ബിഗ്ബോസ് മലയാളം മൂന്നാം സീസണിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഋതു മന്ത്ര. നടിയും മോഡലും ഒക്കെയാണെങ്കിലും ബിഗ് ബോസിലൂടെയാണ് താരത്തെ കുറിച്ച് ആരാധകര്‍ കൂടുതല്‍ അറിഞ്ഞത്. ഋതു മന്ത്രയുടെ പേരില്‍ ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളും ഉണ്ടായിരുന്നു. ഋതു ജനുവിനായിട്ടുള്ള മത്സരാര്‍ത്ഥിയാണെന്ന് തോന്നിയെന്നാണ് പലരും പറഞ്ഞത്. ഇപ്പോള്‍ വിവാഹം എപ്പോഴാണെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് ഋതു.
തേച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും ഋതു മറുപടി നല്‍കിയിരിക്കുകയാണ്. താന്‍ തേച്ചിട്ടില്ലെന്നും തേപ്പ് കിട്ടിയിട്ടില്ലെന്നും ഋതു പറയുന്നു. ഒരു മുച്വല്‍ അണ്ടര്‍സ്റ്റാന്റിംഗിലാണ് എല്ലാ കാര്യങ്ങളും പോയത്. തേപ്പ് എന്ന പറയുന്നത് പ്രണയത്തില്‍ മാത്രമല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് താന്‍. ചിലപ്പോ നമ്മളെ സുഹൃത്തുക്കള്‍ തേക്കാറുണ്ട്, പുറകില്‍ നിന്ന് കുത്തുന്നതിനെയും ഞാന്‍ തേപ്പ് എന്നാണ് പറയാറുളളത്.
അപ്പോ എല്ലാം ഒരു മ്യൂചല്‍ അണ്ടര്‍സ്റ്റാന്റിംഗില്‍ പോയതാണ്. അല്ലാതെ നമ്മളാരെയും തേച്ചിട്ടില്ല, ഋതു പറഞ്ഞു. പ്രണയമുണ്ടോ, കല്യാണം എപ്പോഴാണ് എന്ന ചോദ്യത്തിനും ഋതു മറുപടി നല്കി. പ്രണയം എന്ന് പറയുന്നത് എറ്റവും മനോഹരമായ വികാരമാണ്. എനിക്ക് എല്ലാത്തിനോടും പ്രണയമാണ്. ഈ പ്രഞ്ചത്തിനോട്, എന്റെ അമ്മയോട്, എന്നെ അത്രകണ്ട് വിശ്വസിക്കുന്ന ഫ്രണ്ട്സിനോട്, സാരികളോട് അങ്ങനെ എല്ലാത്തിനോടും പ്രണയമാണ്.
കല്യാണം ഇപ്പോള്‍ കഴിക്കുന്നില്ലെന്നും നടി പറഞ്ഞു. കാരണം ഞാന്‍ എന്റെ കരിയറിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന സമയമാണ്. കുറെ കാര്യങ്ങള്‍ ഇനി ചെയ്യാനുണ്ട്. കുറെ സ്വപ്നങ്ങളുണ്ട്. അതിലേക്ക് എത്താനുണ്ട്. കല്യാണം എന്നത് പെട്ടെന്ന് വിചാരിച്ച് നടക്കുന്ന കാര്യമല്ല. ഞാന്‍ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ആളായതുകൊണ്ട് ഇപ്പോ കല്യാണം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ല. കുറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. നമുക്ക് ഒകെ ഭാവിയില്‍ ആരെയെങ്കിലും കിട്ടിയാല്‍ ഒകെ. ഇല്ലെങ്കില്‍ കല്യാണം കഴിച്ചില്ലെങ്കിലും എനിക്ക് കുഴപ്പം ഇല്ല. കുറച്ച് കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്നും അഭിമുഖത്തില്‍ ഋതു വ്യക്തമാക്കി.
തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സുരേഷ് ഗോപി ഇന്നലെ ലൂർദ് മാതാവിന് നന്ദി സൂചകമായി സ്വർണ കൊന്ത സമർപ്പിച്ചിരുന്നു. നിരവധി…
തൃശൂർ: കുന്നംകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഞായറാഴ്ച പുലർച്ച 3.55നാണ് സംഭവം. കുന്നംകുളം, കാണിപ്പയ്യൂർ, ആനയ്ക്കൽ,…
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…