kerala

സിവില്‍ സര്‍വീസുകാര്‍ വിരമിച്ചശേഷം രാഷ്ട്രീയത്തിലേക്ക് വരുന്നത് തെറ്റ്: ഋഷിരാജ് സിങ്

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വിരമിച്ച ശേഷം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് തെറ്റെന്ന് മുന്‍ ഡിജിപി ഋഷിരാജ് സിങ്. ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ മോഹമുള്ള ഉദ്യോഗസ്ഥര്‍ ചെറുപ്പത്തില്‍ തന്നെ രാജിവച്ച്‌ അതിനൊരുങ്ങണം. അതല്ലാതെ സര്‍കാര്‍ ആനുകൂല്യങ്ങളോടെ സര്‍വീസ് പൂര്‍ത്തിയാക്കി മറ്റൊന്നും ചെയ്യാനില്ലാതെ വരുമ്പോള്‍ രാഷ്ട്രീയം തെരഞ്ഞെടുക്കുന്നത് ദീര്‍ഘകാലമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരോട് ചെയ്യുന്ന തെറ്റാണെന്നും ഋഷിരാജ് സിങ് പ്രതികരിച്ചു

സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യമുണ്ടായാലേ അവര്‍കെതിരായ കുറ്റങ്ങള്‍ക്ക് കുറവുണ്ടാകൂ.

വനിതാ സംരക്ഷണത്തിനായി നിലവിലുള്ള നിയമങ്ങള്‍ പോലും വനിതകള്‍ ഉപയോഗിക്കുന്നില്ല. ചെറുതെന്ന് കരുതി അവഗണിക്കാതെ ലക്ഷക്കണക്കിന് കേസുകള്‍ ഉണ്ടായാല്‍ പൊലീസ് സംവിധാനം ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

16 mins ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

59 mins ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

2 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

2 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

3 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

4 hours ago