kerala

ബിബിസി ഡോക്യുമെന്ററി വിഷയത്തിൽ സുപ്രീം കോടതിയെ വിമര്‍ശിച്ച് ആര്‍എസ്എസ് മാസിക

ന്യൂഡൽഹി. ബിബിസി ഡോക്യുമെന്ററിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്‍കിയതിന് സുപ്രീംകോടതിയെ വിമര്‍ശിച്ച് ആര്‍എസ്എസ് മാസിക പാഞ്ചജന്യ. ഇന്ത്യാ വിരുദ്ധ ശക്തികള്‍ സുപ്രീം കോടതിയെ ഒരു ‘ഉപകരണമായി’ ഉപയോഗിക്കുകയാണെന്നാണ് പാഞ്ചജന്യ വിമർശിക്കുന്നത്. 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ലിങ്കുകള്‍ തടയാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തുളള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിറകെയാണ് ആര്‍എസ്എസ് മാസിക വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

2002 ലെ ഗോധ്രാ കലാപങ്ങളെക്കുറിച്ചും അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഗുജറാത്ത് സര്‍ക്കാരിന് അതിലുളള പങ്കിനെ കുറിച്ചും ബിബിസി, ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’എന്ന പേരില്‍ ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. ‘നമ്മുടെ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് സുപ്രീം കോടതിയുളളത്. എന്നാല്‍ ഇന്ത്യയുടെ എതിരാളികള്‍ സുപ്രീം കോടതിയെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു.’ എന്നാണ് പാഞ്ചജന്യയുടെ എഡിറ്റോറിയലില്‍ പറഞ്ഞിരിക്കുന്നത്.

പരിസ്ഥിതിയുടെ പേരില്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന, മനുഷ്യാവകാശത്തിന്റെ പേരില്‍ തീവ്രവാദികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്ത്യയില്‍ തന്നെ ഇന്ത്യയ്‌ക്കെതിരെ പ്രചരണം നടത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത് – എഡിറ്റോറിയല്‍ പറയുന്നു. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചാരണമാണ് ബിബിസി ഡോക്യുമെന്ററി എന്നും തികച്ചും തെറ്റായ വസ്തുതകളാണ് അതിലുളളതെന്നും മാസികയുടെ എഡിറ്റോറിയലിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.

സുപ്രീം കോടതി പ്രവര്‍ത്തിക്കുന്നത് നികുതിദായകരുടെ പണത്തിലാണ്. ഇന്ത്യന്‍ നിയമമനുസരിച്ച് രാജ്യത്തിനുവേണ്ടി പ്രവര്‍ത്തി ക്കണം – എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി തികച്ചും തെറ്റിദ്ധരിക്കപ്പെട്ടതും പരിഗണിക്കാന്‍ അര്‍ഹതയില്ലാത്തതുമാണ്. വിവാദ ഡോക്യുമെന്ററി പുറത്തിറക്കിയതിന് പിന്നാലെ ഇന്ത്യയില്‍ ബിബിസിയെ പൂര്‍ണ്ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞയാഴ്ച തള്ളുകയുണ്ടായി. ഡോക്യുമെന്ററി തടയാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള മറ്റൊരു ഹര്‍ജിയും ഏപ്രിലില്‍ പരിഗണിക്കാനിരിക്കുകയാണ്.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

17 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

22 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

48 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago