topnews

വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് കോടതിയെ സമീപിക്കാനൊരുങ്ങി മഹാസഖ്യം

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് കോടതിയെ സമീപിക്കാനൊരുങ്ങി മഹാസഖ്യം. വോട്ടെണ്ണല്‍ മാനദണ്ഡങ്ങളില്‍ വീഴ്ചയുണ്ടെന്നാണ് മഹാസഖ്യത്തിന്റെ പരാതി. തങ്ങളുടെ വിജയിച്ചുവെന്ന് ആദ്യം അറിയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വൈകുകയും പിന്നീട് തോറ്റെന്ന് അറിയിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

ബിഹാര്‍ വോട്ടെണ്ണല്‍ അട്ടിമറി ശ്രമം നടക്കുന്നതായി ആര്‍ജെഡി ചൊവ്വാഴ്ച രാത്രി തന്നെ പരാതിപ്പെട്ടിരുന്നു. 119 സീറ്റുകളില്‍ വിജയം അവകാശപ്പെട്ട് ഒരു പട്ടികയും ആര്‍ജെഡി പുറത്തിറക്കിയിരുന്നു. വോട്ടെണ്ണല്‍ ക്രമക്കേടില്‍ പാറ്റ്‌ന ഹൈക്കോടതിയെയോ, സുപ്രീം കോടതിയേയോ സമീപിക്കാനാണ് മഹാസഖ്യം ആലോചിക്കുന്നത്. നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന് ആര്‍ജെഡി അറിയിച്ചു.

അതേസമയം ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു. വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാത്രിത്തന്ന അറിയിച്ചിരുന്നു.

മൂന്ന് സീറ്റുകളില്‍ റീക്കൗണ്ടിംഗ് വേണമെന്ന് ആവശ്യപ്പെട്ട് സിപിഐഎംഎല്ലും രംഗത്തെത്തിയിരുന്നു. ഭോരെ, അറാ, ദരൌന്ദാ നിയോജക മണ്ഡലങ്ങളിലാണ് റീ കൌണ്ടിംഗ് നടത്തണമെന്നാണ് ആവശ്യം. വളരെ കുറഞ്ഞ മാര്‍ജിനിലാണ് ഇവിടെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടിരിക്കുന്നതെന്നും ഇതില്‍ വോട്ടെണ്ണല്‍ മാനദണ്ഡങ്ങളില്‍ വീഴ്ചയുണ്ടെന്നുമാണ് പരാതി.

അതേസമയം ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെ അവസാന ഫലം പുറത്ത് വന്നപ്പോള്‍ 125 സീറ്റുകള്‍ നേടി അധികാരം ഉറപ്പിച്ചിരിക്കുകയാണ് എന്‍ഡിഎ സഖ്യം. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടാന്‍ ആവശ്യം. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാഗഡ്ബന്ധന്‍ 110 സീറ്റുകളാണ് നേടിയത്. 75 സീറ്റ് നേടിയ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ 80 സീറ്റാണ് ആര്‍ജെഡി നേടിയിരുന്നത്. തൊട്ടുപിന്നില്‍ 74 സീറ്റുമായി ബിജെപി വലിയ രണ്ടാമത്തെ കക്ഷിയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു 43 സീറ്റുകളിലൊതുങ്ങി.

Karma News Editorial

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

59 seconds ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

22 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

22 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

38 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

47 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

48 mins ago