topnews

കുടുംബം സെക്കൻഡ്‌ഷോക്ക് പോയ സമയം വീട് കുത്തിത്തുറന്ന് മോഷണം , 27 പവൻ കവർന്നു

കൊല്ലം: രാത്രിയിൽ വീട്ടുകാർ സിനിമയ്ക്കു പോയ നേരം വീട്ടിൽ മോഷണം. വീട് കുത്തിത്തുറന്ന് 27 പവൻ കവർന്നു. തേവള്ളി ഗൗരിശിവത്തിൽ അഭിഭാഷകനായ ധീരജ് രവിയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്. ചിന്നക്കടയിലെ തിയേറ്ററിൽ രാത്രി കുടുംബം സെക്കൻഡ്‌ഷോ കാണാൻപോയ സമയത്തായിരുന്നു വീട്ടിൽ കവർച്ച നടന്നത്.

രാത്രി ഒൻപതുമണിയോടെ പുറപ്പെട്ട വീട്ടുകാർ 12.15-ഓടെ തിരികെയെത്തി ബെഡ്‌റൂം പരിശോധിച്ചപ്പോഴാണ് മോഷണവിവരമറിയുന്നത്. പോകുന്നതിനുമുമ്പ്‌ അടച്ചുപൂട്ടിയിരുന്ന ബെഡ്‌റൂം, തുറന്നിട്ടനിലയിലായിരുന്നു. വസ്ത്രങ്ങളും വാരിവലിച്ചിട്ടിരുന്നു. ഇരുമ്പലമാര കുത്തിത്തുറന്ന് ലോക്കറും തകർത്താണ് ആഭരണങ്ങൾ കവർന്നത്.

വീടിന്റെ മുൻവശത്തെയും അടുക്കളയുടെയും കതകുകൾ അടഞ്ഞുതന്നെ കിടന്നിരുന്നതിനാൽ മോഷ്ടാവ് അകത്തുതന്നെയുണ്ടെന്ന് കരുതി വെസ്റ്റ് പോലീസിൽ വിവരമറിയിച്ചു. എന്നാൽ മോഷ്ടാക്കൾ മുകളിലത്തെ നിലയിലെ കതക് കുത്തിത്തുറന്നാണ് വീട്ടിൽ കയറിയത്. സ്ഥിരം മോഷ്ടാക്കൾ നിരീക്ഷണത്തിലാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പോലിസ് പ്രതികരിച്ചു. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധ എന്നിവരെത്തി പരിശോധന നടത്തി.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

8 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

9 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

9 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

9 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

10 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

10 hours ago