kerala

ഞാന്‍ കറുത്തിട്ടാണെന്നേ, അത്യാവശ്യം നല്ല തടിയുമുണ്ട് ; ഞാന്‍ കെട്ടുന്ന പെണ്ണും അങ്ങനെയൊക്കെ തന്നെയിരുന്നാ മതി

സോഷ്യല്‍ മീഡിയ സ്നേഹത്തോടെ വിളിച്ച ടെഡിബിയര്‍ കപ്പിളാണ് റോബിന്‍ റെയ്മണ്ടും ശശി പ്രിയയും.. ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ കേരള ഹോട്ടലിന്റെ കപ്പിള്‍ കോണ്ടസ്റ്റില്‍. കണ്ടപാടെ ലൈക്കും കമന്റും കണ്ടമാനം ഇഷ്ടവും കൊണ്ട് മൂടിയ ആ ‘റബ് നേ ബനാ ദി ജോഡി ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരമാണ്.

‘ഞാൻ കറുപ്പാണെന്നേ…അത്യാവശ്യം നല്ല തടിയുമുണ്ട്. ഞാൻ കെട്ടുന്ന പെണ്ണും അങ്ങനെയൊക്കെ തന്നെയിരുന്നാ മതി.’നമ്മളൊക്കെ സാധാരണക്കാരല്ലേ. ഇജ്ജാതി ലൈക്കും കമന്റുമൊക്കെ കിട്ടാൻ നമ്മൾ സെലിബ്രിറ്റികളൊന്നുമല്ലല്ലോ. പത്തു പേരറിഞ്ഞതിലും അവർ ഞങ്ങളെ സ്നേഹിക്കുന്നുവെന്ന് അറിയിച്ചതിലും വളരെ സന്തോഷം. കേരള ഹോട്ടലിന്റെ കപ്പിൾ കോണ്ടസ്റ്റിൽ പങ്കുവച്ച ചിത്രത്തിനാണ് വലിയ സ്വീകാര്യത കിട്ടിയിരിക്കുന്നത്. – റോബിനാണ് പറഞ്ഞു തുടങ്ങിയത്.

ഫെയ്സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതും, പ്രണയിച്ചതും പ്രപ്പോസ് ചെയ്തതുമെല്ലാം. മേൽപ്പറഞ്ഞ മാതിരി തന്നെ. എല്ലാവരേയും പോലെ ഞാനും എനിക്ക് പറ്റിയ പെണ്ണിനെ നോക്കി നടന്നിരുന്നു. എന്റെ ലുക്കിനും വണ്ണത്തിനും ചേർന്ന ഒരു പെണ്ണ്. അതേ സമയം സ്ലിം ബ്യൂട്ടിയെ തേടിപ്പോയി കെട്ടിക്കൊണ്ടു വന്നിരുന്നെങ്കിൽ ആൾക്കാരുടെ മുഖം ചുളിഞ്ഞേനെ. ഇതിപ്പോ കറകറക്റ്റ്…കിറുകൃത്യം മാച്ച്. ദേ ഇങ്ങോട്ടു നോക്കിയേ ഞങ്ങൾ മെയ്ഡ് ഫോർ ഈച്ച് അദർ അല്ലേ– പ്രിയയുടെ കൈകൾ ചേർത്തു പിടിച്ച് റോബിന്റെ വാക്കുകൾ.

ബോഡി ഷെയ്മിങ്ങിന്റേയും വെളുപ്പ് നിറത്തിൽ ചന്തം കാണുന്നവരുടേയും ലോകമാണ്. പലരും സൗന്ദര്യം കുടിയിരിക്കുന്നത് മനസിലാണെന്ന് ഓട്ടോഗ്രാഫിലൊക്കെ എഴുതി തരും. പക്ഷേ ശരിക്കും ജീവിതത്തിൽ അതൊന്നും ആരും മൈൻഡ് ചെയ്യാറേയില്ല. പക്ഷേ അക്കാര്യത്തിൽ പുള്ളിക്കാരൻ നൂറു ശതമാനം ജെനുവിൻ ആണ്. വിവാഹം സ്വപ്നം കണ്ടു തുടങ്ങിയപ്പോൾ വണ്ണം കുറയ്ക്കാനോ മേക്ക് ഓവറിനോ ഒന്നും പോയിട്ടില്ല. എന്നെ ഇങ്ങനെ കാണാനാണ് ചേട്ടന് ഇഷ്ടം. ഇനി എന്നെന്നും അങ്ങനെ തന്നെയായിരിക്കും.

