entertainment

ഇപ്പൊ എന്നെ കെട്ടിച്ചു വിട്ടു.. അവനും വെഷമം കാണും… അനിയനെ കുറിച്ച് റോഷ്‌ന

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് റോഷ്‌ന ആന്‍ റോയ്. പോയ വര്‍ഷമായിരുന്നു റോഷ്‌നയും നടന്‍ കിച്ചു ടെല്ലസും തമ്മില്‍ വിവാഹിതര്‍ ആയത്. ഒമര്‍ ലുലു ഒരുക്കിയ ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് റോഷ്‌ന ശ്രദ്ധിക്കപ്പെട്ടത്. അങ്കമാലി ഡയറീസിലൂടെയാണ് കിച്ചു ടെല്ലസ് ശ്രദ്ധേയനാകുന്നത്. പിന്നീട് പ്രണയത്തിലായ ഇരുവരും വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ മോഡലിംഗ് രംഗത്ത് കൂടി ശ്രദ്ധേയയാണ് റോഷ്‌ന.

വിവാഹ ശേഷം ഇരുവരും സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്ന കുറിപ്പും ചിത്രങ്ങളുമൊക്കെ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോള്‍ റോഷ്‌ന പങ്കുവെച്ച കുറിപ്പ് ആണ് ശ്രദ്ധേയമാകുന്നത്. തന്റെ അനുജന് ആശംസകള്‍ അറിയിച്ചാണ് റോഷ്‌നയുടെ കുറിപ്പ്. സഹോദരന്റെ ജന്മദിനത്തിന്റെ സന്ദേശത്തിനൊപ്പം അനിയന്‍ ജനിച്ച സമയത്തെ ഓര്‍മ്മകളും നടി പങ്കുവെച്ചിട്ടുണ്ട്.

നടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം… ‘ഞാന്‍ സ്‌കൂളില്‍ നിന്നു വരുമ്‌ബോ അങ്കമാലി എല്‍എഫ് ആശുപത്രി വരെ പോകാമെന്നു പറഞ്ഞു ചാച്ചന്‍ എന്നെയും കൂട്ടി ആശുപത്രിയിലേക്ക് ചെന്നു, എന്തു വാവയാണെന്നു ചോദിച്ചപ്പോ അനിയനാണെന്നു പറഞ്ഞു? ഞാന്‍ വാവക്കു വേണ്ടി വെയിറ്റിംഗ് ആയിരുന്നു. സിനിമയിലൊക്കെ കാണുന്ന പോലെ തന്നെ അവനെ കൈയില്‍ വാങ്ങി ഇച്ചിരി കൊഞ്ചിച്ചു, ഞാന്‍ ഇവിടെ നില്‍ക്കട്ടെ എന്നൊക്കെ ചോദിച്ചു, ആശുപത്രിയില്‍ സ്ഥലമില്ല എന്നൊക്ക പറഞ്ഞു എന്നെ നൈസ് ആയിട്ട് ഒഴിവാക്കി.

നല്ല നിറമൊക്കെ ഇണ്ട് ചുന്ദരന്‍ തന്നെ! ഇടക്ക് ഞാന്‍ അമ്മയോട് ചോദിക്കും, ഇവനെന്താ ഇത്ര കളറ്, ഞാന്‍ മൊത്തം കറുത്തിട്ടു ആയിരുന്നല്ലോ. അമ്മക്ക് ഒന്നും അറിയേണ്ടി വന്നിട്ടില്ല രാത്രി ഒക്കെ ഇവനെ നോക്കാന്‍ എണീച്ചിരിക്കണത് ഞാന്‍ ആണ്. ഞാന്‍ ടിവിയും കണ്ടു ഇവനെ കൊഞ്ചിച്ചു ഇരിക്കും… ഞങ്ങള്‍ തമ്മില്‍ ഒരുപാട് വയസിന്റെ വ്യത്യാസം ഉണ്ട് (ഏകദേശം ഒരു 12..13..വയസ്സിന്റെ) അതു കൊണ്ട് തന്നെ ഒരു അമ്മയുടെ പോലെ തന്നെ എല്ലാ അധികാരവും എനിക്കുണ്ട്, തല്ലു കൂടിയ സമയങ്ങള്‍ അങ്ങനെ ഓര്‍മയില്‍ ഇല്ല…

എപ്പോളും അവന്റെ എല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ ഉണ്ടാവാറുണ്ട്, അതൊരു ബെര്‍ത്ത് ഡേ ആയാലും അവന്റെ സ്‌കൂള്‍ ഓപ്പണിങ് ആയാലും.. എന്തായാലും ഞാന്‍ അമ്മ വീട്ടില്‍ നിന്നാണ് പഠിച്ചതൊക്കെ, ജോസുനെ മാമോദീസക്ക് കൊണ്ടു പോയി വീട്ടിലേക്കു ആക്കുമ്പോ എന്റെ നെഞ്ചു പൊട്ടുന്ന പോലെ തോന്നി, അവനെ പിരിഞ്ഞിരിക്കാന്‍ വയ്യാണ്ട് ഞാന്‍ സ്‌കൂളില്‍ നിന്ന് ടിസി വരെ വാങ്ങി. എന്നിട്ടെന്താ ഇപ്പൊ എന്നെ കെട്ടിച്ചു വിട്ടു.. അവനും വെഷമം കാണും… ഞാന്‍ വേറെ വീട്ടില്‍ പോയെങ്കിലെന്താ… ഇടക്കിടക്ക് ആലുവക്ക് വരും അല്ലേല്‍ ഞാന്‍ ഇങ്ങോട്ട് വരും. ഇന്ന് ജോസൂട്ടന്റെ പിറന്നാള്‍… അവനോടൊപ്പം ഇവിടെ വീട്ടില്‍ കൂടുന്നു. ഒരായിരം പിറന്നാള്‍ ആശംസകള്‍ എന്റെ ചക്കരക്ക്. (കഥ പറയാന്‍ ആണേല്‍ ഒരുപാട് ഉണ്ട് തല്‍ക്കാലം ഇത് മതി ഒരു ബെര്‍ത്ത് ഡേ അല്ലേ..) എന്നും പറഞ്ഞാണ് നടിയുടെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Karma News Network

Recent Posts

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

10 mins ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

45 mins ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

1 hour ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

2 hours ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

2 hours ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

3 hours ago