topnews

ദൈവത്തിന് മുന്നിൽ സാഷ്ടാംഗം പ്രണാമം നടത്തി റിഷി സുനിക്, പ്രാർത്ഥനയിൽ മുഴുകി അക്ഷതമൂർത്തിയും

ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് സാഷ്ടാംഗം പ്രണാമം നടത്തുന്ന ചിത്രം ചർച്ചയാകുന്നു. ഹിന്ദുവായതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ക്ഷേത്ര ദർശനത്തിനിടെ ഋഷി സുനക് നടത്തിയ സാഷ്ടാംഗം പ്രണാമത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഹിന്ദു മതത്തെ വിമർശിക്കുകയും എതിർക്കുകയും ചെയ്യുന്നവർ ഇതൊന്ന് കാണണം.

എന്താണ് സനാതന ധർമമെന്നും അതിന് നൽകേണ്ട ആദരവ് എന്താണെന്ന് ഋഷി സുനക് എന്ന തലവനിൽ നിന്ന് അറിയാത്തവർ കണ്ടു പഠിക്കണം. ഏതു രാജ്യത്ത് പോയാലും , എത്ര ഉയരത്തിൽ എത്തിയാലും നമ്മുടെ വേരുകൾ അത് ഇന്ത്യയുടെ മണ്ണിലാണ് ഉള്ളത്. ഹിന്ദുവിൽ അടിയുറച്ചു വിശ്വസിക്കുന്ന രാജ്യമാണ് നമ്മുടേത്. അതിന്റെ ഒന്നുകൂടി ഓർമിപ്പിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നടത്തിയ സാഷ്ടാംഗം പ്രണാമം

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതിനിടെ ഭാര്യ അക്ഷത മൂര്‍ത്തിയോടൊപ്പമാണ് സുനക് ക്ഷേത്ര സന്ദര്‍ശനം നടത്തിയത്. ‘എന്റെ ഇന്ത്യന്‍ വേരുകളിലും ഇന്ത്യയിലെ ബന്ധങ്ങളിലും ഏറെ അഭിമാനമുണ്ട്. സ്വാഭിമാനമുള്ള ഒരു ഹിന്ദു എന്ന നിലയില്‍ ഇന്ത്യയുമായും ഇവിടുത്തെ ജനങ്ങളുമായും എന്നും ആത്മബന്ധമുണ്ടാകും’, ക്ഷേത്രസന്ദര്‍ശനത്തിന് ശേഷം ഋഷി സുനക് വ്യക്തമാക്കിയതായി ഇന്ത്യയുടെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ എക്‌സില്‍ കുറിച്ചു. ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച ഇരുവരും പ്രത്യേക പൂജകളും നിര്‍വഹിച്ചു.

സുനകിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് സുനകും അക്ഷതയും ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയത്. ഇന്ത്യയിലേക്കുള്ള സുനകിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

5 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

5 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

6 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

6 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

7 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

7 hours ago