kerala

റോസ്ഗാർ മേള ; സംസ്ഥാനത്ത് 288 പേർക്ക് നിയമനക്കത്തുകൾ കൈമാറി

തിരുവനന്തപുരം: സംസ്ഥാനത്ത് തപാൽ വകുപ്പ് സംഘടിപ്പിച്ച പരിപാടികളിൽ വിവിധ തസ്തികളിലേക്ക് നിയമനക്കത്തുകൾ വിതരണം ചെയ്തു. റോസ്ഗാർ മേളയുടെ ഭാഗമായാണ് തപാൽ വകുപ്പ് പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരത്തും കൊച്ചിയിലുമായി 288 പേർക്ക് നിയമനക്കത്തുകൾ വിതരണം ചെയ്തു. തിരുവനന്തപുരത്ത് 105 പേർക്കും, കൊച്ചിയിൽ 183 പേർക്കുമാണ് ജോലി ലഭിച്ചിരുന്നത്.

കഴിഞ്ഞദിവസം രാവിലെ തിരുവനന്തപുരം തമ്പാനൂർ റെയിൽവേ കല്യാണമണ്ഡപത്തിൽ നടന്ന ചടങ്ങിൽ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ, കേരള സർക്കിൾ മഞ്ജു പി പിള്ള , റെയിൽവെ തിരുവനന്തപുരം ഡിവിഷണൽ മാനേജർ എസ്.എം ശർമ്മ എന്നിവർ ഉദ്യോഗാർത്ഥികൾക്ക് നിയമന കത്ത് കൈമാറി.

പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ച റോസ്ഗാർ മേള എന്ന ആശയത്തിന് ദൂരവ്യാപക സ്വാധീനമാണുള്ളതെന്നും തൊഴിൽ മേളയിലൂടെ നിയമനം ലഭിക്കുന്ന യുവതലമുറയാണ് ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതെന്നും മഞ്ജു.പി.പിള്ള അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിങ്ങിലൂടെ റോസ്ഗർ മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ച് ഉദ്യോഗാർത്ഥികളെ അഭിസംബോധന ചെയ്തത് വേദിയിൽ പ്രദർശിപ്പിക്കുകയുണ്ടായി.

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം/ഐഎസ്ആർഒ, ഇഎസ്‌ഐസി, റെയിൽവേ, തപാൽ വകുപ്പ് എന്നിവിടങ്ങളിൽ 105 പേർക്കാണ് നിയമനം നൽകിയത്. യുഡിസി, സയിന്റിഫിക് അസിസ്റ്റന്റ്, ജൂനിയർ ക്ലർക് കം ടൈപ്പിസ്റ്റ്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് തുടങ്ങിയ തസ്തികകളിലാണ് നിയമനം നടത്തിയത്.

Karma News Network

Recent Posts

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

5 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

39 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

3 hours ago