national

ആർ.എസ്.എസ് മേധാവി ദില്ലി മോസ്കിൽ എത്തി ഒരു മണിക്കൂർ ചർച്ച

രാജ്യത്ത് തീവ്ര മുസ്ളീം സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ മുൾമുനയിൽ നിർത്തുന്ന റെയ്ഡും കൂട്ട അറസ്റ്റും നടക്കുമ്പോൾ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ദില്ലിയിലെ മുസ്ളീം മോസ്കിൽ എത്തി. രാജ്യം മുഴുവൻ ഉള്ള പോപ്പുലർ ഫ്രണ്ടുകാർ കഴിഞ്ഞ 12 മണിക്കൂർ ആയി ഏറ്റവും അധികം ചീത്ത വിളിക്കുന്ന ആർ.എസ്.എസ് മേധാവി എന്തിനാണ്‌ ദില്ലിയിലെ മുസ്ളീം മോസ്കിൽ ഈ സമയത്ത് എത്തിയത്. ഇപ്പോൾ മോദിയേക്കാൾ പോപ്പുലർ ഫ്രണ്ട് ചീത്ത വിളിക്കുന്നത് ആർ.എസ്.എസിനെയാണ്‌ എന്നതും ഈ അവസരത്തിൽ ശ്രദ്ധേയം.

ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ മേധാവി ഉമർ അഹമ്മദ് ഇല്യാസിയുമായി കൂടിക്കാഴ്ച്ച നടത്താനാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എത്തിയത്. വ്യാഴാഴ്ച ഡൽഹിയുടെ ഹൃദയഭാഗത്തുള്ള കസ്തൂർബാ ഗാന്ധി മാർഗ് മസ്ജിദിൽ വെച്ചാണ് ഉമർ അഹമ്മദ് ഇല്യാസിയും മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച്ച നടന്നത്. അടച്ചിട്ട മുറിയിൽ ഒരു മണിക്കൂറിലേറെ സമയം കൂടിക്കാഴ്ച്ച നീണ്ടു. സുപ്രധാന വിഷയങ്ങൾ ഇരുനേതാക്കളും തമ്മിൽ ചർച്ച ചെയ്തതായാണ് പുറത്ത് വരുന്ന വിവരം.

അതേസമയം, ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ചാണ് ഓൾ ഇന്ത്യ ഇമാം ഓർഗനേസേഷൻ തലവൻ ഉമർ അഹമ്മദ് ഇല്ല്യാസി മാധ്യമങ്ങളോട് സംസാരിച്ചത്. ഉമർ അഹമ്മദുമായി മോഹൻ ഭാഗവത് കൂടിക്കാഴ്ച്ച നടത്തിയ പിന്നാലെയാണ് ഉമർ അഹമ്മദിന്റെ ഈ പ്രതികരണം. വ്യാഴാഴ്ച ഡൽഹിയിലെ പള്ളിയും മദ്രസയും മോഹൻ ഭാഗവത് സന്ദർശിച്ചിരുന്നു.

‘ഇന്ന് എന്റെ ക്ഷണപ്രകാരം മോഹൻ ഭഗവത് ജി സന്ദർശിച്ചു. അദ്ദേഹം ‘രാഷ്ട്ര-പിതാ’വും ‘രാഷ്ട്ര-ഋഷി’യുമാണ്, അദ്ദേഹത്തിന്റെ സന്ദർശനത്തിൽ നിന്ന് ഒരു നല്ല സന്ദേശം പുറപ്പെടും. നമ്മുടെ ദൈവത്തെ ആരാധിക്കുന്ന രീതികൾ വ്യത്യസ്തമാണ്, എന്നാൽ ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യം ഒന്നാമതെത്തുന്നുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ഉമർ അഹമ്മദ് ഇല്യാസി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

മുസ്ലീം നേതാക്കളുമായി അഭൂതപൂർവമായ ചർച്ചകൾ നടത്തുവാനാണ്‌ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഡൽഹിയിലെ കസ്തൂർബാ ഗാന്ധി മാർഗിലെ മോസ്കിൽ എത്തിയത്. മോഹൻ ഭാഗവത്, ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷന്റെ മുഖ്യ പുരോഹിതൻ ഉമർ അഹമ്മദ് ഇല്യാസിയുമായി ഒരു മണിക്കൂർ അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. ചർച്ചയിൽ മുറിക്കുള്ളിൽ ഇരു നേതാക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന “അടഞ്ഞ വാതിൽ മീറ്റിംഗ്” എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ഇത് രാജ്യത്തിന് വളരെ നല്ല സന്ദേശമാണ് നൽകുന്നത്.

