ബിഗ് ബോസ് മലയാളം സീസണ് നാലില്‍ ഏറെ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു ദില്‍ഷ- റോബിന് സൗഹൃദം. ദില്‍ഷയോട് പ്രണയമാണെന്ന് റോബിന് പലയാവര്‍ത്തി തുറന്നുപറഞ്ഞിരുന്നുവെങ്കിലും തനിക്ക് റോബിനോട് സൗഹൃദം മാത്രമേയുള്ളുവെന്ന് ദില്‍ഷ ഷോയില്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, റോബിനും ദില്‍ഷയും തമ്മിലുള്ള വിവാഹം എപ്പോഴാണ് എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു റോബിന് ഫാന്‍സ്. ബിഗ് ബോസ് വിന്നറായി പുറത്തിറങ്ങിയതിനു ശേഷം നല്‍കേണ്ടി വന്ന എല്ലാ അഭിമുഖങ്ങളിലും ദില്‍ഷയും ഈ ചോദ്യത്തെ നേരിടേണ്ടി വന്നിരുന്നു.
എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരവുമായി ദില്‍ഷ ഒടുവില്‍ ഇന്നലെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇനി റോബിനും ബ്ലെസ്ലിയുമായി യാതൊരു ബന്ധവും ഇല്ലെന്നും ആ സൗഹൃദം അവസാനിച്ചെന്നുമാണ് ദില്‍ഷ പ്രഖ്യാപിച്ചത്. ദില്‍ഷയുടെ വീഡിയോയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് റോബിന് ഇപ്പോള്‍. “സന്തോഷമായിരിക്കൂ ദില്‍ഷ. റെസ്പെക്ട് മാത്രം. നിന്റെ എല്ലാ സ്വപ്നവും സഫലമാവട്ടെ. എല്ലാ നന്മകളും നേരുന്നു.എല്ലാ സന്തോഷമുള്ള ഓര്‍മകള്‍ക്കും നീ തന്ന പിന്തുണയ്ക്കും നന്ദി,” റോബിന് കുറിച്ചു.
റോബിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ദില്‍ഷയും മറുപടി നല്‍കിയിട്ടുണ്ട്. നല്ല ഓര്‍മകള്‍ക്ക് നന്ദി പറയുകയും റോബിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകള്‍ നേരുകയും ചെയ്തിരിക്കുന്നു.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…