entertainment

വളരെ വൈകിയാണ് മോഹന്‍ലാലിനെ താന്‍ മനസിലാക്കിയതെന്ന് രോഹിണി

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് രോഹിണി. ബാല നടിയായി അഭിനയ രംഗത്ത് എത്തിയ നടി പിന്നീട് നായികയായി തിളങ്ങി. എണ്‍പതുകളിലും തൊണ്ണൂറുകളിലും നടി നിരവധി ചിത്രങ്ങളില്‍ നായികയായി എത്തി. പല സൂപ്പര്‍താരങ്ങളുടെയും നായികയായി എത്തിയ രോഹിണി ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് തുറന്ന് പറയുകയാണ്. മോഹന്‍ലാല്‍ എന്ന പ്രതിഭയുടെ ബ്രില്ല്യന്‍സ് വളരെ വൈകിയാണ് മനസ്സിലായതെന്ന് തുറന്ന് പറയുകയാണ് രോഹിണി.

‘ഞാനും ലാല്‍ സാറും കുറേയധികം സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചു, ‘കുയിലിനെ തേടി’, ‘ഇവിടെ തുടങ്ങുന്നു’, ‘ജനുവരി ഒരു ഓര്‍മ്മ’, ‘പാദമുദ്ര’, അദ്ദേഹത്തിനൊപ്പം ആ അവസരത്തില്‍ അഭിനയിക്കുമ്‌ബോള്‍ മോഹന്‍ലാലിലെ അഭിനയ ശേഷി എത്രത്തോളമാണെന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല. മോഹന്‍ലാല്‍, റഹ്മാന്‍, എന്നിവരൊക്കെ ഞങ്ങള്‍ക്കൊപ്പമുള്ള ഒരു ഗ്യാങ്ങ് പോലെയായിരുന്നു. ആ അവസരത്തില്‍ ഞാന്‍ മോഹന്‍ലാലിനെ മാറി നിന്ന് നിരീക്ഷിച്ചിരുന്നില്ല.

തിലകന്‍ സാര്‍, ഗോപി സാര്‍ എന്നിവരൊക്കെയാണ് ആ സമയത്ത് എന്റെ മനസ്സിലെ മഹാനടന്മാര്‍. പിന്നീട് ഞാന്‍ മലയാള സിനിമയില്‍ അത്ര ആക്ടീവ് അല്ലാതിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ അഭിനയ ശേഷി എത്രത്തോളമാണെന്ന് മനസിലാക്കിയത്. ആന്റണി ക്വിന്‍, ജാക്ക് നിലക്കല്‍സണ്‍ തുടങ്ങിയ ലോക സിനിമയ്ക്ക് മുന്നില്‍ നിര്‍ത്താവുന്ന നടന്മാര്‍ക്കൊപ്പമാണ് ലാല്‍ സാറിന്റെയും സ്ഥാനം’. ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ രോഹിണി പറയുന്നു.

Karma News Network

Recent Posts

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

36 mins ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

1 hour ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

2 hours ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

2 hours ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

3 hours ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

3 hours ago