Categories: kerala

എന്റേത് മോശം വിവാഹമായിരുന്നു, എന്നാൽ ഞാനതിനെ അതിജീവിച്ചു- രോഹിണി

എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും തെന്നിന്ത്യയിലെ നിറസാന്നിധ്യമായിരുന്നു രോഹിണി. റഹ്മാനുമായുള്ള ​ഗോസിപ്പുകൾ നിരവധി വന്നിരുന്നെങ്കിലും വിവാഹം കഴിച്ചത് രഘുവരനെയാണ്. സിനിമയിൽ നിന്നുള്ള അടുപ്പം വിവാഹത്തിലെത്തിയെങ്കിലും ആ വിവാഹബന്ധം അധിക കാലം നീണ്ടുനിന്നില്ല. 2004 ൽ ഇരുവരും വേർപിരിഞ്ഞു. അമിതമായ മദ്യപാനത്തെ തുടർന്ന് അന്തരികാവയവങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ച് 2008 ൽ രഘുവരൻ മരിച്ചു. ഇപ്പോൾ സിനിമകളിൽ വീണ്ടും സജീവമായി തുടങ്ങി രോഹിണി.ഇപ്പോൾ നടി എന്നതിലുപരി ഗാനരചയിതാവും തിരക്കഥാകൃത്തുമൊക്കെയാണ് താരം.

ന ഇപ്പോൾ വിവാഹത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചുമൊക്കെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുകയാണ്. തന്റെ ജീവിതത്തിലെ ദാമ്പത്യം വേണ്ടെന്ന് വയ്ക്കാനുണ്ടായ കാരണം തുറന്നുപറയുകയാണ് നടി രോഹിണി . നല്ല സ്‌നേഹമുണ്ടായിരുന്നു.ആരു വന്നു ചോദിച്ചാലും എന്തും കൊടുക്കും.അഡിക്ഷൻ എന്ന രോഗമാണ് പ്രശ്‌നം.ഞാൻ ആ മനോഭാവം മൂലം തോറ്റുപോയി.രഘുവിനെ ആ മനോഭാവത്തിൽ നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല.പിന്നെ വിവാഹമോചനം തേടി.അഞ്ചു വയസ്സുള്ള മകനെയോർത്തപ്പോഴാണ് പിരിഞ്ഞത്.തന്റെ ആദ്യ പ്രണയമായിരുന്നുവെന്നും രോഹിണി പറയുന്നു.

രഘു ഒട്ടും താഴേക്ക് വരാൻ തയ്യാറായിരുന്നില്ല. ഇപ്പോൾ മകൻ പറഞ്ഞാൽ ഞാൻ കേൾക്കാറുണ്ട്. അനാവശ്യമായി നമ്മൾ സ്വയം കുഴിയിൽ ചാടേണ്ടല്ലോ. ആക്ടിങ്ങിൽ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നത് ശരിയാണ്. മറ്റൊരാളായി മാറാൻ കഴിയണം. അങ്ങനെ സാധിച്ചില്ലെങ്കിൽ നമ്മൾ തുടരാൻ യോഗ്യരല്ല. ഒരു ആർട്ടിസ്‌റ്റെന്ന രീതിയിലുള്ള സന്തോഷം കണ്ടെത്താനും കഴിയില്ല. അതുമൊരുതരം അഡിക്ഷനാണ്.

അതിന് ശേഷമുള്ള ജീവിതം കുറച്ച്‌ കഠിനായിരുന്നു. അപ്പോഴൊക്കെ ഞാൻ ശ്രദ്ധിച്ചത് ഋഷിയെ ഒരു ഹാപ്പി ചൈൽഡ് ആയി വളർത്താനാണ്. അതിന് എനിക്കെന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് നോക്കി. അവന് ഞാൻ കുറേ സ്വാതന്ത്ര്യം കൊടുത്തു. എന്ത് വേണമെങ്കിലും എന്റെ അടുത്ത് വന്നു പറയാമെന്നൊരു അവസ്ഥയുണ്ടാക്കി. അങ്ങനെ അവൻ കുറേ സംസാരിക്കാനും തുടങ്ങി. ദേഷ്യമായാലും പിണക്കമായാലും സംസാരിക്കും. ആ കമ്യൂണിക്കേഷൻ വളരെ പ്രധാനമാണ്. ഋഷി അങ്ങനെ മാറിയപ്പോൾ എനിക്ക് കാര്യങ്ങൾ ഈസിയായി. ആറാം ക്ലാസ് മുതൽ ഞാൻ അഭിനയിക്കാൻ പോകുമ്ബോൾ മിക്കപ്പോഴും അവൻ വീട്ടിൽ തനിച്ചായിരിക്കും. പക്ഷേ അവന് പരാതിയൊന്നുമുണ്ടായിരുന്നില്ല.

മകന് സന്തോഷത്തോടെയുള്ള ജീവിതം ഒരുക്കി കൊടുത്തതിനൊപ്പം താനും സന്തോഷിച്ചിരുന്നു. കാരണം എനിക്കൊന്നിലും പരാതിയില്ലായിരുന്നു. പരാതികളൊക്കെ ഞാൻ തേച്ച്‌ മായ്ച്ച്‌ കളഞ്ഞിരിക്കുന്നു. ആളുകൾ എന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് തോന്നി. അറിയാത്ത ആൾക്കാരും നമ്മളെ സ്‌നേഹിക്കുന്നു. അതിന് കാരണം എന്റെയുള്ളിലെ കലയാണ്. അതൊരുപാട് ആളുകളുമായി ബന്ധിപ്പിക്കുന്നൊരു പാലമാണ്. ഈ ഒരു ചിന്ത എന്നെ മുന്നോട്ട് പോവാൻ സഹായിച്ചു. ഓരോ കാലത്തും നമ്മുടെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. എനിക്കുണ്ടായ പോലെയോ ഒരുപക്ഷേ അതിനെക്കാൾ ഭീകരമായതോ ആയ ദുരന്തങ്ങൾ നേരിട്ടവരുണ്ടാകും. അങ്ങനെ നോക്കുമ്ബോൾ എനിക്കുണ്ടായതൊന്നും ഒന്നുമല്ല. എനിക്കൊരു മോശം വിവാഹജീവിതം മാത്രമേ ഉണ്ടായുള്ളു. ഞാനതിനെ അതിജീവിച്ചതും അതിൽ നിന്ന് ഒറ്റയ്ക്ക് പുറത്ത് കടന്നതുമൊക്കെ ആർക്കെങ്കിലുമൊക്കെ പാഠമാവും. എല്ലാത്തിനുമുള്ള മറുപടിയാണ് എന്റെയീ ജീവിതം. എന്നും രോഹിണി പറയുന്നു.

Karma News Network

Recent Posts

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

3 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

12 mins ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

42 mins ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

56 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

1 hour ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

2 hours ago