more

ക്യാൻസർ വന്ന് മുറിച്ചു മാറ്റിയത് നാവ്, വയറ്റിൽ നിന്നും ചർമം എടുത്ത് പിന്നീട് നാക്കായി മാറി, രോ​ഗത്തെ അതീജീവിച്ച മാധ്യമപ്രവർത്തക

മനഷ്യ ശരീരത്തെ കാർന്നു തിന്നുന്ന വില്ലനാണ് ക്യാൻസർ എന്ന മഹാരോ​ഗം.ജീവൻ എടുക്കുന്ന ഈ രോ​ഗത്തിൽ നിന്ന് നിന്ന് മുക്തി നേടുന്നത് ചുരുക്കം ചില വ്യക്തകളാണ്.ക്യാൻസറിനോട് പോരുതുന്ന ഒരു മലയാളി മാധ്യമപ്രവർത്തകയെ ആണ് ഇവിടെ പരിചയപ്പെടാൻ പോകുന്നത്.പേര് റിയ സെലസ്‌.കൈരളി ചാനലിൽ ജോലിചെയ്തിരുന്ന മാധ്യമപ്രവർത്തക.പഠന കാലത്ത് ഒരു മാധ്യമപ്രവർത്തക ആകണം എന്ന ഉള്ളിലൊതുക്കി ജോർണലിസം പഠിച്ച് മാധ്യമപ്രവർത്തകയായ 25കാരി. നിർത്താതെ സംസാരിക്കുന്ന സൗഹ്യദം ഏറെ ഇഷ്ടപ്പെടുന്ന പ്രക്യതം. ദ്യശ്യമാധ്യമപ്രവർത്തകയായി ക്യമാറയ്ക്ക് മുന്നിൽ വാർത്തകൾ അവതരിപ്പിച്ച് ആ ലോകത്തെ ഏറെ ഇഷ്ടപ്പെട്ട് തുടങ്ങിയ സമയത്താണ് ക്യാൻസർ എന്ന വില്ലൻ റിയയെ തേടിയെത്തിയത്.

തിരുവനതപുരത്തു ടെലിവിഷൻ ആങ്കർ ആയി കൈരളി ടിവിയിൽ ജീവിതം ആസ്വദിച്ച് പോകുന്നതിനിടയിൽ ആണ് നാവിന്റെ അറ്റത് ചെറിയൊരു മുറിവ് പോലെ വരുന്നത്.പല്ലിൽ തട്ടി മുറിഞ്ഞത് ആരിക്കുമെന്ന് ആദ്യം കരുതി. പക്ഷെ കരിഞ്ഞില്ല.രണ്ടു മൂന്ന് ആഴ്ച കൊണ്ട് കുറച്ചു കൂടി.കുറേ മരുന്നൊൾ കഴിച്ചിട്ടും ഒരു മാറ്റവും ഇല്ല.ഇനി വല്ല ക്യാൻസറും ആയിരിക്കുമോ എന്ന് തമാശരൂപേണ അമ്മയോടും പറഞ്ഞു.പക്ഷേ വിധി പോലെ സംഭവിച്ചു.നാവിൻ തുമ്പിൽ ക്യാൻസർ. ബയോപ്‌സി റിസൾട്ട് വന്നപ്പോൾ നാവിൻ തുമ്പിലെ തിണർപ്പ് സ്‌ക്വാമസ് സെൽ കർസിനോമ എന്ന ക്യാൻസറിന്റെ മൂന്നാം ഘട്ടം.പിന്നീട് മാനസികമായി തകർന്നു പോയ ദിവസങ്ങൾ.അതീജീവനത്തിലൂടെ ഇനിയുംഈ ലോകത്ത് ജീവിക്കണമെന്ന് മനസ്സിന് പറഞ്ഞു പഠിപ്പിച്ച നീണ്ട അഞ്ച് വർഷങ്ങൾ.അഞ്ചു കൊല്ലത്തിനു ശേഷം റിയ ഇപ്പോൾ പാട്ടുപാടുന്നു,ഒരു സിനിമ അതാണ് ഇപ്പോൾ കാണുന്ന സ്വപ്നം.

എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി അവരുടെ ഒരേ ഒരു മോളായ എനിക്ക് അതിജീവിച്ചേ മതിയാകൂ എന്ന തോന്നൽ റിയയെ ജീവിതത്തിലേക്ക് നയിച്ചു.തന്റെ അനുഭവം റിയ പങ്ക് വെയ്ക്കുന്നത് ഇങ്ങനെയാണ്.ഈ അസുഖത്തെ കുറിച്ചു ഗൂഗിളിൽ നോക്കി.ചികിത്സ രീതികൾ മുഴുവൻ വായിച്ചു മനസ്സിലാക്കി.നാവ് മുറിച്ചു മാറ്റണം അതാണ് ഏക സൊല്യൂഷൻ എന്ന് മനസ്സിലായി.നാക്കുകൊണ്ട് ജീവിക്കുന്ന ഞാൻ എന്റെ നാക്ക് മുറിച്ചു നീക്കാനുള്ള സമ്മത പത്രത്തിൽ ഒപ്പിട്ടുകൊടുത്തു. എറണാകുളം അമൃത ഹോസ്പിറ്റലിൽ ആയിരുന്നു ഓപ്പറേഷൻ. നാക്ക് മുറിച്ചു നീക്കുന്ന ഭാഗത്ത്‌ നമ്മുടെ വയറ്റിൽ നിന്നും ചർമം എടുത്ത് യോജിപ്പിക്കും.അതു പിന്നീട് നാക്കായി മാറും.12 മണിക്കൂർ നീണ്ടു നിന്നു ആ സർജറി.

ചർമം എടുക്കാനായി വയറിന്റെ പല ഭാഗത്ത്‌ മുറിക്കും.

പക്ഷേ ഏറെ വേദനതിന്ന ഓപ്പറേഷൻ ഫെയിൽ ആയി.നാവുമായി ഒരു രീതിയിലും വയറിന്റെ ചർമം ചേരാത്ത അവസ്ഥ.ലക്ഷത്തിൽ ഒരാൾക്ക് അങ്ങനെ വരാം. ശരീരത്തിലേക്ക് ഇൻഫെക്ഷൻ കയറി.ഇതാണ് മരിക്കാൻ പോകുന്ന അവസ്ഥ എന്ന് തോന്നി.കൂടിപ്പോയാൽ കുറച്ചു മണിക്കൂറുകൾ മാത്രമെന്ന് എന്റെ മനസ്സ് പറഞ്ഞുവെന്ന് റിയ പറുന്നു.പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി.രണ്ട് ദിവസങ്ങൾക്ക് ശേഷം പതുക്കെ വാർഡിലേക്ക് മാറി.ആ ഇരുപത് ദിവസത്തിനിടിൽ പാതിയോളം നാക്ക് ഇല്ലെങ്കിലും ജീവിതത്തോട് ഒരിക്കലും തോന്നിയിട്ടില്ലാത്ത കൊതി തോന്നി തുടങ്ങി.മൗത് കാൻസർ മൂലം ഫുഡ്‌ കഴിക്കാൻ പറ്റില്ലായിരുന്നു.

സ്റ്റേജ് മാറുന്നിടത്തോളം നാവ് അനങ്ങാൻ പറ്റാത്ത അവസ്ഥ വരും.പുറത്തേക്ക് നാവു വരില്ല. വേദന അസ്സഹനീയമായിരുന്നു.എരിവ് പുളി ഒന്നും കഴിക്കാൻ പറ്റില്ലായിരുന്നു.എല്ലാം അരച്ച് കുടിക്കണം.അതുപോലെ റേഡിയേഷൻ ട്രീറ്റ്മെന്റ് കഴിഞ്ഞാൽ കുറച്ചു കാലത്തേക്ക് ഫുഡ്‌ ഒരു ടേസ്റ്റും അറിയില്ല.കുറെ ദിവസം കഴിയുമ്പോൾ ആദ്യം അറിഞ്ഞത് ഉപ്പു രസം ആയിരിക്കും.ഇപ്പോൾ ഈ രോ​ഗത്തോട് പൊരുതാൻ തുടങ്ങിയിട്ട് അഞ്ചു കൊല്ലമായി.ഇനി എന്റെ ലക്ഷ്യം സിനിമയാണെന്നും കുറച്ചു ഷോർട് ഫിലിമൊക്കെ ചെയ്തു.പരസ്യം ചെയ്തുവെന്നും റിയ നിറഞ്ഞ സന്തോഷത്തോടെ പറയുന്നു.

Karma News Network

Recent Posts

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

6 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

14 mins ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

44 mins ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

59 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

1 hour ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

2 hours ago