത്തിന്റെ ദാനമാണെന്ന് ശരിക്കും മനസിലാക്കിയ ആളാണ് ഞാന്‍.-എന്നായിരുന്നു റിമിയുടെ മറുപടി.

Karma News Network

Recent Posts

‘പ്രേമം’ പാലത്തിൽ പരിസരം മറന്ന് കമിതാക്കൾ, ചോദ്യംചെയ്തവർക്ക് അടി കൊടുത്ത് പെൺകുട്ടികള‌ടങ്ങുന്ന സംഘം

ആലുവ : തോട്ടക്കാട്ടുകര 'പ്രേമം' പാലത്തിൽ കമിതാക്കളുടെ അതിരുകടന്ന സല്ലാപം കലാശിച്ചത് സമീപവാസി​യുമായി​ അടിപിടിയിൽ. പരിസരവാസികൾക്ക് ശല്യമായ സല്ലാപം ചോദ്യം…

5 mins ago

ക്ലോസറ്റിൽ കുടുങ്ങി ഉടുമ്പ്, ഞെട്ടി വീട്ടുകാർ, സംഭവം കണ്ണൂരിൽ

കണ്ണൂർ : വീട്ടിലെ ശുചിമുറിയിൽ കയറിക്കൂടി ഉടുമ്പ്. തലശേരിയി സ്വദേശി റായിസിന്റെ വീട്ടിലാണ് ഉടുമ്പ് തലവേദനായയായത്. ശുചിമുറി ഉപയോഗിക്കാനായി റയിസിന്റെ…

32 mins ago

മലയാളി യാത്രക്കാര്‍ക്ക് നേരേ ആക്രമണം, കാര്‍ അടിച്ചുതകര്‍ത്തു, സംഭവം തമിഴ്‌നാട്ടില്‍, ദൃശ്യങ്ങള്‍ പുറത്ത്

കോയമ്പത്തൂര്‍: സേലം – കൊച്ചി ദേശീയപാതയില്‍ രാത്രിയില്‍ മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘം…

1 hour ago

തീം പാർക്കിൽ അപകടം, 50 അടി ഉയരത്തിൽ തലകീഴായി തൂങ്ങിക്കിടന്ന് ആളുകൾ

50 അടി ഉയരത്തിൽ കുടുങ്ങി ആളുകൾ. പോർട്ട്‌ലാൻഡിലെ ഓക്‌സ് അമ്യൂസ്‌മെൻ്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അറ്റ്മോസ്ഫിയർ റൈഡിനിടെ മുപ്പതോളം…

2 hours ago

ഇവിഎം ഉപേക്ഷിക്കണമെന്ന് മസ്‌ക്, ടൂട്ടോറിയൽ ക്ലാസ് നൽകാം, ഇന്ത്യയിലേക്ക് വരൂവെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി : ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) ഉപയോഗം നിർത്തലാക്കണമെന്ന് ടെസ്‌ല, സ്‌പേക്‌സ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. ഇവ…

2 hours ago

കണ്ടുമുട്ടിയ അന്നുമുതല്‍ നിന്നില്‍ ഞാന്‍ വീണുപോയി, ​ജിപിക്ക് ജന്മദിനാശംസയുമായി ​ഗോപിക

വിവാഹ ശേഷമുള്ള ഭര്‍ത്താവിന്റെ ആദ്യത്തെ ബര്‍ത്ത് ഡേയ്ക്ക് ആശംസകളുമായി ഗോപിക അനിൽ. എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടപ്പെട്ടു പോകുന്നത് എന്ന്…

2 hours ago