entertainment

‘ഒന്നാം ഭാഗത്തില്‍ കൊല്ലപ്പെട്ട വരുണ്‍ പ്രഭാകര്‍ എങ്ങനെ ഇതിലുണ്ടാകുമെന്ന് ചിന്തിച്ച് ഞാന്‍ ഇല്ലെന്ന് പറഞ്ഞു; റോഷന്റെ കുറിപ്പ്

ദൃശ്യം 2 മികച്ച അഭിപ്രായങ്ങളുമായി മുന്നേറുമ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദൃശ്യം ആദ്യം ഭാഗത്തില്‍ വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോഷന്‍ ബഷീര്‍. ‘ഞാന്‍ കരുതിയത് ഇത് ജോര്‍ജുകുട്ടിയുടേയും കുടുംബത്തിന്റേയും തീര്‍ത്തും വ്യത്യസ്തമായൊരു കഥയായിരിക്കുമെന്നാണ്. ഞാനും ദൃശ്യം 2 ആകാംഷയോടെയാണ് കണ്ടത്. അപ്പോഴാണ് സ്റ്റോറി മേക്കിങ് സ്‌കില്‍ എന്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് സംവിധായകന്‍ സഞ്ചരിച്ചത്. അവസാനം വരെ സീറ്റിന്റെ അറ്റത്ത് നമ്മളെ പിടിച്ചിരുത്തുന്നതായിരുന്നു സിനിമ’ എന്ന് റോഷന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

റോഷന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

‘അങ്ങനെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. ദൃശ്യത്തിനൊരു രണ്ടാം ഭാഗം എന്ന് വാര്‍ത്ത വന്നത് മുതല്‍ പലരും എന്നോട് ഞാനും സിനിമയില്‍ ഉണ്ടാകുമോ എന്ന് ചോദിച്ചിരുന്നു. ഒന്നാം ഭാഗത്തില്‍ കൊല്ലപ്പെട്ട വരുണ്‍ പ്രഭാകര്‍ എങ്ങനെ ഇതിലുണ്ടാകുമെന്ന് ചിന്തിച്ച് ഇല്ലെന്ന് ഞാന്‍ പറഞ്ഞു. ഇന്നലെ വരെ ഞാന്‍ കരുതിയത് ഇത് ജോര്‍ജുകുട്ടിയുടേയും കുടുംബത്തിന്റേയും തീര്‍ത്തും വ്യത്യസ്തമായൊരു കഥയായിരിക്കുമെന്നാണ്. ഞാനും ദൃശ്യം 2 ആകാംഷയോടെയാണ് കണ്ടത്. അപ്പോഴാണ് സ്റ്റോറി മേക്കിങ് സ്‌കില്‍ എന്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് സംവിധായകന്‍ സഞ്ചരിച്ചത്. അവസാനം വരെ സീറ്റിന്റെ അറ്റത്ത് നമ്മളെ പിടിച്ചിരുത്തുന്നതായിരുന്നു സിനിമ.

ഒരോ ഡയലോഗും അടുത്ത ക്ലൂ ആയതിനാല്‍ കണ്ണും കാതും സ്‌ക്രീനിലേക്ക് ചേര്‍ത്തുവച്ച് നമ്മളിരുന്നു. എല്ലാ പ്രവര്‍ത്തിക്കും ഭാവങ്ങള്‍ക്കും ഫ്രെയിമുകള്‍ക്കും ഒരോ കാരണങ്ങളുണ്ടായിരുന്നു. ഒരു സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് അതേ ഫീലുള്ളൊരു രണ്ടാം ഭാഗം ഒരുക്കുന്നതിനെ ഒറ്റവാക്കു കൊണ്ട് മാത്രമേ വിശേഷിപ്പിക്കാനാവുകയുള്ളൂ, ബ്രില്യന്റ്. അവസാനമായി ഒന്നുകൂടെ, മലയാള സിനിമയിലെ ഏറ്റവും മികച്ച സിനിമകളിലൊന്നില്‍ ഇത്രമേല്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തിന് ജീവന്‍ നല്‍കാന്‍ സാധിച്ചുവെന്നത് വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.’

Karma News Editorial

Recent Posts

ഭീമൻ വസിച്ച ഗുഹ, മഞ്ഞിൽ മൂടി പാഞ്ചാലിമേട്

പാണ്ഢവന്മാർ വനവാസ കാലത്ത് പാഞ്ചാലിയുമൊത്ത് താമസിച്ച ഇടം എന്ന് വിശ്വസിക്കുന്ന പാഞ്ചാലിമേട് മഞ്ഞിലും തണുപ്പിലും മൂടി.ഇവിടെ  "ഭീമന്റെ കാൽപ്പാടുകൾ ഉള്ള ഒരു…

6 mins ago

വെള്ളാപ്പള്ളിക്കെതിരായ ഭീഷണി, ആബിദ് അടിവാരത്തിനെതിരെ കേസെടുക്കാൻ പിണറായി പൊലീസ് തയ്യാറാകണം എന്ന് സന്ദീപ് വാചസ്പതി

ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവും…

38 mins ago

ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്, ഒരു സി.പി.എം. പ്രവർത്തകൻ കൂടി അറസ്റ്റിൽ

ന്യൂമാഹി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. നേതാവ് പായറ്റ സനൂപിൻ്റെവീടിന് നേർക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരു…

1 hour ago

ഫോൺ ഉപയോഗം തടഞ്ഞതിന് പിന്നാലെ കാണാതായി, 13കാരിയുടെ മൃതദേഹം പുഴയിൽ

മാഹി പുഴയിൽ ചാടിയ എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 കാരി യുടെ മൃതദേഹം കണ്ടെത്തി. കുട്ടി മാഹി പുഴയിൽചാടിയതായി സംശയമുണ്ടായ…

1 hour ago

ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കാണാൻ ഇറങ്ങി, യുവതിയെ യുവാവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു

ലക്നൗ : ബാങ്കുദ്യോ​ഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കാണാൻ പോയ യുവതി കൂട്ടബലാത്സം​ഗത്തിനിരയായി. യുപിയിലെ ഷംലിയിലാണ് സംഭവം നടന്നത്.…

2 hours ago

ഐസ്ക്രീമിൽ മനുഷ്യ വിരൽ, കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു

മുംബയ്: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് മനുഷ്യവിരൽ ലഭിച്ച സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു.…

2 hours ago