ആർജെഡിയിൽ ഭിന്നത. ലാലു പ്രസാദ് യാദവിന്റെ മരുമകൻ ശൈലേഷ് കുമാറിനു രാജ്യസഭ / ലെജിസ്ലേറ്റീവ് കൗൺസിൽ ടിക്കറ്റ് നൽകണമോയെന്നതിനെ ചൊല്ലി തർക്കം രൂക്ഷമാകുന്നു . ലാലുവിന്റെ മൂത്ത മകളും രാജ്യസഭാംഗവുമായ മിസ ഭാരതിയുടെ ഭർത്താവാണ് ശൈലേഷ് കുമാർ.
സ്ഥാനാർഥി നിർണയത്തിനായി കഴിഞ്ഞ ദിവസം ചേർന്ന ആർജെഡി പാർലമെന്ററി ബോർഡ് യോഗത്തിലാണ് ശൈലേഷ് കുമാറിനെ മൽസരിപ്പിക്കണമെന്ന ആവശ്യമുയർന്നത്. ആർജെഡി ഉപാധ്യക്ഷ റാബ്റി ദേവിയുടെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. സഹോദരി ഭർത്താവ് ശൈലേഷ് കുമാറിന്റെ സ്ഥാനാർഥിത്വ വിഷയം ചർച്ചയാകുമെന്ന സൂചനയുണ്ടായിരുന്നതിനാൽ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
മിസ ഭാരതിയും തേജ് പ്രതാപ് യാദവും യോഗത്തിലുണ്ടായിരുന്നു. ഭർത്താവിനു ടിക്കറ്റ് സംഘടിപ്പിക്കാനുള്ള മിസ ഭാരതിയുടെ ശ്രമത്തിനു അമ്മ റാബ്റി ദേവിയുടെയും സഹോദരൻ തേജ് പ്രതാപ് യാദവിന്റെയും പിന്തുണയുണ്ട്. തേജസ്വി യാദവിന്റെ വിശ്വസ്തനായ പാർട്ടി ബിഹാർ സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ സിങ് പ്രതിഷേധ സൂചകമായി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…