national

റഷ്യയും യുക്രെയിനും തമ്മിൽ നീണ്ടുനിൽക്കുന്ന സംഘർഷം അവസാനിപ്പിച്ച് സമാധാനം പുന:സ്ഥാപിക്കാനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സ്വഗതം ചെയ്യുന്നതായി യു.എസ്

വാഷിംഗ്ടൺ: റഷ്യയും യുക്രെയിനും തമ്മിൽ നീണ്ടുനിൽക്കുന്ന സംഘർഷം അവസാനിപ്പിച്ച് സമാധാനം പുന: സ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സ്വഗതം ചെയ്യുന്നതായി യു.എസ് വക്താവ് മാത്യു മില്ലർ. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഏത് രാജ്യം നടത്തിയാലും തങ്ങൾ സ്വാഗതം ചെയ്യുമെന്നും മില്ലർ കൂട്ടിച്ചേർത്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യ – യുക്രെയിൻ സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആഗോള സാമ്പത്തിക വ്യവസ്ഥയിൽ യുദ്ധത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ചും ഇരുനേതാക്കളും പ്രസ്താവിച്ചു.

യുക്രെയിനിലെ സംഘർഷത്തിൽ അഗാധമായ ദുഃഖം പ്രകടിപ്പിക്കുകയും യുദ്ധത്തിന്റെ ഭയാനകവും ദാരുണവുമായ പ്രത്യാഘാതങ്ങളിൽ യു.എസ് പ്രസിഡന്റ് ബൈഡനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിലപിക്കുകയും ചെയ്തു. ഭക്ഷണം, ഇന്ധനം, ഊർജ്ജ സുരക്ഷ എന്നിവയിൽ യുദ്ധം കാരണമുണ്ടാകുന്ന ദുരിതങ്ങളുംഅവർ എടുത്തു പറഞ്ഞു മറ്റ് രാജ്യങ്ങളെ ഓർമ്മിപ്പിച്ചു., യുദ്ധത്തിന്റെ അനന്തരഫലങ്ങൾ ലഘൂകരിക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്തണമെന്ന് അവർ ഇരു രാജ്യങ്ങളോടും ആഹ്വാനം ചെയ്തു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന മോദി പുടിൻ കുടിക്കാഴ്ചയിൽ ഇത് യുദ്ധത്തിന്റെ യുഗമല്ല എന്നായിരുന്നു പുടിനോട് പ്രധാനമന്ത്രി പറഞ്ഞത്. യുക്രെയിൻ പ്രസിഡന്റ് സെലെൻസ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഹിരോഷിമയിൽ നടന്ന ജി7 ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും താനും സംഘർഷം പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Karma News Network

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

15 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

39 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

58 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago