നടിയും ബിജെപി എംപിയുമായ രൂപ ഗാംഗുലിയുടെ മകന് ആകാശ് മുഖോപാധ്യായ് ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. കാറിന്റെ അമിതവേഗം മൂലം കാല്‍നടയാത്രക്കാര്‍ ഓടിമാറിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വ്യാഴാഴ്ച രാത്രി കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗാര്‍ഡനില്‍ എംപിയുടെ അപ്പാര്‍ട്ട്മെന്റിന് സമീപമാണ് അപകടമുണ്ടായത്.
അമിതവേഗത്തിലെത്തിയ കാര്‍ വളവില്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവസമയത്ത് റോഡരികില്‍ നിരവധിപേരുണ്ടായിരുന്നെങ്കിലും ഇവര്‍ ഓടിമാറിയത് വന്‍ ദുരന്തം ഒഴിവാക്കി.
അപകടത്തെത്തുടര്‍ന്ന് കാറിനുള്ളില്‍ കുടുങ്ങിപ്പോയ ആകാശിനെ പിതാവ് എത്തിയ ശേഷമാണ് പുറത്തിറക്കിയത്. അതേസമയം, സംഭവസമയത്ത് ആകാശ് മദ്യപിച്ച നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് ആകാശിനെ ജാദവ്പുര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ആകാശിനെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.
മകന്റെ വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് രൂപ ഗാംഗുലി പ്രതികരിച്ചു. മകനെ താന്‍ സ്നേഹിക്കുന്നുണ്ട്. എന്നാല്‍ പോലീസിനെ വിളിച്ച് എല്ലാ നിയമനടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും ഇതില്‍ രാഷ്ട്രീയമോ അനുകമ്ബയോ ഉണ്ടാകില്ലെന്നും രൂപ ഗാംഗുലി പറഞ്ഞു.
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…