topnews

ജനങ്ങളേ ആക്രമിക്കില്ലെന്ന ഉറപ്പ് റഷ്യൻ സൈന്യം ലംഘിച്ചു, ജനങ്ങൾക്ക് മേൽ ബോംബിട്ടു

മനുഷ്യ മനസാക്ഷിയേ വേദനിപ്പിക്കുന്ന വാർത്തകൾ ആണ്‌ ഉക്രയിനിൽ നിന്നും എത്തുന്നത്. ജനവാസ കേന്ദ്രങ്ങളിൽ റഷ്യ ബോംബിട്ടു. ജനങ്ങളേ ആക്രമിക്കില്ലെന്ന ഉറപ്പും റഷ്യൻ സൈന്യം ലംഘിച്ചു. എല്ലാ യുദ്ധ മര്യാദകളും ലംഘിച്ച് കൂട്ടകുരുതി നടത്തുന്ന റഷ്യൻ പ്രസിഡന്റ് ഈ നൂറ്റാണ്ടിലേ ക്രൂരനായ ഭരണാധികാരി ആകുകയാണ്‌.

അതിനിടെ ഇന്ത്യ ഉക്രയിനിൽ വൻ രക്ഷാ പ്രവർത്തനത്തിലൂടെ ഇന്ത്യക്കാരേ നാട്ടിലെത്തിക്കാൻ തുടങ്ങി. തീർത്തും സൗജന്യമായാണ്‌ എല്ലാ ഭാരതീയരേയും നാട്ടിലെത്തിക്കുന്നത്. ഇതിന്റെ പൂർണ്ണമായ ചിലവുകളും വരുന്നവർക്കുള്ള വഴി ചിലവുകളും കേന്ദ്ര സർക്കാരാണ്‌ വഹിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഓപ്പറേഷൻ ​ഗം​ഗ എന്ന പേരിൽ ഉള്ള ഈ മഹനീയമായ രക്ഷാ പ്രവർത്തനത്തിലൂടെ മലയാളികളും നാട്ടിലെത്തികൊണ്ടിരിക്കുകയാണ്‌.

രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം ഇതാദ്യമാണ്‌ ഒരു പരമാധികാര രാജ്യം മറ്റൊരു പരമാധികാര രാജ്യത്തേ ആക്രമിച്ച് സ്വന്തം രാജ്യത്തോട് കൂട്ടി ചേർക്കാൻ യുദ്ധം ചെയ്യുന്നത്. ഉക്രൈന്‍ ആക്രമണത്തില്‍ നിലപാടുകളും ഉറപ്പുകളും പാലിക്കാതെ റഷ്യ മുന്നേറുമ്പോൾ ഇപ്പോൾ ഒന്നര ലക്ഷം റഹ്സ്യൻ പട്ടാളക്കാരാണ്‌ ഉക്രയിന്റെ മണ്ണിൽ ഉള്ളത്. അനധികൃതമായി ഉക്രയിനിൽ കടന്ന അവർ ഉക്രയിൽ പൗരന്മാരേ ഇല്ലാതാക്കുന്നു.കീവില്‍ ഒമ്പത് നില കെട്ടിടത്തിലേക്കാണ് റഷ്യന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയത്. ഇതില്‍ എത്ര പേര്‍ മരിച്ചെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ജനങ്ങള്‍ സുരക്ഷയ്ക്കായി ഓടിക്കയറിയ മെട്രോ സ്‌റ്റേഷനുകളുടെ പ്രവേശന കവാടത്തിന് മുന്നിലും സ്‌ഫോടനമുണ്ടായി. ജനം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ തുടരെ സ്‌ഫോടനമുണ്ടാക്കിയത് വലിയ ആശങ്കയ്ക്കാണ് വഴിയൊരുക്കിയത്. ഒഡേസയിന്‍ തുറമുഖത്ത് രണ്ട് ചരക്കുകപ്പലിന് നേരെയും റഷ്യന്‍ ആക്രമണമുണ്ടായി. മള്‍ഡോവയുടെയും പനാമയുടെയും കൊടികെട്ടിയ കപ്പലുകള്‍ക്ക് നേരെയാണ് മിസൈലാക്രമണമുണ്ടായത്.

പലയിടങ്ങളിലും ആളുകള്‍ ബങ്കറുകളില്ലാതെ ഫഌറ്റുകളില്‍ കുടുങ്ങി കിടക്കുകയാണ്. ഇവിടങ്ങളില്‍ അപായ സൂചനയായി സൈറണ്‍ മുഴങ്ങുമ്പോള്‍ രക്ഷപ്പെടാന്‍ വഴിയില്ലാതെ പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 75 ശതമാനം കടകളും ഉക്രൈനില്‍ അടച്ചു. യുദ്ധം സങ്കീര്‍ണമായ പ്രദേശങ്ങളില്‍ കടകളൊന്നുമില്ല. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോകാനും കഴിയാത്ത അവസ്ഥയാണ്.

