entertainment

ആണാണോ പെണ്ണാണോ?, ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുമോ; മറുപടിയുമായി റിയാസ്

ബി​ഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ മത്സരാര്‍ഥിയായി എത്തി കുറച്ച്‌ പേരിലെങ്കിലും മാറ്റങ്ങള്‍ സൃഷ്ടിക്കാനും സമൂഹത്തെ കൊണ്ട് കുറെയേറെ കാര്യങ്ങള്‍ ചിന്തിപ്പിക്കുകയും ചെയ്ത മത്സരാര്‍ഥിയാണ് റിയാസ് സലീം.കഴിഞ്ഞ ദിവസം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയായ കോമഡി സ്റ്റാര്‍സില്‍ അതിഥിയായി ദില്‍ഷയ്ക്കൊപ്പം എത്തിയിരുന്നു. രമേഷ് പിഷാരടി, ഷാജോണ്‍, ബൈജു തുടങ്ങിയവരാണ് ഈ റിയാലിറ്റിഷോയുടെ വിധികര്‍ത്താക്കള്‍. ബി​ഗ് ബോസ് വിശേഷങ്ങളും മറ്റും റിയാസ് പങ്കുവെക്കുന്നതിനിടെ അവതാരിക മീര ചോദിച്ച ചില കാര്യങ്ങളും അതിന് മീര നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

ആണാണോ പെണ്ണാണോ എന്നുള്ള ചോദ്യങ്ങള്‍ റിയാസിന്റെ സോഷ്യല്‍മീഡിയ കമന്റ് ബോക്സില്‍ കണ്ടിരുന്നു, ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുമോ? തുടങ്ങിയ തരത്തിലുള്ളതായിരുന്നു അവതാരിക മീരയുടെ ചോദ്യങ്ങള്‍. ഇതിനെല്ലാം കൃത്യമായി കുറിക്കുകൊള്ളുന്ന തരത്തിലാണ് റിയാസ് സലീം മറുപടി നല്‍കിയത്. തന്റെ സമൂഹം ഇതുവരെ എന്നെ പോലെയുള്ളവരെ അംഗീകരിക്കാന്‍ വളര്‍ന്നിട്ടില്ലെന്നും താന്‍ വിവാഹം കഴിക്കുന്നത് ആണിനെയോ പെണ്ണിനെയോ എന്നത് തന്റെ സ്വകാര്യ കാര്യമാണെന്നും അതൊരു ചാനലില്‍ പറയേണ്ട ആവശ്യമില്ലെന്നും റിയാസ് മറുപടി കൊടുത്തു.

ന്യൂ നോര്‍മല്‍ എന്ന ടാഗ് ലൈനിലെത്തിയ സീസണ്‍ നാലിന്റെ വിജയിയായത് ദില്‍ഷ പ്രസന്നനായിരുന്നു. പക്ഷെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മത്സരാര്‍ത്ഥി ആരെന്ന ചോദ്യത്തിന്റെ ഉത്തരം റിയാസ് എന്നത് തന്നെയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായെത്തി ബിഗ് ബോസ് വീടിനകത്തും പുറത്തും ഒരുപോലെ വലിയ ചലനങ്ങള്‍ സൃഷ്‌ടിച്ചു റിയാസ് സലിം. തന്നെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകളെയും രാഷ്ട്രീയത്തെയും കുറിച്ചുമെല്ലാം പലപ്പോഴായി റിയാസ് തുറന്ന് സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു.

അതിന് ശേഷം മലയാളികള്‍ ഒന്നുകൂടി ആഴത്തില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങി. പ്രത്യേകിച്ചും എല്‍ജിബിടിക്യു പോലുള്ള സംഘടനകളുടെ കാര്യത്തില്‍. ഒമ്ബത് വര്‍ഷമായി ഹിന്ദി ബിഗ് ബോസ് കാണുന്ന വ്യക്തിയാണ് താനെന്നും അതിനോടുള്ള ഇഷ്ടം കൊണ്ടാണ് വൈല്‍ഡ് കാര്‍ഡായി സീസണ്‍ ഫോറില്‍ മത്സരിക്കാനെത്തിയതെന്നും റിയാസ് പലപ്പോഴായി പറഞ്ഞിരുന്നു. ബി​ഗ് ബോസ് സീസണ്‍ ഫോര്‍ പാതി വഴിയില്‍ എത്തിയപ്പോഴാണ് റിയാസ് ഷോയുടെ ഭാ​ഗമായത്. പക്ഷെ തുടക്കത്തില്‍ ബി​ഗ് ബോസ് പ്രേക്ഷകരാരും റിയാസിനെ അം​ഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. തുടക്കത്തില്‍ ക്രൂരമായ സൈബര്‍ ബുള്ളിയിങാണ് റിയാസിന് നേരെ ബി​ഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ നടന്നത്.

ശേഷം ഓരോ ടാസ്ക്കുകളിലും പങ്കെടുക്കുമ്ബോള്‍ റിയാസ് താന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സംസാരിച്ച്‌ തുടങ്ങിയതോടെയാണ് ആളുകള്‍ റിയാസിലേക്ക് ശ്രദ്ധ കേന്ദ്രകരിക്കാനും റിയാസ് പറയുന്നതിലും ചിന്തിക്കാന്‍ നിരവധി കാര്യങ്ങളുണ്ടെന്നും മനസിലാക്കി തുടങ്ങിയത്.

 

Karma News Network

Recent Posts

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

8 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

9 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

10 hours ago

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

11 hours ago

ചന്ദ്രയാൻ-4 ശിവ്ശക്തി പോയിൻ്റിനരികിൽ ലാൻഡ് ചെയ്തേക്കും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…

11 hours ago

മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി​ദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…

12 hours ago