topnews

ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ 1ൽ മേൽക്കൂര തകർന്നുവീണു

രാജ്യ തലസ്ഥാനത്ത് ശക്തമായ മഴയും ഇടിമിന്നലും. ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇതിനിടെ
ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു. അപകടത്തിൽ നാല് പേർക്ക് പരിക്കേൽകുകയും നിരവധി കാറുകൾ തകരുകയും ചെയ്തു. മൂന്ന് അഗ്‌നിശമനസേനാ യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് നിരവധി വിമാനങ്ങൾ വൈകിയാണ് ഓടുന്നത്. വിമാനത്താവളത്തിലും തിരക്ക് വർധിച്ചിട്ടുണ്ട്. കനത്ത മഴ കാരണമാണ് അപകടമുണ്ടായതെന്ന് അധികൃതർ പറയുന്നു. ടാക്സി ഉൾപ്പെടെ നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ശക്തമായ മഴയില്‍ നോയിഡ, ആർ.കെ പുരം, മോത്തിനഗര്‍ തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. അടുത്ത രണ്ട് മണിക്കൂറില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രത നടപടികൾ സ്വീകരിക്കാനും നിര്‍ദേശം നല്‍കി. ഇന്നലെ രാത്രി മുഴുവൻ വ്യാപക മഴയാണ് ലഭിച്ചത്. ഇതേതുടര്‍ന്നാണ് നഗരത്തില്‍ പലയിടത്തും വെള്ളം കയറിയത്. കനത്ത മഴയെ തുടർന്ന് നഗരത്തിൽ ഗതാഗത കുരുക്കും രൂക്ഷമായി. മിന്‍റോ റോഡിൽ ഒരു ട്രക്കും കാറും വെള്ളത്തിൽ മുങ്ങി.

Karma News Network

Recent Posts

സെറ്റിലെ ബലാൽസംഗം, പ്രതിയെ രക്ഷിച്ചത് സി.പി.എം നേതാവ്, തന്നെ മോശക്കാരിയാക്കി, യുവതി വെളിപ്പെടുത്തുന്നു

ബ്രോ ഡാഡി സിനിമ സെറ്റിൽ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയത് സിപിഎം പാർട്ടി ലോക്കൽ…

9 mins ago

ഋഷി സുനകിനെ പാക്കി എന്ന് വിളിച്ചു, പാക്കി അപമാനം, പൊറുക്കില്ലെന്നും ഋഷി

ഒരു മാധ്യമം തന്നെ പാക്കി എന്ന് വിളിച്ചതിൽ അരിശം പരസ്യമായി പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഋഷി സുനക്…

42 mins ago

സൈബര്‍ ആക്രമണങ്ങില്‍ ഒറ്റപ്പെടുത്തിയെന്ന് ഇടവേള ബാബു, പടിയിറങ്ങി, ഇനി സിദ്ധിഖ് നയിക്കും

താര സംഘടനയായ അമ്മക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ്…

58 mins ago

ലോറിയിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക്, 15-കാരൻ ഡ്രൈവർ സീറ്റിൽ , പിതാവും പിടിയിൽ

പുണെ : സ്‌കൂൾ വിദ്യാർത്ഥി ഓടിച്ച ടാങ്കര്‍ ലോറിയിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. പുണെ എന്‍.ഐ.ബി.എമ്മിന് സമീപമുള്ള ഹൗസിങ് സൊസൈറ്റിക്ക്…

1 hour ago

നാടൻ ബോംബ് പൊട്ടിത്തെറിച്ചു, സംഭവം ചാവക്കാട്, അറസ്റ്റ്

തൃശൂർ : നാടൻ ബോംബ് പൊട്ടിത്തെറിച്ചു. ചാവക്കാട് ഒരുമനയൂരിൽ ആണ് സംഭവം വെള്ള തുണിയിൽ പൊതിഞ്ഞ വസ്തുവാണ് പൊട്ടിത്തെറിച്ചത്. ജനങ്ങൾ…

2 hours ago

നടി ഐശ്വര്യ രാജീവ് വിവാഹിതയായി, വരൻ അർജുൻ

സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി. അർജുൻ ആണ് വരൻ. വിവാഹത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ സീരിയൽ മേഖലയിൽ നിന്നുള്ള…

2 hours ago