entertainment

കണ്ണിന്‍ വാതില്‍ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ, കണ്മണിയെ പാട്ട് പാടിയുറക്കി റിമിക്കൊച്ചമ്മ

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമൊക്കെയാണ് റിമി ടോമി. നിരവധി ആരാധകരാണ് താരത്തിനുള്ളത്. റിമിയുടെ പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുമുണ്ട്. നവമാധ്യമങ്ങളില്‍ ഏറെ സജീവമാണ് താരം. ലോക്ക്ഡൗണ്‍ സമയം തന്റെ ഡയറ്റും വര്‍ക്കൗട്ട് ടിപ്പുകളുമൊക്കെ പങ്കുവെച്ച് റിമി രംഗത്ത് എത്തിയിരുന്നു.

ഇപ്പോള്‍ കിയാര എന്ന കണ്മണിക്ക് ഒപ്പമുള്ള ക്യൂട്ട് ചിത്രം പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി. കണ്ണിന്‍ വാതില്‍ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ എന്ന പാട്ടിന്റെ വരികളും ചിത്രത്തിനൊപ്പം റിമി കുറിച്ചിട്ടുണ്ട്. റിമിയുടെ സഹോദരന്‍ റിങ്കുവിന്‍ഫെയും നടി മുക്തയുടെയും പൊന്നോമനയാണ് കണ്മണി എന്ന് വിളിക്കുന്ന കിയാര. റിമി പങ്കുവെച്ച മനോഹര ചിത്രത്തിന് നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. ‘അമ്മക്കുട്ടി മിസ് യു കമ്മു’ എന്നാണ് മുക്ത ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന കുട്ടിത്താരമാണ് കണ്മണി. പാട്ട് പാടിയും പാചക വീഡിയോകളിലൂടെയും കിയാര സോഷ്യല്‍ ലോകത്ത് കണ്മണി എത്താറുണ്ട്. റിമിയുടെ യൂട്യൂബ് വിഡിയോകളിലും കണ്മണിയെ കാണാറുണ്ട്.

റിമി ടോമി സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധേയമാകാറുണ്ട്. അടുത്തിടെ താരം ഗൗണുകള്‍ അണിഞ്ഞ് പങ്കുവെച്ച ചിത്രങ്ങളും വൈറല്‍ ആയി മാറിയിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് റിമി ടോമി ഡാന്‍സിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് തുടങ്ങിയ യൂടൂബ് ചാനലിനും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ചാനല്‍ തുടങ്ങി ഒരു മാസത്തിനുളളില്‍ നിരവധി സബ്‌സ്‌ക്രൈബേഴ്‌സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നു. തന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവര്‍ വേര്‍ഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്.

പാട്ടിലൂടെയും അവതരണത്തിലൂടെയും, അഭിനയത്തിലൂടെയും മലയാളികള്‍ക്ക് ഒപ്പം റിമി നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങീട്ട് വര്ഷം കുറെയായി. താരത്തിന്റെ എന്തൊരു ആഘോഷവും റിമിയെ സ്‌നേഹിക്കുന്നവരുടെ ആഘോഷം കൂടിയാണ്. പ്രതിസന്ധിഘട്ടങ്ങള്‍ ഉണ്ടായപ്പോഴും റിമിക്ക് ആശ്വാസവാക്കുകളുമായി അവരുടെ ആരാധകര്‍ ഒപ്പം ഉണ്ടായിരുന്നു താനും.

Karma News Network

Recent Posts

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

38 mins ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

1 hour ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

2 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

3 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

3 hours ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

3 hours ago