readers breaking

ആർ എസ് എസ് കേരളത്തിൽ രണ്ട് സംഘടനാ പ്രാന്തങ്ങളായി

നാഗ്പൂര്‍: കേരളത്തിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ആർ എസ് എസിന്റെ പ്രവർത്തനം മുൻ കാലത്തേക്കാൾ ശക്തിപ്പെടുത്തുന്നു.പ്രവർത്തനം വികേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമായി ആർ.എസ്.എസിനെ കേരളത്തിൽ 2 പ്രാന്തങ്ങളാക്കി മാറ്റി.അഡ്വ:കെ.കെ. ബലറാമും പ്രൊഫ.എസ്.രമേശനുംപ്രാന്ത സംഘചാലകന്മാർ ആയി പ്രവർത്തിക്കും.നാഗ്പൂരിൽ ചേർന്ന് ദേശീയ സമ്മേളനത്തിലാണ്‌ സുപ്രധാന തീരുമാനം.

കേരള ആർ എസ് എസ് ദക്ഷിണ, ഉത്തരപ്രാന്തങ്ങളായി പ്രവർത്തിക്കും.തിരുവനന്തപുരം മുതല്‍ എറണാകുളം ഉൾപ്പെടുന്ന മേഖല ദക്ഷിണ കേരള പ്രാന്തമെന്നും തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് ഉൾപ്പെടുന്ന മേഖല  ഉത്തര കേരള പ്രാന്തമെന്നുമായി  പ്രവര്‍ത്തിക്കാൻ നാഗ്പൂര്‍ രേശിംഭാഗിലെ അഖില ഭാരതീയ പ്രതിനിധിസഭയിൽ തീരുമാനിച്ചു..

ഇതുവരെ 38 സംഘ ജില്ലകളും 11 വിഭാഗുകളുമായാണ് കേരളത്തിൽ ആർ എസ് എസ് പ്രവർത്തനം നടന്നിരുന്നത്.തിരുവനന്തപുരം, കൊല്ലം, ശബരിഗിരി, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ആറ് വിഭാഗുകള്‍ പുതിയതായി രൂപീകരിച്ച ദക്ഷിണകേരളത്തിന്റെയും തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍  വിഭാഗുകള്‍ ഉത്തരകേരളത്തിന്റെയും ഭാഗമാകും. ഇരുപത് സംഘജില്ലകള്‍ ദക്ഷിണപ്രാന്തത്തിലും പതിനേഴ് സംഘജില്ലകള്‍ ഉത്തര പ്രാന്തത്തിലും പെടും. ആര്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ കേരളം മദിരാശി പ്രാന്തത്തിന്റെ ഭാഗമായിരുന്നു. 1964ലാണ് കേരള പ്രാന്തം രൂപീകരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ ചന്ദ്രഗിരിപ്പുഴയ്ക്ക് തെക്കോട്ട് തിരുവനന്തപുരം റവന്യൂജില്ല വരെയാണ് കേരളപ്രാന്തത്തിന്റെ ഭാഗമായിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് കാസര്‍കോട് ജില്ല പൂര്‍ണമായും കേരള പ്രാന്തത്തിന്റെ ഭാഗമായത്.

പുതിയ ചുമതലക്കാരെയും പ്രതിനിധിസഭയില്‍ സർകാര്യവാഹ് ദത്താത്രേയ ഹൊസ ബാളെ പ്രഖ്യാപിച്ചു.ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എസ്. രമേശന്‍ ,  പ്രാന്ത പ്രചാരക് എസ്.സുദര്‍ശനന്‍, സഹ പ്രാന്തപ്രചാരക് കെ പ്രശാന്ത്, പ്രാന്ത കാര്യവാഹ് ടി.വി പ്രസാദ് ബാബു, പ്രാന്തസഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍ എന്നിവരായിരിക്കും.

അഡ്വ.കെ.കെ. ബാലറാമാണ് ഉത്തരകേരള പ്രാന്ത സംഘചാലക്. പ്രാന്തപ്രചാരക്എ. വിനോദ്, സഹ പ്രാന്തപ്രചാരക്. വി. അനീഷ്,പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍ , പ്രാന്ത സഹകാര്യവാഹ്.പി.പി. സുരേഷ് ബാബു  എന്നിവരാണ് മറ്റു ചുമതലക്കാർ. കേരള പ്രാന്തത്തിന്റെ സഹകാര്യഹായിരുന്ന കെ.പി. രാധാകൃഷ്ണന്‍ ഉത്തര, ദക്ഷിണ പ്രാന്തങ്ങളുടെ ബൗദ്ധിക് പ്രമുഖായി പ്രവര്‍ത്തിക്കും.


