topnews

മലയാളികൾക്ക് അഭിമാനം, പരിമിതികളെ മറികടന്ന് ഡൗൺ സിൻട്രോം വിഭാഗക്കാരുടെ ഷോയിൽ പങ്കെടുക്കാൻ ഒരുങ്ങി റിസ

ഡൗൺ‌ സിൻട്രോം ബാധിച്ചവർക്ക് മാത്രമായി അമേരിക്കയിൽ നടത്തുന്ന ഫാഷൻ ഷോയിൽ മത്സരിക്കാൻ തയ്യാറായി പന്തളംകാരി റിസ റെജി. 23കാരിയായ റിസ ലോക ശ്രദ്ധയിലേക്കെത്തുമ്പോൾ വീട്ടുകാർക്കും നാട്ടുകാർക്കും രാജ്യത്തിന് മുഴുവനും ഇത് അഭിമാന നിമിഷം. ഡൗൺ സിൻഡ്രം വിഭാഗക്കാരുടെ ലോക ഫാഷൻ ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യാക്കാരിയെന്ന നേട്ടവും റിസക്ക് സ്വന്തമാണ്. 19 മോഡലുകൾക്കൊപ്പമാണ് റിസ റെജി റാമ്പിലേക്ക് എത്തുക. അച്ഛനും അമ്മയും സഹോദരിയും ഇത്രയും നാൾ ചേർത്ത് പിടിച്ചതിന്‌റെ ആത്മവിശ്വാസമാണ് റിസയെ ഇത്തരമൊരു വലിയ നേട്ടത്തിലേക്ക് നയിച്ചത്.

പ്രാഥമിക റൗണ്ട് ഓൺലൈനിലായിരുന്നു നടത്തിയത്. വസ്ത്രധാരണം. നടത്തം. വ്യക്തിപരമായ കഴിവുകൾ എന്നിവയിൽ വളരെ മികവുറ്റ രീതിയിൽ റിസ പങ്കെടുത്തു.

ഡൗൺ‌ സിൻട്രോമുമായി ബന്ധപ്പെട്ട വിവര ശേഖരണമാണ് റിസയുടെ റാമ്പിലേക്കുളള ആദ്യ ചുവട് ഉറപ്പിച്ചത്. ഡൽഹിയിലും പടിഞ്ഞാറൻ ആഫ്രിക്കയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ റിസയ്ക്ക് മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളും വഴങ്ങും. നവംബർ 12-ന് യു.എസിലെ കൊളറാഡോയിലാണ് ഫാഷൻഷോ.ഗ്ലോബൽ ഡൗൺ സിൻഡ്രം ഫൗണ്ടേഷനാണ് സംഘാടകർ. ‘ബി ബ്യൂട്ടിഫുൾ ബി യുവേഴ്സ് സെൽഫ്’ എന്നതാണ് 14-ാം വർഷം സംഘടിപ്പിക്കുന്ന ഷോ പങ്കുവയ്ക്കുന്ന ആശയം.

പന്തളം കുരമ്പാല ഇന്ദുഭവനിൽ റെജി വഹീദിന്റെയും അനിതയുടെയും ഇളയമകളാണ് റിസ. ബംഗളുരുവിൽ കോറമംഗലയിലാണ് സ്ഥിരതാമസം. പാട്ടിലും ഡാൻസിലും സ്റ്റേജ് ഷോകളിലും ജനപ്രിയ താരമാണ്. ബംഗളുരുവിൽ ക്രിസാലിസ് പെർഫോമൻസ് ആർട്ട് സെന്ററിൽ അഭിനയം പരിശീലിക്കുന്നു. മണിപ്പാൽ സൃഷ്ടി ആർട്ട് ഡിസൈൻ ആൻഡ് ടെക്നോളജിയിലെ അദ്ധ്യാപകനാണ് റിസയുടെ പിതാവ് റെജി വഹീദ്. റിസയുടെ മൂത്ത സഹോദരി റേയ മുംബയിൽ അഡ്വർടൈസിംഗ് കമ്പനിയിൽ അസോസിയേറ്റ് ക്രിയേറ്റീവ് ഡയറക്ടറാണ്

Karma News Network

Recent Posts

മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനങ്ങൾ നടത്താത്തത്, പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താസമ്മേളനങ്ങൾ നടത്താത്തതെന്തെന്ന…

18 mins ago

മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്, തൃശ്ശൂരിൽ അഞ്ചുവയസുകാരന് മരുന്ന് മാറി നല്കിയതായി പരാതി

തൃശൂർ: അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. മുണ്ടിനീരിന് പകരം നല്കിയത് പ്രെഷറിനുള്ള മരുന്ന്. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി.…

26 mins ago

ബൈഭവ് കുമാർ 7 തവണ കരണത്തടിച്ചു, സ്വീകരണ മുറിയിലൂടെ വലിച്ചിഴയച്ച്, തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിപ്പിച്ചു

ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. നേരിട്ടത് ക്രൂര…

59 mins ago

തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം

തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…

1 hour ago

സാങ്കേതികത്തകരാർ മൂലം വിമാനം പണിമുടക്കി, ലക്ഷദ്വീപിൽ കുടുങ്ങി നൂറുകണക്കിനു മലയാളികൾ

അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…

2 hours ago

ഗരുഡ പ്രീമിയം യാത്രക്കാര്‍ കയ്യൊഴിഞ്ഞന്ന വാദങ്ങൾ അസത്യം, സർവീസ് ലാഭകരമെന്ന് കെഎസ്ആർടിസി

ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…

2 hours ago