entertainment

പല ചിത്രങ്ങളും ഉപേക്ഷിച്ചു, സിനിമ വിടാനുള്ള കാരണം വെളിപ്പെടുത്തി റോമ

തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ പ്രമുഖ നടിയാണ് റോമ. നോട്ട്ബുക്ക് എന്ന മലയാള ചിത്രത്തിലാണ് റോമ ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ക്രീട്ടിക്സ് അവാർഡ്, മികച്ച പുതുമുഖ നടിക്കുള്ള കലാകേരളം അവാർഡ് എന്നിവ റോമയ്ക്ക് ലഭിച്ചു. മലയാളത്തിനു പുറമേ തമിഴ്, കന്നട എന്നീ ഭാഷകളിലും റോമ അഭിനയിച്ചിട്ടുണ്ട്. റോമയുടെ പിതാവ് മുരളീധരൻ ചെന്നൈയിൽ ഒരു ആഭരണക്കട നടത്തുന്നു.

മലയാള സിനിമയിലെ മുൻനിര നായികമാരുടെ ശ്രേണിയിലേക്ക് ഉയരുന്നതിനിടെയാണ് താരം പൊടുന്നനെ സിനിമയിൽ നിന്നും അപ്രത്യക്ഷമായത്. പൊതുവെ നായികമാർ വിവാഹം കഴിയുമ്പോഴാണ് സിനിമയിൽ നിന്നു വിട്ടു നിൽക്കാറുള്ളത് എന്നതിനാൽ റോമയുടെ വിവാഹം കഴിഞ്ഞെന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു.

പക്ഷെ മോഹൻലാൽ, പൃഥ്വിരാജ്, ദിലീപ് തുടങ്ങി സൂപ്പർ താരങ്ങൾക്കൊപ്പം സിനിമയിൽ തിളങ്ങി നിന്നിരുന്ന റോമക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകർക്ക് സംശയമുണ്ടായിരുന്നു. അതിനെല്ലാം മറുപടിയും റോമ തന്നെ നൽകിയിരുന്നു. അച്ചായത്തി, ഗ്ലാമർ കാമുകി വേഷങ്ങൾ തുടങ്ങിയവ ചെയ്ത് മടുത്തെന്നും ഒരേ കാറ്റഗറി വേഷങ്ങളാണ് തനിക്ക് സ്ഥിരമായി വന്നതെന്നും തുടർച്ചായി ഇത്തരം വേഷങ്ങൾ ചെയ്തപ്പോൾ മടുപ്പ് തോന്നിയെന്നും അത്കൊണ്ടാണ് സിനിമയിൽ നിന്നും മാറി നിൽക്കുന്നതെന്ന് താരം പറയുന്നു

നിശാ പാർട്ടിയിലും ഡാൻസ് ബാറിലും അടിച്ചു പൊളിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അക്ഷയ് രാധ കൃഷ്ണൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന നവാഗത സംവിധായകാൻ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന ചിത്രത്തിൽ കൂടിയാണ് താരം തിരിച്ചെത്തുന്നത്.

Karma News Network

Recent Posts

ദൃശ്യം മോഡലിൽ മൃതദേഹം മാറ്റിയോ, മാന്നാർ കൊലപാതകത്തിൽ ട്വിസ്റ്റ്

ആലപ്പുഴ : മാന്നാറിലെ കൊലപാതകത്തില്‍ കലയുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനാകാത്തതിൽ കുഴഞ്ഞ് പോലീസ്. ദൃശ്യം മോഡലില്‍ ഒന്നാംപ്രതി അനില്‍കുമാര്‍ കൊല്ലപ്പെട്ട…

6 mins ago

ശാലിനിക്ക് മൈനർ സർജറി, വിദേശത്തുനിന്ന് ഓടിയെത്തി അജിത്

നടിയും തമിഴ് സൂപ്പർതാരം അജിത്തിന്റെ ഭാര്യയുമായ ശാലിനി ശസ്ത്രക്രിയക്ക് വിധേയയായി. ചെന്നൈയിലെ ആശുപത്രിയിൽ നടന്ന മൈനർ സർജറി വിജയമായിരുന്നു. ഇതിനിടെ…

23 mins ago

ഗുരുവായൂർ അമ്പലനടയിൽ, സെറ്റിന്റെ അവശിഷ്ടം കരാറുകാർ കത്തിച്ചു, പ്രദേശവാസികൾക്ക് ശ്വാസതടസം

കൊച്ചി: പൃഥ്വിരാജ് ചിത്രം 'ഗുരുവായൂർ അമ്പലനടയിൽ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ' സെറ്റിന്റെ അവശിഷ്ടം കത്തിച്ചതിന് പിന്നാലെ പ്രദേശത്തെ കുട്ടികൾക്ക് ശ്വാസതടസം.…

37 mins ago

ഇരുചക്രവാഹനം നന്നാക്കികൊണ്ടിരിക്കെ വര്‍ക്ക് ഷോപ്പ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: ഇരുചക്രവാഹനം നന്നാക്കികൊണ്ടിരിക്കെ അന്യ സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ശിഹാബുദ്ദീന്‍ അന്‍സാരി (18) ആണ് മരിച്ചത്.…

49 mins ago

മകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, പിതാവിന് 96 വർഷം കഠിനതടവ് വിധിച്ച് കോടതി

മഞ്ചേരി : ഭാര്യ ജോലിക്ക് പോയസമയത്ത് മകനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ പിതാവിന് 96 വർഷം കഠിനതടവ് വിധിച്ച് കോടതി. കേസിൽ…

1 hour ago

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ഗുരുതരപരിക്ക്

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. സുഗന്ധഗിരി സ്വദേശി വിജയനാണ് പരിക്കേറ്റത്. രാവിലെ ആറരയോടെയായിരുന്നു ആക്രമണം. വീട്ടില്‍ നിന്ന് രാവിലെ ജോലിക്ക്…

1 hour ago