ഓ കെ.മോഹൻ ദേശീയ ചുമതലയിലേക്ക്,എം.രാധാകൃഷ്ണൻ ദക്ഷിണ ക്ഷേത്ര കാര്യവാഹ്,പി.എൻ.ഹരികൃഷ്ണകുമാർ ദക്ഷിണ ക്ഷേത്ര പ്രചാരക്

നാഗപൂർ:
കേരളത്തില്‍നിന്നുള്ള ഒ.കെ. മോഹനന്‍ അഖിലഭാരതീയ സഹ ശാരീരിക് പ്രമുഖ് എന്ന ചുമതലയില്‍ നിയോഗിക്കപ്പെട്ടു. നിലവില്‍ ദക്ഷിണക്ഷേത്ര പ്രചാരക് പ്രമുഖായി പ്രവര്‍ത്തിക്കുകയായിരുന്നു. തമിഴ്‌നാടും കേരളവുമടങ്ങുന്ന ദക്ഷിണക്ഷേത്രത്തിന്റെ പ്രചാരകായി പി.എന്‍. ഹരികൃഷ്ണകുമാറും കാര്യവാഹായി എം. രാധാകൃഷ്ണനും പ്രവര്‍ത്തിക്കും.

ഹരികൃഷ്ണകുമാര്‍ നിലവില്‍ ക്ഷേത്ര സഹസമ്പര്‍ക്ക പ്രമുഖും രാധാകൃഷ്ണന്‍ സഹകാര്യവാഹുമായിരുന്നു.നിലവില്‍ ക്ഷേത്രപ്രചാരകായിരന്നഎ.സെന്തില്‍കുമാര്‍ അഖിലഭാരതീയ സഹസേവാപ്രമുഖായി.ക്ഷേത്രകാര്യവാഹായിരുന്ന എസ്. രാജേന്ദ്രന്‍ ക്ഷേത്രീയ സദസ്യനാകും.അസമിൽ തേജ്പൂർ വിഭാഗ് പ്രചാരകായിരുന്ന മലയാളി യായ ജി.കണ്ണൻ ത്രിപുര പ്രാന്തസഹപ്രചാരകായി പ്രവർത്തിക്കും

Karma News Editorial

Recent Posts

അവർ എന്നെ ഉപദ്രവിക്കും, ജീവന് ഭീഷണിയുണ്ട്- മേയർ കേസിൽ യദു

തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനും കൂട്ടരും തന്നെ അപായപ്പെടുത്തുമോയെന്ന് തനിക്ക് പേടിയുണ്ടെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു. ആദ്യമേ മെമ്മറി…

23 mins ago

ജോലിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥൻ തിരികെ എത്തിയില്ല, കാണാതായിട്ട് അഞ്ച് ദിവസം

തൃശൂർ : പൊലീസ് ഉദ്യോഗസ്ഥനെ കാണ്മാനില്ലെന്ന് പരാതി. ആളൂർ സ്‌റ്റേഷനിലെ സിപിഒ സലേഷ് പിഎയെ ആണ് കാണാതായത്. അഞ്ചു ദിവസം…

59 mins ago

ഒത്തൊരുമയുടെ 42 വർഷം, വിവാഹ വാർഷിക ദിനത്തിൽ ബാലചന്ദ്രമേനോൻ

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ബാലചന്ദ്ര മേനോൻ. സിനിമിയിലെ എല്ലാ മേഖലയിലും ഒരുപോലെ മികവ് കാട്ടിയ ബാലചന്ദ്ര മേനോൻ സാമൂഹ്യമാധ്യമങ്ങളിലും…

1 hour ago

തിളച്ച പാല്‍ കുടിച്ച് കുട്ടിക്ക് പൊള്ളലേറ്റ സംഭവം, അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂര്‍: കണ്ണൂരിൽ അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ നൽകി 5 വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ കേസെടുത്ത് പൊലീസും ബാലാവകാശ കമ്മീഷനും.…

1 hour ago

ഭാര്യക്ക് നേരെ ബോൾ ഐസ്ക്രീമിൽ സൂക്ഷിച്ച ആസിഡ് എറിഞ്ഞു, കൊണ്ടത് മകന്, നില ഗുരുതരം

കാസർഗോഡ് ഐസ് ക്രീം എന്ന വ്യാജേന ബോൾ ഐസ് ക്രീമിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യക്ക് നേരെ എറിഞ്ഞ് ഭർത്താവിന്റെ ആക്രമണം.…

2 hours ago

നാട് കടന്ന് ഗതാഗതമന്ത്രി, വിദേശയാത്രയിൽ തിരക്കിലാണ്, ശമ്പളം കിട്ടാതെ കെഎസ്ആർടിസി ജീവനക്കാർ

തിരുവനന്തപുരം : പുതിയ ഗതാഗതമന്ത്രി വിചാരിച്ചിട്ടും കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത് കൊടുക്കാൻ ആകുന്നില്ല. ഏപ്രിൽ, മെയ് മാസങ്ങളിലെ ശമ്പളം…

2 hours ago