ഒരു കുടുംബത്തെപ്പോലെ ഞങ്ങൾ ചർച്ചകൾ നടത്തി. എന്ന് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷന്റെ തലവൻ ഉമർ അഹമ്മദ് ഇല്യാസി പറഞ്ഞു. ഞങ്ങളുടെ ക്ഷണം സ്വീകരിച്ചാണ്‌ മോഹൻ ഭാഗവത് മോസ്കിൽ എത്തിയത് എന്നും ഇല്യാസി വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ആർ.,എസ്.എസിന്റെ പ്രതികരണവും വന്നിട്ടുണ്ട്. അതിങ്ങനെ… ജനങ്ങളുമായുള്ള തുടർച്ചയായ സംവാദത്തിന്റെ ഭാഗമാണിതെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേക്കർ പറഞ്ഞു. മുസ്ലീം സമുദായത്തിലെ ഒരു കൂട്ടം ബുദ്ധിജീവികളുമായി ഭഗവത് സംവദിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച എന്നും ആർ എസ് എസ് പറഞ്ഞു. ഓഗസ്റ്റിൽ അഞ്ചംഗ പ്രതിനിധി സംഘം ഭഗവതിനെ കണ്ടിരുന്നു. ഇപ്പോൾ മോസ്കിൽ നടന്ന മീറ്റീങ്ങിൽ യോഗത്തിൽ രാജ്യത്തെ അന്തരീക്ഷവും സാമുദായിക സൗഹാർദ്ദം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും വിശദമായി ചർച്ച ചെയ്തു.

രാജ്യത്തേ സമാധാനം തകർക്കരുത്. അതിനിടവരുന്ന ഒന്നും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത്. ഇരു മത നേതാക്കളും പരസ്പരം ഉറപ്പ് നല്കുകയായിരുന്നു. രാജ്യത്തെ സാമുദായിക അന്തരീക്ഷം സംബന്ധിച്ച് ആർ എസ് എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയതായി ഭഗവതിനെ കണ്ട മുസ്ലീം ബുദ്ധിജീവികളിൽ ഒരാളായ ഖുറൈഷി അറിയിച്ചു. തുടർന്ന് ഡൽഹിയിൽ ആർഎസ്എസ് മേധാവി മുസ്ളീം പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. സമുദായങ്ങൾ തമ്മിലുള്ള സൗഹാർദ്ദം ശക്തിപ്പെടുത്താതെ രാജ്യത്തിന് ശക്തമായിരിക്കാനോ പുരോഗതി കൈവരിക്കാനോ കഴിയില്ലെന്ന് ആർഎസ്എസ് മേധാവി പറഞ്ഞു.

രാജ്യത്തെ സാമുദായിക സൗഹാർദം ശക്തിപ്പെടുത്തുന്നതിന് ജനങ്ങളെ ബോധ്യപ്പെടുത്താനും പ്രചോദിപ്പിക്കാനും എല്ലാ പാർട്ടികളും പ്രവർത്തിക്കണമെന്നും യോഗത്തിൽ ധാരണയായതായിമുസ്ളീം പഢിതനായ ഖുറൈഷി പറഞ്ഞുരാജ്യത്തെ സാമുദായിക സൗഹാർദം ശക്തിപ്പെടുത്തുന്നതിന് ജനങ്ങളെ ബോധ്യപ്പെടുത്താനും പ്രചോദിപ്പിക്കാനും എല്ലാ പാർട്ടികളും പ്രവർത്തിക്കണമെന്നും യോഗത്തിൽ ധാരണയായതായി അദ്ദേഹം പറഞ്ഞു.

