topnews

കൊവിഡ് വ്യാപനം മുതലെടുത്ത് സ്വകാര്യ ലാബുകളുടെ പകൽക്കൊള്ള; ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് ഈടാക്കുന്നത് ഇരട്ടിയിലധികം തുക

കൊവിഡ് വ്യാപനം മുതലെടുത്ത് സംസ്ഥാനത്തു സ്വകാര്യ ലാബുകളുടെ പകൽക്കൊള്ള. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനു സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത് യഥാര്‍ത്ഥത്തിലുള്ളതിന്റെ രണ്ടിരട്ടിയിലധികം തുക. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കിയത് 448 രൂപയ്ക്കാണ്. 600 രൂപയില്‍ താഴെ നിരക്കില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്താന്‍ കഴിയുമെന്നിരിക്കെയാണ് 1700 രൂപ സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത്. ഒരു ടെസ്റ്റിനു 1700 രൂപ വീതം ഈടാക്കുമ്പോള്‍ സ്വകാര്യ ലാബുകള്‍ക്ക് ലഭിക്കുന്നത് രണ്ടിരട്ടിയിലധികം ലാഭമാണ്.

ടെസ്റ്റുകളുടെ എണ്ണം വര്‍ധിച്ചതോടെ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറഷന്‍ പുറത്തു നിന്നും സ്വകാര്യ മൊബൈല്‍ ടെസ്റ്റിംഗ് ലാബുകളെ ഏര്‍പ്പെടുത്തി. ടെണ്ടര്‍ വിളിച്ച് കരാര്‍ ഏല്‍പ്പിച്ചത് സാന്‍ഡര്‍ മെഡിക് എയ്ഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ്. വൈറല്‍ ആര്‍.എന്‍.എ എക്ട്രാക്ഷന്‍ കിറ്റ് 21.6 രൂപയ്ക്കാണ് മെഡിക് എയ്ഡ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വിതരണം ചെയ്തത്. അതായത് ലാഭവിഹിതം ചേര്‍ത്താല്‍ പോലും 600 രൂപയ്ക്ക് നടത്താവുന്ന പരിശോധനയ്ക്കാണ് 1700 രൂപ ഈടാക്കുന്നത്.

ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനു ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. പരാതികള്‍ ഉയര്‍ന്നതോടെ ആര്‍.ടി.പി.സി.ആര്‍ നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇക്കാര്യം ആരോഗ്യ വകുപ്പിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതേസമയം സ്വകാര്യ ആശുപത്രികളും ലാബുകളും ഈടാക്കുന്ന നിരക്കുകള്‍ കുറയ്ക്കാന്‍ സര്‍ക്കാരിനു കോടതിയെ സമീപിക്കേണ്ടി വരും. ശരിയായ വസ്തുതകള്‍ കോടതിയെ ബോധിപ്പിച്ചുകൊണ്ട് മാത്രമേ നിരക്കുകള്‍ പുതുക്കി നിശ്ചയിക്കാന്‍ കഴിയുകയുള്ളൂ.

Karma News Editorial

Recent Posts

തായ്‌ലാന്റിൽ എത്തിയ മലയാളികളെ കാണാനില്ല, തട്ടിക്കൊണ്ടുപോയി ത‌‌ടവിലാക്കിയതായി പരാതി

മലപ്പുറം : അബുദാബിയിൽനിന്ന് തായ്‌ലാന്‍റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ രണ്ടുപേരെ കാണാതായതായി പരാതി. കുട്ടീരി ഹൗസിൽ അബൂബക്കറിന്റെ…

12 mins ago

SPC ഉടമ ജെയ്മോൻ പിടിയിൽ, ആയിര കണക്കിനു കോടികളുടെ തട്ടിപ്പ് നടി ആശാ ശരത്ത് അറസ്റ്റിലായേക്കും

ആയിര കണക്കിനു കോടികളുടെ തട്ടിപ്പ് വിവാദത്തിൽ എസ്.പി സി ചെയർമാൻ ഇടുക്കി രാജാക്കാട് എൻ ആർ ജെയ്മോൻ നരിവേലിലിനെ പോലീസ്…

38 mins ago

കാറിൽ സ്വിമ്മിങ് പൂളുമായി യൂട്യൂബർ, ആവേശം മോഡൽ, ലൈസൻസ് റദ്ദാക്കി ആർ.ടി.ഒ

ആലപ്പുഴ : ആവേശം സിനിമയെ അനുകരിച്ച് കാറിൽ സ്വിമ്മിങ് പൂൾ നിർമ്മിച്ച യൂട്യൂബർ സഞ്ജു ടെക്കിക്ക് മുട്ടൻ പണി കിട്ടി.…

1 hour ago

മഞ്ഞുമ്മൽ ബോയ്സ്, ആകെ ചെലവായത് 18.65 കോടി, 22 കോടിയെന്ന് കള്ളം പറഞ്ഞു, ആസൂത്രിത തട്ടിപ്പെന്ന് പൊലീസ്

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. നിർമാതാക്കൾ നടത്തിയത് നേരത്തെ അസൂത്രണം…

2 hours ago

പോളണ്ടിൽ തൃശ്ശൂർ സ്വദേശി മരിച്ചതിൽ ദുരൂഹത, പോസ്റ്റ്മോർട്ടത്തിൽ തലയിൽ ക്ഷതം

തൃശ്ശൂർ : രണ്ടു മാസം മുൻപ്‌ പോളണ്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെരിങ്ങോട്ടുകര സ്വദേശിയായ ആഷിക് രഘു(23)വിന്റെ മരണത്തിന്റെ സത്യാവസ്ഥ തേടി…

2 hours ago

എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ഷോൺ ജോർജ്, ഹൈക്കോടതിയിൽ ഉപഹർജി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെ വീണ്ടും പരാതി. വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ഷോൺ ജോർജ്. ഈ…

2 hours ago