ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും ആരതി പൊടിയുമായുള്ള പ്രണയം സൈബർ ലോകത്തും ഏറെ ആരാധകരെ സൃഷ്ടിച്ചതാണ്. ഇപ്പോഴും റോബിന് സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരുണ്ട്. നിരവധി ആരാധകരാണ് ആശംസകളുമായെത്തുന്നത്.
ഒരേ നിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞ്, ആരതിയെ ചേർത്ത് പിടിച്ചുള്ള റോബിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ എത്തിയ വിവാഹനിശ്ചയ ചിത്രം. ലെഹങ്കയാണ് ആരതിയുടെ വേഷം. റോബിൻ ധരിച്ചത് കുർത്തയായിരുന്നു. പ്രൊഫഷണൽ ജീവിതത്തിലെ നേട്ടങ്ങൾക്കു ശേഷം താൻ വ്യക്തിജീവിതം ആരംഭിക്കാൻ പോകുന്നുവെന്ന് ആരതി ഈ ചിത്രം പോസ്റ്റ് ചെയ്ത് ക്യാപ്ഷൻ നൽകിയിരുന്നു.
വളരെ അപ്രതീക്ഷിതമായിട്ടാണ് റോബിൻ രാധകൃഷ്ണന്റെ ജീവിതത്തിലേക്ക് നടിയും ഡിസൈനറുമായ ആരതി പൊടി കടന്ന് വരുന്നത്. ബിഗ് ബോസിന് ശേഷം റോബിന്റെ അഭിമുഖം എടുക്കാൻ വന്ന പെൺകുട്ടി മാത്രമായിരുന്നു അതുവരെ ആരതി പൊടി. പെട്ടെന്ന് ഇരുവരെയും ബന്ധിപ്പിച്ച് കഥകൾ വന്നതോട് കൂടി കാര്യങ്ങൾ കുറച്ചൂടി സീരിയസായി. ആദ്യം ഗോസിപ്പായിരുന്നെങ്കിൽ വളരെ പെട്ടെന്ന് ഇരുവരും പ്രണയത്തിലേക്ക് കടന്നു. ചുവപ്പ് ഡ്രസ്സിൽ കലക്കൻ ലുക്കിൽ മാളവിക വീട്ടുകാരെ കൂടി അറിയിച്ചതോടെ അവരുടെയും പൂർണസമ്മതം കിട്ടി.
ഫെബ്രുവരി പതിനാറിന് വിവാഹനിശ്ചയമാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ ഒരു കുറിപ്പുമായി ആരതി എത്തിയിരുന്നു. ആ കുറിപ്പ് ഇങ്ങനെയായിരുന്നു: ‘ഇന്ന് ഞാൻ വളരെ സന്തുഷ്ടയാണ്, കാരണം എന്റെ അഭിലാഷങ്ങളുടെ പകുതിയും ഞാൻ നേടിയിട്ടുണ്ട്. ഒരു സംരംഭകയായും, ഒരു ഡിസൈനർ, ഒരു നടി എന്നീ നിലകളിൽ എന്റെ ഭാവി പ്രൊഫഷണൽ ജീവിതത്തിൽ പലതും നേടി. ഇപ്പോൾ ഞാനെന്റെ കുടുംബ ജീവിതത്തിലേക്ക് ചുവടുവെക്കാൻ പോവുകയാണ്.
എന്റെ കുടുംബ ജീവിതവും തൊഴിൽ ജീവിതവും വിജയിച്ചതിൽ ഞാൻ വളരെ സന്തുഷ്ടയാണ്. ഞാനിപ്പോൾ വളരെയധികം സന്തോഷവതിയാണ്, കാരണം നാളെ ഞാൻ വിവാഹ നിശ്ചയം നടത്തുന്ന വ്യക്തി ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഭാവിയിലും അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും എനിക്കും വേണം. നാളെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ്..’, എന്നുമാണ് റോബിനെ മെൻഷൻ ചെയ്തുകൊണ്ട് ആരതി പറഞ്ഞിരിക്കുന്നത്.
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…