പുള്ളിക്കാരൻ എനിക്കു മുന്നിൽ ഡയറ്റ് ടിപ്സുമായി വരാറില്ല. ഞാന്‍ അങ്ങോട്ടും അതേ. പിന്നെ ദൈവം സഹായിച്ച് ആരും ഞങ്ങളുടെ കുറ്റവും കുറവും പറഞ്ഞ് നേർക്കു നേർ വന്നിട്ടില്ല. ഞങ്ങൾ കാണാത്തപ്പോൾ നിറവും വണ്ണവും പറഞ്ഞ് കളിയാക്കുന്നുണ്ടോ എന്നും അറിയില്ല. ഇനി അങ്ങനെയൊക്കെ പറഞ്ഞാലും മൈൻഡ് ചെയ്യാൻ ഭാവമില്ല. ഇത് ഞങ്ങളുടെ ലോകമാണ്, ഞങ്ങളുടെ മാത്രം ഇഷ്ടം. പിന്നെ സോഷ്യൽ മീഡിയ ഞങ്ങളുടെ ചിത്രം ഏറ്റെടുത്തതിൽ വലിയ സന്തോഷം. കമന്റുകൾക്കിടയിൽ നിന്നു കിട്ടിയ ‘ടെഡി ബെയർ കപ്പിൾ’ എന്ന വിശേഷണമാണ് ഏറ്റവും ഇഷ്ടം– പ്രിയ പറയുന്നു.

ഞങ്ങൾ രണ്ടു പേരും അത്യാവശ്യം നല്ല ഫുഡിയാണ്. പുള്ളിക്കാരിയും അത്യാവശ്യം കുക്കിങ് എക്സ്പേർട്ട് ആണ്. മിക്സഡ് ഫ്രൈഡ് റൈസ് ആണ് പ്രിയയുടെ മാസ്റ്റർ പീസ് ഐറ്റം. പിന്നെ ഞാൻ മനസിൽ കാണുന്നത് എന്താണോ പുള്ളിക്കാരി അത് കൃത്യം പിടിച്ചെടുക്കും എന്നതാണ് ഏറ്റവും വലിയ ക്വാളിറ്റി. സോഷ്യൽ മീഡിയയിലെ ചിത്രം കണ്ട് അറിയുന്നവരും അറിയാത്തവരുമായി നിരവധി പേർവിളിക്കുന്നുണ്ട്.

കുറച്ചു വിരുതൻമാർ വണ്ണം കുറയ്ക്കാൻ താത്പര്യമുണ്ടോ എന്നൊക്കെ ചോദിച്ച് വിളിച്ചിരുന്നു. ആകുമ്പോൾ അറിയിക്കാമെന്നാണ് അവരോടൊക്കെ പറയാനുള്ളത്. വണ്ണമുണ്ടെങ്കിലെന്താ എന്റെ ഭാര്യ എനിക്ക് സുന്ദരിയാണ്… ഞാൻ അവളുടെ സുന്ദരനും. തിരുവനന്തപുരം കുന്നുകുഴിയാണ് ഞങ്ങളുടെ സ്വദേശം. ഇടപ്പഴഞ്ഞിയിൽ ചുമട്ടു തൊഴിലാളിയാണ് ഞാൻ. പ്രിയ ഒരു ഇലക്ട്രിക് ഷോപ്പിൽ ബില്ലിങ്ങ് സ്റ്റാഫ്– റോബിൻ പറഞ്ഞു നിർത്തി.

Karma News Network

Recent Posts

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

6 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

36 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

37 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

1 hour ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

1 hour ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

2 hours ago