entertainment

കല്യാണം കഴിഞ്ഞിട്ട് 2 വർഷമായെങ്കിലും മാറിനിന്നിട്ടില്ല, അതോണ്ട് എനിക്ക് നല്ല വിഷമമുണ്ട്- റോൺസണിന്റെ ഭാര്യ

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന പരമ്പരയിലൂടെ മിനിസക്രീൻ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് റോൺസൺ. സീത, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളിലും നടൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി തെലുങ്ക് പരമ്പരകളിലും സിനിമകളിലും റോൺസൺ അഭിനയിച്ചിട്ടുണ്ട്. മുമ്പേ പറക്കുന്ന പക്ഷികൾ, മഞ്ഞുകാലവും കഴിഞ്ഞ് തുടങ്ങിയ സിനിമകളിലൂടെയും നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ ബാലതാരമായിരുന്ന നീരജയാണ് റോൺസന്റെ ഭാര്യ. നീരജ ഇപ്പോൾ ഡോക്ടറാണ്. ബി​ഗ് ബോസ് സീസൺ ഫോറിലെ മത്സരാരാ‍ത്ഥിയായ റോൺസണെക്കുറിച്ച് ഭാര്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

പൊതുവെ പുള്ളി നല്ല ദേഷ്യക്കാരനാണെന്ന് കേട്ടിട്ടുണ്ട്. ടെറർ ആണ്, പേടിക്കണം എന്നൊക്കെയാണ് കല്യാണാലോചന വന്നപ്പോൾ എല്ലാവരും എന്നോട് പറഞ്ഞത്. ആലോചിച്ചിട്ടാണോ, അറിഞ്ഞിട്ടാണോയെന്ന് അവിടത്തെ അമ്മ ചോദിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞിട്ട് 2 വർഷമായി, ഇന്നേവരെ ആൾ ദേഷ്യപ്പെട്ട് ഞാൻ കണ്ടിട്ടില്ല. ദേഷ്യം വന്നാൽ മുഖം ഭിത്തിയിൽ ഉരയ്ക്കും എന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. എന്റടുത്ത് ഭയങ്കര സോഫ്റ്റാണ്, ആളെ പ്രവോക്ക് ചെയ്യാൻ നല്ല പാടാണ്. ചൂടായാൽ പിടിച്ചാൽ കിട്ടില്ല.

പുള്ളി ബിഗ് ബോസിലേക്ക് പോവുകയാണെന്നറിഞ്ഞപ്പോൾ എനിക്ക് ടെൻഷനൊന്നുമില്ലായിരുന്നു. ഒരുദിവസം 7 നേരം ഫുഡ് കഴിക്കുന്നയാളാണ്. അത് കിട്ടിയില്ലെങ്കിൽ മാത്രമേ ആൾ മുഡോഫാകുകയുള്ളൂ. ഇതും ഒരു എക്‌സ്പീരിയൻസാവട്ടെ എന്ന് കരുതി. ഫുഡ് മര്യാദയ്ക്ക് കിട്ടില്ല, ഡ്രസ് തന്നെ കഴുകേണ്ടി വരും, വീട് ക്ലീൻ ചെയ്യേണ്ടി വരുമെന്നൊക്കെ പറഞ്ഞപ്പോഴും ആൾക്ക് ടെൻഷനൊന്നുമുണ്ടായിരുന്നില്ല. വർക്കൗട്ടും പ്രോട്ടീൻ പൗഡറും ഫുഡും മിസ്സാവുമോയെന്നായിരുന്നു ആളുടെ സംശയം.

കല്യാണം കഴിഞ്ഞിട്ട് 2 വർഷമായെങ്കിലും ഞങ്ങൾ തീരെ മാറിനിന്നിട്ടില്ല. അതോണ്ട് തന്നെ എനിക്ക് നല്ല വിഷമമുണ്ട്. ഞാൻ നാളെണ്ണി കാത്തിരിക്കുകയാണ്. അവസാനമായി കോണ്ടാക്റ്റ് ചെയ്ത സമയമൊക്കെ എനിക്ക് കൃത്യമായി അറിയാം. ഞങ്ങൾ ഭയങ്കര അറ്റാച്ച്ഡാണ്. കൃത്യമായി ചെയ്യുന്ന കുറേ കാര്യങ്ങളുണ്ട്. അതൊക്കെ എനിക്ക് ഭയങ്കരമായി മിസ് ചെയ്യുന്നുണ്ട്. എന്നെ നന്നായിട്ട് പാംമ്പർ ചെയ്യും, പെട്ടെന്ന് എനിക്ക് പ്രായമായത് പോലെയാണ് ഇപ്പോൾ തോന്നുന്നത്

Karma News Network

Recent Posts

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി, രശ്മിക മന്ദാനയ്ക്കു മറുപടിയുമായി പ്രധാനമന്ത്രി

ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…

8 mins ago

രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാൻ ആകെ തകർന്നു പോയി, കടത്തിൽ മുങ്ങിപ്പോയി- അവസ്ഥ വിവരിച്ച് മോളി കണ്ണമാലി

സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.…

25 mins ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത്…

43 mins ago

മന്ത്രവാദത്തിന്റെ മറവിൽ പീഡനം, പ്രതി യൂസഫ് അറസ്റ്റിൽ

മന്ത്രവാദത്തിന്റെ മറവിൽ പീഡനം നടത്തിയ പ്രതി പിടിയിൽ. പാലക്കാട് പത്തിരിപ്പാല സ്വദേശി യൂസഫലി (45) ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ…

59 mins ago

മാളികപ്പുറം വന്നതും ആഘോഷിക്കപ്പെട്ടതും നിശബ്‌ദമായി ഇരുന്ന് കാണാനാകില്ല, വിധു വിൻസെന്റിന്റെ വാക്കുകൾക്ക് വിമർശനം

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സിനിമയെ കുറിച്ചുള്ള സംവിധായിക വിധു വിൻസന്റിന്റെ വിമർശനം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. മാളികപ്പുറം പോലൊരു…

2 hours ago

സോളാർ സമരം, സിപിഎം തടിയൂരി, സമരം എങ്ങനെ എങ്കിലും നിർത്തണ്ടേ എന്ന് ചോദിച്ച് ബ്രിട്ടാസിന്റെ ഫോൺ എത്തി

സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു, വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത്…

2 hours ago