topnews

യുകെയുടെ പൂർണ പിന്തുണ ഇസ്രായേലിന്, ഹമാസ് ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് ഋഷി സുനക്

ലണ്ടൻ: ഇസ്രായേലിന് പൂർണ പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഹമാസ് ഭീകരാക്രമണത്തിന്റെ ഇരകളാകുന്നത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളള വലിയ സമൂഹമാണ്. നിരപരാധികളായ പാലസ്തീൻ ജനത പോലും ഹമാസിന്റെ ഇരകളാണ്. ഹമാസ് ഭീകരാക്രമണത്തിൽ യുകെ
ഇസ്രായേലിനൊപ്പമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹമാസ് ഭീകരാക്രമണത്തെ ചെറുക്കാനായി ഞങ്ങൾ ഇസ്രായേലിനൊപ്പം ചേർന്ന് പ്രവർത്തിക്കും. ഇസ്രായേൽ വിട്ട് സ്വദേശത്തേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന ബ്രീട്ടിഷ് ജനതയെ തിരികെ എത്തിക്കും. -സുനക് പാർലമെന്റിൽ വ്യക്തമാക്കി. ഹമാസ് ഭീകരാക്രമണത്തിൽ 1400ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 3500 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേലികളുൾപ്പെടെയുളള 200 ഓളം പേരെയാണ് ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നത്.

ബ്രിട്ടനിലെ ജൂത സമൂഹത്തെ അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഇസ്രായേലിനെ ഇപ്പോൾ പിന്തുണയ്‌ക്കുന്നത് പോലെ തുടർന്നും രാജ്യം പിന്തുണയ്‌ക്കും. ജൂത സമൂഹത്തിന്റെ മാതൃഭൂമി എന്നാണ് ഇസ്രായേൽ അറിയപ്പെടുന്നത്. എന്നാൽ മാതൃഭൂമി ഇല്ലാതാകുന്ന വിധമാണ് ഇപ്പോഴുളള ആക്രമണങ്ങൾ.
പാലസ്തീൻ ജനതയെ ഹമാസ് മനുഷ്യ കവചമായി ഉപയോഗിക്കുകയാണ്. പാലസ്തീൻ ജനതയും ഹമാസിന്റെ ഇരകളാണ്. ഗാസയിലെ ജനങ്ങൾക്ക് മാനുഷിക പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ അതായത് ഒക്ടോബർ 18നു ഇസ്രായേൽ സന്ദർശിക്കും. ഇസ്രായേലിൽ എത്തുന്ന ബൈഡനു സുരക്ഷ ഒരുക്കാനുള്ള അമേരിക്കൻ സംഘം ഇസ്രായേലിൽ എത്തി കഴിഞ്ഞു. ഇസ്രായേൽ ഗാസയിൽ വ്യോമാക്രമണം തുടരുകയാണ്‌.ജനങ്ങൾ ഒഴിഞ്ഞ് പോയതിനാൽ ആളൊഴിഞ്ഞ പ്രേത നഗരം പോലെയാണ്‌ പല ഗ്രാമങ്ങളും. ഇസ്രായേൽ ഗാസയിലെ നിർമ്മിതകൾ തകർക്കുകയും ചെയ്യുകയാണ്‌

199 ഇസ്രായേലികളേ വിട്ട് തരാം എന്നും വ്യോമാക്രമണം നിർത്തണം എന്നും ഇതിനു ഹമാസ് തയ്യാറാണ്‌ എന്നും ഇറാൻ അറിയിച്ചു. എന്നാൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലേക്കാണ്‌ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച്ച ഇസ്രായേലിൽ എത്തുക. ഇത് മുൻ കൂട്ടി തീരുമാനിച്ച സന്ദർശനം അല്ല. അതിനാൽ തന്നെ യുദ്ധകാര്യ ചർച്ചകൾക്കായാണ്‌ എത്തുക.ഗാസയിൽ ഇസ്രായേൽ അധിനിവേശം നടത്തുന്നതിൽ ജോ ബൈഡൻ അതൃപ്തി അറിയിച്ചിരുന്നു. ജനങ്ങളേ ദ്രോഹിക്കാതെ യുദ്ധം ചെയ്യണം എന്നും പറഞ്ഞിരുന്നു.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഇസ്രായേൽ പ്രധാനമന്ത്രിയും പ്രധാന നേതാക്കളുമായി സംസാരിക്കും. അതുവരെ ഗാസയിൽ കരയുദ്ധം ഉണ്ടാകാൻ സാധ്യതയില്ല. കരയുദ്ധത്തിനു ഇസ്രായേലി സൈന്യം ഗാസയിൽ സജ്ജമായി നില്ക്കാൻ തുടങ്ങിയിട്ട് 4 ദിവസമായി. ഇസ്രായേലി സർക്കാരിൽ നിന്നും അനുമതിക്കായി സൈന്യം കാത്തിരിക്കുകയാണ്‌.

ഹമാസ് ഭീകരാക്രമണത്തിൽ 1400ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 3500 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേലികളുൾപ്പെടെയുളള 200 ഓളം പേരെയാണ് ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നത്. സ്ത്രീകളും കുട്ടികളും വയസ്സായവരും ഭീകരാക്രമണത്തിന്റെ ഇരകളായി മാറി. ഇതിൽ ഇസ്രായേലികൾക്ക് പുറമെ, 30 രാജ്യങ്ങളിൽ നിന്നുളളവരും ഉൾപ്പെടുന്നു. ഹമാസ് ഭീകരാക്രമണത്തെ ചെറുക്കാനായി ഞങ്ങൾ ഇസ്രായേലിനൊപ്പം ചേർന്ന് പ്രവർത്തിക്കും. ഇസ്രായേൽ വിട്ട് സ്വദേശത്തേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന ബ്രീട്ടിഷ് ജനതയെ തിരികെ എത്തിക്കും. -സുനക് പാർലമെന്റിൽ വ്യക്തമാക്കി.

ബ്രിട്ടനിലെ ജൂത സമൂഹത്തെ അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഇസ്രായേലിനെ ഇപ്പോൾ പിന്തുണയ്‌ക്കുന്നത് പോലെ തുടർന്നും രാജ്യം പിന്തുണയ്‌ക്കും. ജൂത സമൂഹത്തിന്റെ മാതൃഭൂമി എന്നാണ് ഇസ്രായേൽ അറിയപ്പെടുന്നത്. എന്നാൽ മാതൃഭൂമി ഇല്ലാതാകുന്ന വിധമാണ് ഇപ്പോഴുളള ആക്രമണങ്ങൾ. നിരപരാധികളായ പാലസ്തീൻ ജനതയെ ഹമാസ് മനുഷ്യ കവചമായി ഉപയോഗിക്കുകയാണ്. പാലസ്തീൻ ജനതയും ഹമാസിന്റെ ഇരകളാണ്. ഗാസയിലെ ജനങ്ങൾക്ക് മാനുഷിക പിന്തുണ നൽകണം. പാലസ്തീൻ ജനത ആഗ്രഹിക്കുന്നത് പോലെയല്ല ഹമാസ് നിലക്കൊള്ളുന്നത്. അവർ പാലസ്തീനികളെ അപകടത്തിലാക്കാൻ ശ്രമിക്കുകയാണ്. ഹമാസ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ വിയോഗത്തിൽ അതീവ ദു:ഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

karma News Network

Recent Posts

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

58 seconds ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

19 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

34 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

49 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

1 hour ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

1 hour ago