topnews

ബംഗളൂരുവിലെത്തുന്നവര്‍ക്ക്​ കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധം

ബംഗളൂരു: കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത്​ വ്യാപിക്കുന്നതിനിടെ ബംഗളൂരുവിലെത്തുന്നവര്‍ക്ക്​ കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. ആര്‍.ടി.പി.സി.ആര്‍ പരിശോധനയാണ്​ നടത്തേണ്ടത്​. ഏപ്രില്‍ ഒന്ന്​ മുതലാണ്​ നിയന്ത്രണം നിലവില്‍ വരിക.

അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരാണ്​ ബംഗളൂരുവിലെ 60 ശതാനം കോവിഡ്​ രോഗികളും. ഇതിനാലാണ്​ പുറത്ത്​ നിന്നെത്തുന്നവര്‍ക്ക്​ കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്ക്​ നിര്‍ബന്ധമാക്കിയതെന്ന്​ കര്‍ണാടക ആരോഗ്യമന്ത്രി ഡോ.കെ.സുധാകര്‍ പറഞ്ഞു. ബംഗളൂരവില്‍ കോവിഡ്​ സ്ഥിരീകരിക്കുന്നവര്‍ക്ക്​ ക്വാറന്‍റീന്‍ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് ബാധിച്ചവരുടെ കൈയില്‍ പ്രത്യേക മുദ്ര പതിപ്പിക്കാനും തീരുമാനമായി.

20 മുതല്‍ 40 വയസ്​ വരെ പ്രായമുള്ളവരിലാണ്​ പോസിറ്റിവിറ്റി നിരക്ക്​ കൂടുതല്‍. രോഗികള്‍ ക്വാറന്‍റീന്‍കാലത്ത്​ മറ്റുള്ളവരുമായി ഇടപഴകുന്നില്ലെന്ന്​ ഉറപ്പാക്കണം. മാസ്​ക്​ ധരിക്കാത്തവര്‍ക്കും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

തുറന്ന സ്ഥലങ്ങളില്‍ വിവാഹങ്ങള്‍ക്കും രാഷ്​ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്കും 500 പേരെയാണ്​ അനുവദിക്കുക. ഹാളുകളിലാണെങ്കില്‍ ഇത്​ 200 ആയി നിജപ്പെടുത്തിയിട്ടുണ്ട്​. പിറന്നാള്‍ ആഘോഷങ്ങള്‍ക്ക്​ പരമാവി 100 പേര്‍ക്കാണ്​ അനുമതി. മരണാനന്തര ചടങ്ങുകള്‍ക്ക്​ തുറന്ന സ്ഥലങ്ങളില്‍ 100 പേര്‍ക്കും മറ്റുള്ളിടത്ത്​ 50 പേര്‍ക്കുമാണ്​ അനുമതി നല്‍കിയിട്ടുള്ളതെന്ന്​ ആരോഗ്യമന്ത്രി വ്യക്​തമാക്കി. അതേസമയം, പഞ്ചാബ്​, ഛത്തീസ്​ഗഢ്​, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക്​ നിലവില്‍ തന്നെ കര്‍ണാടകയില്‍ കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാണ്

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

4 hours ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

4 hours ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

5 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

6 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

6 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

7 hours ago