യുക്രൈനിൽ ഇപ്പോഴും കുടുങ്ങി കിടക്കുന്നവർ ദുരിതത്തിലാണ്. കിഴക്കൻ അതിർത്തി തുറന്ന് സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മറ്റുള്ളവരെ തിരികെ എത്തിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ തുടങ്ങി. ഇതിനായി വ്യോമ സേനയുടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു കഴിഞ്ഞു.ഉക്രയിനിൽ നിന്നും റുമാനിയയിലേക്ക് ഇന്ത്യക്കാരേ എത്തിച്ച് അവിടെ നിന്നാണ്‌ ഇപ്പോൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സൗജന്യ യാത്രയിൽ ഇപ്പോൾ 29 മലയാളികൾ ഉൾപ്പെടുന്ന സംഘവും എത്തി.റുമാനിയിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് പുലർച്ചെയോടെ ദില്ലിയിലെത്തി. 29 മലയാളികൾ ഉൾപ്പെടുന്ന സംഘമാണ് ഇപ്പോൾ വന്നിരിക്കുന്നത്.വിമാനത്താവളത്തിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർ ചേർന്നാണ് ഇവരെ സ്വീകരിച്ചത്.പിന്നീട് ഇവരെ കേരള ഹൗസിലേക്ക് മാറ്റി. ഇതിൽ മലയാളികളെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ആണ് അയക്കുന്നത്. 16 പേർ വിമനത്താവളത്തിൽ നിന്ന് നേരെ കൊച്ചിയിലേക്ക് പോകും. തിരിവനന്തപുരത്തേക്ക് ഉള്ളവർ വൈാകുന്നേരവും ദില്ലിയിൽ നിന്ന് യാത്ര തിരിക്കും. തിരികെ എത്തിയ മലയാളികളിൽ ഒരാൾ ദില്ലിയിലാണ് താമസം. മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നാട്ടിലേക്ക് സൗജന്യയാത്ര ഏര്‍പ്പടുത്തിയിട്ടുണ്ട്. തിരുവന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാകും ഇവരെ എത്തിക്കുക.അതേസമയം യുക്രൈനിൽ നിന്ന് ദില്ലിയിലേക്കുള്ള അടുത്ത വിമാനം വൈകുമെന്ന് ദില്ലിയിലെ ഇഇഫർമേഷൻ ഓഫിസർ സിനി കെ തോമസ് പറഞ്ഞു. ഹംഗറിയിൽ നിന്നുള്ള വിമാനം ദില്ലിയിൽ രാവിലെ ഒമ്പതരയോടെ എത്തും..25 മലയാളി വിദ്യാർത്ഥികൾ ഇതിലുണ്ട്

ഇതിനിടെ ഉക്രയിനു പിന്തുണ പ്രഖ്യാപിച്ച് കത്തോലിക്കാ സഭ പരസ്യമായി രംഗത്ത് വന്നു. ആഗോള കത്തോലിക്കാ സഭയുടെ തലവൻ മാർപ്പാപ്പ യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.യുക്രെയ്ൻ നേരിടുന്ന കഷ്ടതയില്‍ മാർപാപ്പ അഗാധമായ വേദന അറിയിച്ചെന്നു വത്തിക്കാന്‍ വ്യക്തമാക്കി. പിന്നാലെ മാർപാപ്പയ്ക്ക് നന്ദി അറിയിച്ച് സെലെൻസ്കി ട്വീറ്റ് ചെയ്തു. നേരത്തേ, യുക്രെയ്നിലെ റഷ്യൻ നടപടിയിൽ ആശങ്ക പ്രകടിപ്പിക്കാൻ മാർപാപ്പ കീഴ്‌വഴക്കം ലംഘിച്ച് റോമിലെ റഷ്യൻ എംബസിയിലെത്തിയിരുന്നു. യുദ്ധം അവസാനിപ്പിച്ച് ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ സ്ഥാനപതി ആൻഡ്രി യുറാഷിനോട് ആവശ്യപ്പെട്ട അദ്ദേഹം, യുദ്ധം മാനവികതയുടെയും രാഷ്ട്രീയത്തിന്‍റെയും പരാജയമാണെന്നും, പൈശാചിക ശക്തികള്‍ക്കു മുന്നിലെ കീഴടങ്ങലാണെന്നും ട്വീറ്റ് ചെയ്തു.

Karma News Network

Recent Posts

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട ആക്ഷന്‍ ഹീറോയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ…

3 mins ago

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

25 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

35 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

1 hour ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

2 hours ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago