entertainment

മോഹന്‍ലാലിനോട് റോണ്‍സന്റെ അമ്മയുടെ അഭ്യര്‍ത്ഥന, ഭാര്യയോട് റോണ്‍സണ്‍ പറഞ്ഞത് ഇങ്ങനെയും

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് റോണ്‍സണ്‍ വിന്‍സെന്റ്. വിഗ്രഹം എന്ന പരമ്പരയിലൂടെയാണ് താരം മിനിസ്‌ക്രീനില്‍ എത്തുന്നത്. പിന്നീട് ഭാര്യ, സീത, അനുരാഗം, കൂടത്തായി, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളിലും തിളങ്ങി. മലയാളം കൂടാതെ തെന്നിന്ത്യന്‍ ഭാഷകളിലും സജീവമാണ് നടന്‍. ബിഗ്‌ബോസ് മലയാളം സീസണ്‍ നാലില്‍ താരം മത്സരാര്‍ത്ഥിയാണ്.

നടന്‍ ബിഗ് ബോസ് ഹൗസില്‍ എത്തിയതിന് പിന്നാലെ അമ്മ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. തന്റെ മകന് കൃത്യമായി ഫുഡ് കൊടുക്കണേ എന്നാണ് പറയുന്നത്. 6 മുട്ടയുടെ വെള്ളയെങ്കിലും കൊടുത്തേക്കണം, അതേപോലെ ഇടയ്ക്ക് ചിക്കന്‍ കൊടുക്കണം.-നടന്റെ അമ്മ പറഞ്ഞു. ഭക്ഷണം കിട്ടാത്തതിന്റെ പേരില്‍ ആയിരിക്കും താന്‍ നൂറ് ദിവസം പൂര്‍ത്തിയാക്കാതെ ഹൗസ് വിടുക. ഫുഡായിരിക്കും ഞാന്‍ അവിടെ ഏറ്റവും കൂടുതല്‍ മിസ് ചെയ്യാന്‍ പോവുന്നത്. അവിടെ ഫുഡൊക്കെ ലിമിറ്റഡാണെന്ന് അറിഞ്ഞിരുന്നുവെന്നും റോണ്‍സണ്‍ പറഞ്ഞു.

എന്റെ വീട്ടിലാണെങ്കില്‍ ഇതൊക്കെ ഞാന്‍ തന്നേനെയെന്നായിരുന്നു അമ്മയ്ക്ക് മറുപടിയായി മോഹന്‍ലാല്‍ പറഞ്ഞത്. ബിഗ് ബോസില്‍ ഇതൊക്കെ നേടിയെടുക്കാന്‍ അവസരമുണ്ട്, അതുകൊണ്ട് ശ്രമിക്കാവുന്നതേയുള്ളൂവെന്നും മോഹന്‍ലാല്‍ പറഞ്ഞു. കഷ്ടപ്പെടാന്‍ തയ്യാറാണെന്നായിരുന്നു റോണ്‍സന്റെ മറുപടി.

റോണ്‍ എന്നാണ് എന്നെ വിളിക്കുന്നത്. ഇനിയങ്ങോട്ടുള്ള ദിനങ്ങള്‍ സുഖകരമായിരിക്കില്ലെന്നറിഞ്ഞാണ് ഞാന്‍ വന്നിട്ടുള്ളത്. തികച്ചും വ്യത്യസ്തമായ ലൈഫ് എക്‌സപീരിയന്‍സായിരിക്കും ഇത്. ഇതുവരെ കണ്ടയാളായിരിക്കില്ല ചിലപ്പോള്‍ ഞാന്‍. അവിടെ ജിമ്മൊക്കെയുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ സന്തോഷമെന്നായിരുന്നു റോണ്‍സണ്‍ പറഞ്ഞത്.

ഭാര്യയാണ് എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ടെന്നും റോണ്‍സണ്‍ പറയുന്നുണ്ട്. ഭാര്യയ്ക്കുള്ള സന്ദേശവും പങ്കുവെച്ചിട്ടാണ് ഹൗസിലേയ്ക്ക് പോയത്. ”100 ദിവസം കഴിഞ്ഞ് ഞാന്‍ വരും, ഇടയ്ക്ക് വരാന്‍ പറ്റുമെങ്കില്‍ വരും, എന്തായാലും ഞാന്‍ വരുമെന്നാണ് റോണ്‍സണ്‍ പറഞ്ഞത്.

Karma News Network

Recent Posts

ബിജെപി അന്തസുള്ള രാഷ്ട്രീയ പ്രസ്ഥാനം, ഇന്ദിരാഗാന്ധി പരാമര്‍ശത്തില്‍ തന്റെ പ്രയോഗം തെറ്റായി പ്രചരിപ്പിച്ചു- സുരേഷ് ഗോപി

ബിജെപിക്ക് തൃശ്ശൂരിലെ സുമനസ്സുകള്‍ നല്‍കിയ ഏറ്റവും വലിയ ആദരവാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. താന്‍…

5 mins ago

സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ എസ്ഐയെ കാണാനില്ല, സംഭവം കോട്ടയത്ത്

കോട്ടയം : വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐയെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്‌ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷിനെ(53)…

23 mins ago

സുരേഷ് ഗോപിയുടെ സഹായ ഹസ്തം, ചക്രക്കസേരയില്‍ നിന്ന് ജീവിതത്തിലേക്ക് ചുവടുവച്ച് റിസ്വാന

സെറിബ്രല്‍ പാള്‍സി ബാധിച്ച് ചികിത്സയിലായിരുന്ന റിസ്വാന ശസ്ത്രക്രിയക്ക് ശേഷം പുതു ജീവിതത്തിലേക്ക്. ചക്രക്കസേരയിലായിരുന്ന കണ്ണൂര്‍ പിലാത്തറയിലെ റിസ്വാനയ്ക്ക് ഇനിയുള്ളത് പുതിയൊരു…

37 mins ago

അഫ്സൽ ഗുരുവിനെ വിശുദ്ധനാക്കി തീവ്രവാദ സീരിയൽ, തടയാൻ അമിത്ഷാ

ഇന്ത്യയിൽ ആക്രമണം നടത്തി തൂക്കുകയർ ലഭിച്ച ഭീകരന്മാരുടെ പേരിൽ സീരിയൽ നിർമ്മാണം. പാർലിമെന്റ് ആക്രമിച്ച കേസിൽ തൂക്കികൊന്ന അഫ്സൽ ഗുരുവിനേയും…

46 mins ago

പോലീസുകാരന്റെ നേതൃത്വത്തിൽ വ്യാജരേഖ ചമച്ച് പാസ്‌പോര്‍ട്ട്, വൻ തട്ടിപ്പ് തലസ്ഥാനത്ത്

തിരുവനന്തപുരം : തുമ്പയില്‍ പോലീസുകാരന്റെ നേതൃത്വത്തിൽ രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വലിയ പാസ്പോര്‍ട്ട് തട്ടിപ്പ്. തുമ്പ സ്റ്റേഷനിലെ സസ്പന്‍ഷനിലായ സി.പി.ഒ.…

1 hour ago

വന്ദേഭാരതിൽ ഒരുമിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ. ശൈലജയും

വന്ദേഭാരത് ട്രെയിനിൽ ഒരുമിച്ച് യാത്ര ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കെ.കെ. ശൈലജ എം.എൽ.എയും. സംവിധായകൻ മേജർ രവിയാണ്…

1 hour ago