entertainment

മകൾ ജനിച്ച സന്തോഷം പങ്കിട്ട് ദൃശ്യത്തിലെ വില്ലൻ

മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിലൂടെ ശ്രദ്ധേയനായ താരമാണ് റോഷൻ ബഷീർ . ഫർസാനയാണ് ഭാര്യ. മമ്മൂക്കയുടെ അങ്കിളിന്റെ കൊച്ചുമകളാണ് ഫർസാന. ഇപ്പോളിതാ തനിക്കും ഭാര്യ ഫർസാനയ്ക്കും ആദ്യത്തെ കൺമണിയായി മകൾ പിറന്ന സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് റോഷൻ ബഷീർ. അയാത് എന്നാണ് മകൾക്ക് പേരു നൽകിയിരിക്കുന്നത്. 2020 ഓഗസ്റ്റിലായിരുന്നു റോഷന്റെയും ഫർസാനയുടെയും വിവാഹം.

പ്ലസ് ടു എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്ന് വന്ന റോഷൻ പിന്നീട് ഇന്നാണ് ആ കല്യാണം, ബാങ്കിങ് അവേഴ്‌സ്, റെഡ് വൈൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. തുടർന്നാണ് മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലെ വരുൺ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ദൃശ്യത്തിന്റെ തെലുങ്ക്, തമിഴ് റീമേക്കുകളിലും റോഷൻ അഭിനയിച്ചു. വിജയ് നായകനായ ഭൈരവയിലും താരം അഭിനയിച്ചു.

ദൃശ്യം റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും പലരും ഇന്നും തന്നെ തിരിച്ചറിയുന്നത് വരുണിലൂടെയാണെന്നും താരം പറഞ്ഞിരുന്നു. അന്നത്തെ ലുക്കില്‍ നിന്നും ഒരുപാട് മാറിയെങ്കിലും ആളുകള്‍ ഇന്നും തിരിച്ചറിയുന്നത് ദൃശ്യത്തിലെ വില്ലനെന്ന് പറഞ്ഞാണ്. തുടക്കത്തില്‍ വില്ലനെ അവതരിപ്പിക്കണോയെന്ന ആശങ്കയുണ്ടായിരുന്നു, കാണുന്നവരെല്ലാം വില്ലന്‍ എന്ന് പറയുമ്പോള്‍ അല്‍പ്പം പേടിയുണ്ടായിരുന്നു ഇപ്പോള്‍ അതൊക്കെ മാറിയെന്ന് റോഷന്‍ വ്യക്തമാക്കിയിരുന്നു

Karma News Network

Recent Posts

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

6 mins ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

40 mins ago

ഉത്തർപ്രദേശിൽ മതപരമായ ചടങ്ങിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 87 പേർ കൊല്ലപ്പെട്ടു

ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…

40 mins ago

കുംഭകോണ കഥകൾ ആരും മറന്നിട്ടില്ല, ഒരു രൂപ ചെലവാക്കിയാൽ 50 പൈസ അഴിമതി, സഭയിൽ നരേന്ദ്രമോദി

ന്യൂഡൽഹി : പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള…

1 hour ago

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി,മാപ്പ് നൽകി കൊല്ലപ്പെട്ട യുവാവിൻറെ കുടുംബം

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ…

1 hour ago

അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ല, രാഹുലിന്റെ വായടപ്പിച്ചു അഗ്നിവീറിന്റെ കുടുംബം

ലോക്‌സഭയിൽ രാഹുൽ ഗാന്ധിയുടെ വായടപ്പിച്ചു വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം.വീരമൃത്യു വരിച്ച അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ലെന്ന കപടവാദമാണ് ഇപ്പോൾ…

1 hour ago