national

അഫ്ഗാനില്‍ നിന്ന് ഒഴിപ്പിക്കല്‍ തുടരും, എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കും: വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍ പറഞ്ഞു. കഴിയാവുന്നത്ര ആളുകളെ ഒഴിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുക എന്നതിനാണ് മുന്‍ഗണനയെന്നും സര്‍വകക്ഷി യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനില്‍ നിന്ന് പുറത്ത് കടക്കാനായി 15000ത്തിലധികം പേര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.

അഫ്ഗാനിലെ സ്ഥിതിഗതികള്‍ തീരെമോശമാണെന്നും രാജ്യത്ത് മത സ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പ് നല്‍കുമെന്ന് പറഞ്ഞ താലിബാന്‍ അതില്‍ നിന്ന് പിന്തിരിഞ്ഞെന്നും ജയ്‌ശങ്കര്‍ വ്യക്തമാക്കി. 2020 ഫെബ്രുവരിയില്‍ താലിബാന്‍ നേതാക്കളും അമേരിക്കയും തമ്മില്‍ ഒപ്പിട്ട ദോഹ ഉടമ്ബടിയിലാണ് മത സ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പ് നല്‍കിയിരുന്നത്.

എല്ലാവിഭാഗത്തെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാരാവണം രാജ്യത്ത് ഉണ്ടാവേണ്ടതെന്നും കരാറിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊന്നും പാലിക്കാന്‍ താലിബാന്‍ തയ്യാറാകുന്നില്ലെന്നാണ് ജയ്‌ശങ്കര്‍ പറയുന്നത്. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും പ്രഹ്ലാദ് ജോഷിയും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ കക്ഷി നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി, ശരത് പവാര്‍, എച്ച്‌.ഡി.ദേവഗൗഡ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അഫ്ഗാനിസ്താനിലെ സ്ഥിതിഗതികളെ സംബന്ധിച്ച്‌ വിശദീകരിക്കുന്നതിനായി സര്‍വകക്ഷി യോഗം ചേര്‍ന്നത്.

നൂറുകണക്കിന് ഇന്ത്യക്കാരെയാണ് കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ അഫ്ഗാനില്‍ നിന്ന് ഇതികം ഒഴിപ്പിച്ചത്. ഈ മാസം മുപ്പത്തൊന്നിന് ഒഴിപ്പിക്കല്‍ അവസാനിപ്പിക്കണമെന്നാണ് താലിബാന്‍ അന്ത്യശാസനം.

Karma News Network

Recent Posts

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

27 mins ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

43 mins ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

1 hour ago

അമ്മയിലെ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം, തുറന്നടിച്ച് രമേശ് പിഷാരടി

കൊച്ചി: 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച്‌ നടൻ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി…

1 hour ago

മനോരമക്കാരെ കുടുക്കാൻ ദേശാഭിമാനി ലോബി,പ്രസ് ക്ളബ്ബുകളിലേ അഴിമതി

പല പ്രസ് ക്ളബുകളും സർക്കാർ ഫണ്ട് തിരിമറിയും അഴിമതിയും നടത്തിയതിനു ജപ്തി നേരിടുമ്പോൾ ഇതിൽ മനോരമക്കാരേ കുടുക്കാൻ ദേശാഭിമാനി ലോബിയുടെ ശ്രമം.…

1 hour ago

മിഠായിത്തെരുവിൽ ആളുകളെ തടയാൻ പാടില്ല, കടകളിലേക്ക് വിളിച്ചു കയറ്റിയാൽ പണി കിട്ടും

കോഴിക്കോടിന്റെ മുഖമുദ്രയായ മിഠായിത്തെരുവിൽ ഇനി സഞ്ചാരികളെ തടയുകയോ, ബലമായി കടയിൽ കയറ്റാൻ നോക്കാനോ പാടില്ല. ഇവിടേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾ നിരവധിയാണ്.…

2 hours ago