മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമാണ് റിമി ടോമി. മിനിസ്ക്രീനില്‍ പല പരിപാടികളുമായി നിറഞ്ഞ് നില്‍ക്കുകയാണ് താരം. പിന്നണി ഗായികയായി തിളങ്ങുന്ന റിമി വര്‍ഷങ്ങളായി മലയാളം മിനിസ്ക്രീന്‍ രംഗത്തും സജീവമാണ്. സോഷ്യല്‍ മീഡിയകളിലും സജീവമാണ് താരം. റിമി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വേശേഷങ്ങളുമെല്ലാം നിമിഷങ്ങള്‍ക്ക് അകം സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുമുണ്ട്. തിരക്കുകള്‍ക്ക് ഇടയിലും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയകളിലൂടെ നടി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ റിമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയൊരു ചിത്രമാണ് വൈറലായി മാറുന്നത്. സുഹൃത്തുക്കളായ രഞ്ജിനി ഹരിദാസിനും രഞ്ജിനി ജോസിനും ഒപ്പമുള്ള ചിത്രമാണ് റിമി പങ്കുവെച്ചത്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് മൂവരും. നിരവധി സ്റ്റേജുകളില്‍ ഇവര്‍ മൂവരും ഒന്നിച്ച് എത്തിയിട്ടുമുണ്ട്. റിമിയും രഞ്ജിനി ജോസും ഗായികമാരായി തിളങ്ങിയെങ്കില്‍ അവതാരകയായി വര്‍ഷങ്ങളായി മലയാളികളുടെ പ്രിയ താരമായി രഞ്ജിനി മാറിയിരിക്കുകയാണ്.
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ അവതാരകയായി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രഞ്ജിനിയെ മലയാളികള്‍ നെഞ്ചിലേറ്റുന്നച്. റിമി ടോമി പിന്നണി ഗാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത് മീശമാധവന് എന്ന ചിത്രത്തിലൂടെയാണ്. വന്‍ ഹിറ്റായ ചിത്രത്തില്‍ ശങ്കര്‍ മഹാദേവനൊപ്പം പാടിയ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന ഗാനവും തരംഗമായി മാറി. നിരവധി ചിത്രങ്ങളില്‍ പിന്നണി ഗായികയായി രഞ്ജിനി ജോസും എത്തിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും രഞ്ജിനി ഗാനങ്ങള്‍ ആലപിച്ചിരുന്നു.
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…