kerala

കാറിൽ സൂക്ഷിച്ചത് പെട്രോൾ അല്ല വെള്ളം മരിച്ച റീഷയുടെ പിതാവ്

കണ്ണൂർ. കാർ കത്തി യുവതിയും ഭർത്താവും വെന്തുമരിക്കാനിടയായ സംഭവത്തിൽ ദുരന്തത്തിൽ പെട്ട കാറിൽ സൂക്ഷിച്ചിരുന്നതു കുടിവെള്ളമാണെന്ന് മരിച്ച റീഷയുടെ അച്ഛൻ കെകെ വിശ്വനാഥൻ. വിദഗ്ധ പരിശോധനയിൽ ഡ്രൈവിങ് സീറ്റിനടിയിൽ നിന്ന് ലഭിച്ച പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ ആയിരുന്നെന്ന പ്രചാരണത്തിനാണ് മറുപടി.

കഴിഞ്ഞ ദിവസം പാലക്കാട്ട് നിന്നു മടങ്ങുമ്പോൾ മാഹിയിൽ നിന്നു കാറിൽ ഇന്ധനം നിറച്ചിരുന്നുവെന്നും കുപ്പിയിൽ പെട്രോൾ കരുതേണ്ട കാര്യമില്ലെന്നും വിശ്വനാഥൻ പറഞ്ഞു. മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശികളായ താമരവളപ്പിൽ പ്രജിത്, ഭാര്യ റീഷ എന്നിവരാണു അപകടത്തിൽ മരിച്ചത്. കാറിന്റെ പിറകുവശത്തെ ക്യാമറയും അതിന്റെ സിസ്റ്റവും അധികമായി ഘടിപ്പിച്ചത്.

സ്റ്റിയറിങ്ങിന്റെ ഭാഗത്തു നിന്നുണ്ടായ പുക നിമിഷം നേരം കൊണ്ടു കത്തിപ്പടരുകയായിരുന്നു. കാറിൽനിന്ന് എടുത്തു ചാടിയതു കൊണ്ടാണ് പിറകിലുണ്ടായിരുന്ന മൂന്നു പേരെ രക്ഷിക്കാനായത്. റീഷ ഇരുന്ന ഭാഗത്തെ ചില്ലു തകർത്തെങ്കിലും രണ്ടു പേരെയും രക്ഷിക്കാനായില്ലെന്നും വിശ്വനാഥൻ പറഞ്ഞു. കണ്ണൂർ ഫയർ സ്റ്റേഷൻ കഴിഞ്ഞു കുറച്ചു മുൻപോട്ടു എത്തിയപ്പോൾ എന്തോ മണം വരുന്നതായി പ്രജിത് പറഞ്ഞു.

വണ്ടി ഓഫ് ചെയ്തിട്ട് സൈഡ് ആക്കെന്ന് ഞാൻ‌ പറഞ്ഞപ്പോഴേയ്ക്കും സീറ്റനടിയിൽനിന്ന് തീ ആളിപ്പടർന്നു. പിന്നെ ഒന്നും ഓർമയില്ല. ഞാൻ ഒരു ഡോർ തള്ളിത്തുറന്ന് പുറത്തേയ്ക്കു ചാടി. വണ്ടി കുറച്ചുദൂരം നിയന്ത്രണമില്ലാതെ വളഞ്ഞുപുളഞ്ഞ് മുന്നോട്ടു പോയി. എങ്ങനെയാണ് നിന്നതെന്ന് അറിയില്ല. അപ്പോഴേയ്ക്കു വണ്ടി പൂർണമായും കത്തിയിരുന്നുവെന്ന് വിശ്വനാഥൻ പറഞ്ഞു.

Karma News Network

Recent Posts

റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നിന്ന് ഷോക്കേറ്റു, വിദ്യാർത്ഥിയുടെ മരണത്തിൽ നടത്തിപ്പുകാരൻ അറസ്റ്റിൽ

മേപ്പാടി : എം.ബി.ബി.എസ്. വിദ്യാർഥി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽനിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പോലീസ്…

14 mins ago

അഞ്ചാം ഘട്ട വോട്ടെടുപ്പ്, പരസ്യ പ്രചാരണം ശനിയാഴ്ച അവസാനിക്കും

ഡൽഹി : ന്യൂഡൽഹി: അഞ്ചാം ഘട്ടം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ശനിയാഴ്ച സമാപിക്കും. ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര…

43 mins ago

വീണ്ടും ഗുണ്ടാ ആക്രമണം, തലസ്ഥാനത്ത് യുവാവിന് കുത്തേറ്റു

തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ അഴിഞ്ഞാടി ഗുണ്ടാസംഘം. വഞ്ചിയൂർ-ചിറക്കുളം കോളനിയിൽകഴിഞ്ഞ ദിവസം രാത്രിയിലായിരുനിന്നു സംഭവം. ചിറക്കുളം കോളനി ടി.സി. 27/2146-ൽ…

1 hour ago

മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് തിരികെയെത്തി, ചോദ്യങ്ങൾക്ക് മറുപടിയില്ല

തിരുവനന്തപുരം : വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. ശനിയാഴ്ച പുലർച്ചെ 3.15നാണ് തിരുവനന്തപുരത്ത് എത്തിയത്. യാത്ര…

2 hours ago

കീടനാശിനി സാന്നിധ്യം, അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

പത്തനംതിട്ട : ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈകോടതി വില്പന തടഞ്ഞ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ്‌ ടെൻഡർ…

2 hours ago

കുപ്രസിദ്ധ ഗുണ്ട പൊലീസ് കസ്റ്റഡിയിൽനിന്നു കടന്നു, 53 കേസുകളിൽ പ്രതി

തൃശൂർ: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ പരിസരത്തു നിന്നുമാണ്‌ ഇയാൾ…

2 hours ago