ഖുറൈഷിയെ കൂടാതെ, പ്രതിനിധി സംഘത്തിലെ മറ്റ് അംഗങ്ങൾ മുൻ ലെഫ്. ഡൽഹി ഗവർണർ നജീബ് ജങ്, അലിഗഡ് മുസ്ലീം സർവകലാശാല മുൻ വൈസ് ചാൻസലർ ലഫ്. ജനറൽ (റിട്ട) സമീറുദ്ദീൻ ഷാ, മുൻ എംപി ഷാഹിദ് സിദ്ദിഖി, വ്യവസായിയും മനുഷ്യസ്‌നേഹിയുമായ സയീദ് ഷെർവാനി എന്നിവരും മോസ്കിൽ ഉണ്ടായിരുന്നു.

ഓഗസ്റ്റ് 22 ന്, ഭഗവത് അഞ്ച് മുസ്ലീം ബുദ്ധിജീവികളുമായി കൂടിക്കാഴ്ച നടത്തുകയും രാജ്യത്തെ “നിലവിലെ അസ്വസ്തതകൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഭിന്നിപ്പുണ്ടാക്കുന്ന ഡയലോഗുകളും പ്രകോപനവും ഇരു മതങ്ങളും ഇല്ലാതാക്കാനും പറഞ്ഞിരുന്നു. രാജ്യത്തെ സ്ഥിതിഗതികളിൽ താൻ പോലും ആശങ്കാകുലനാണെന്ന് ഭഗവത് പറഞ്ഞു. ”അസ്വാസ്ഥ്യത്തിന്റെ അന്തരീക്ഷത്തിൽ ഞാൻ സന്തുഷ്ടനല്ല. അത് പൂർണ്ണമായും തെറ്റാണ്. സഹകരണത്തോടെയും യോജിപ്പോടെയും മാത്രമേ രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയൂ, ഹിന്ദുക്കളെ അസ്വസ്ഥമാക്കുന്ന ഗോവധം പോലെയുള്ള ആശങ്കകൾ ഭഗവത് ചർച്ച ചെയ്തു. അതിനാൽ ഇത് രാജ്യത്തുടനീളം പ്രായോഗികമായി നിരോധിച്ചിരിക്കുന്നുവെന്ന് അറിയിക്കുകയും ചെയ്തു.

“കാഫിർ” അല്ലെങ്കിൽ അവിശ്വാസികൾ എന്ന വാക്ക് “ഹിന്ദുക്കൾക്ക് മോശം അർഥവും ലക്ഷ്യവും നല്കുന്നു എന്നും മോഹൻ മാഗവത് മുസ്ളീം നേതാക്കളോട് വ്യക്തമാക്കി. ഇതിനു മോഹൻ ഭാഗവതിനു മുസ്ളീം നേതാക്കൾ നല്കിയ മറുപടി ഇങ്ങിനെയാണ്‌.ഞങ്ങൾ യഥാർത്ഥത്തിൽ അറബിയിൽ ആണ്‌ ഈ വാക്ക് ഉപയോഗിക്കുന്നത്. ഈ വാക്കിന്റെ അർത്ഥം അവിശ്വാസികൾ എന്നാണ്, ചില ആളുകൾ ഇസ്‌ലാമിൽ വിശ്വസിക്കുന്നു, അവരെ ‘മോമിൻ’ എന്ന് വിളിക്കുന്നു, അവിശ്വാസികൾ ‘കാഫിർ’ എന്ന് വിളിക്കുന്നു. ഇത് ഒരു നിഷ്പക്ഷ പദമായിരുന്നു, ഇപ്പോൾ അത് അധിക്ഷേപമായി മാറിയിരിക്കുന്നു. ഇത് മോശമായ രീതിയിൽ ഉപയോഗിക്കുന്ന പ്രശ്നമേയില്ല എന്നും പണ്ഡിതനായ ഖുറൈഷി അറിയിക്കുക യായിരുന്നു.

Karma News Network

Recent Posts

സൈനികർക്കായി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ

ന്യൂഡൽഹി : 113 ഇലക്ട്രിക് ബസുകൾ സൈനികരുടെ യാത്രകൾക്ക് വാങ്ങി കരസേന. കേന്ദ്ര സർക്കാരിന്റെ ഹരിത സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം…

6 mins ago

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

37 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

39 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

55 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

1 hour ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

1 hour ago